എല്ലാ തിന്മയിലും - TopicsExpress



          

എല്ലാ തിന്മയിലും കള്ളത്തരങ്ങളിലും സത്യത്തിന്‍റെ നേര്‍ത്ത പൊടികള്‍ അവശേഷിപ്പിക്കും ഈശ്വരന്‍, അതൊരു വഴിതെളിക്കലാണ്.. ഇതാ കുറ്റവാളി ഇവിടെയുണ്ട് എന്ന സൂചന. അത് കണ്ടെടുക്കുക എന്നതാണ് ബുദ്ധിയുടെ കടമ. ഈ കൈയ്യൊപ്പ് കൂടി ഇല്ലെങ്കില്‍ ലോകം എന്നെ നശിച്ചേനെ.. ചതിയും വഞ്ചനയും നിമിഷ നേരത്തെ സുഖമോ സംതൃപ്തിയോ നല്‍കുമായിരിക്കും.. സത്യത്തിന്‍റെ വിജയം എന്നത് ശാശ്വതമാണ്. ഈ രാമായണ മാസം ശുദ്ധീകരണത്തിന്റെത് കൂടിയാണ്. സത്യത്തിന്‍റെ മുഖം വികൃതമെന്നു കേട്ട് പഠിച്ചവര്‍ ആണ് നമ്മള്‍, പക്ഷെ അത് വികൃതം ആകുന്നതു അസത്യവാദികള്‍ക്ക് മാത്രമാണ് എന്നത് ആണ് യഥാര്‍ത്ഥ്യം.. ക്ഷമയുടെ സഹനത്തിന്റെ വിട്ടു കൊടുക്കലുകളുടെ ത്യാഗത്തിന്റെ നിഷ്കാമമായ സ്നേഹത്തിന്റെ പ്രതീകമാണ് വൈദേഹി എങ്കിലും, ഒരിക്കലും പ്രതികരിക്കില്ല എന്നൊരര്‍ത്ഥം ആ പേരില്‍ ഇല്ലാ. ധര്‍മ്മയുദ്ധത്തില്‍ മുഖം നോക്കാതെ വില്ലെടുക്കാന്‍ ധൈര്യം തന്നതും നിന്റെ തന്നെ പ്രതിരൂപമല്ലേ.. ! രാമായണ മാസത്തിന്‍റെ ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു .. അതുകൊണ്ടിനി പ്രിയരേ വല്ലപ്പോഴും കാണാം.. ഇത്തവണ ഇതെനിക്ക് ഏറെ പ്രാധാന്യം ഉള്ളത്... !
Posted on: Thu, 10 Jul 2014 05:08:54 +0000

Trending Topics



Recently Viewed Topics




© 2015