എല്ലാ വിഘടന വാദങ്ങളും - TopicsExpress



          

എല്ലാ വിഘടന വാദങ്ങളും ഇന്ന് മുതലാളിത്ത രാഷ്ട്രീയത്തിന്‍റെ സൃഷ്ട്ടിയാണ്. മതങ്ങളെ എതിര്‍ത്തു തോല്‍പ്പിക്കുവാന്‍ തയ്യാറെടുപ്പ് നടത്തുന്ന സമീപനങ്ങള്‍ തീ കെടുത്താതെ പുക ആട്ടുന്നതിനു തുല്യം. തീ കെടുത്താത്തിടത്തോളം കാലം പുകഞ്ഞുകൊണ്ടേയിരിക്കും. ആധുനിക രാഷ്ട്രീയം, സര്‍ക്കാരുകള്‍, ഭരണകൂടങ്ങള്‍ നീതിന്യായ വ്യവസ്ഥകള്‍ വിദ്യാഭ്യാസം കൂടാതെ അനവധി ത്യാഗങ്ങള്‍ സഹിച്ചു വളര്‍ത്തിയെടുത്ത ശാസ്ത്ര സാങ്കേതിക മേഖലകള്‍ തുടങ്ങി സമൂഹവുമായി ബന്ധപ്പെട്ട, ജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെയും നിയന്ത്രിക്കുന്നത്‌ മുതലാളിത്തമാണ്. ലോകത്തിന്‍റെ ഏതൊരു മുക്കിലും മൂലയിലും ഉണ്ടായ അല്ലെങ്കില്‍ ഉണ്ടായികൊണ്ടിരിക്കുന്ന എല്ലാ സാമൂഹ്യ പ്രശ്നങ്ങളുടെയും ഉത്ഭവ സ്ഥാനം മുതലാളിത്തത്തില്‍ നിന്നാണ്. അതിനു വിപണിയും ഉല്‍പാദനവുമായും അഭേദ്യമായ ബന്ധവും ഉണ്ട്. വംശീയ സംഘര്‍ഷങ്ങള്‍, വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍, പ്രാദേശിക സംഘര്‍ഷങ്ങള്‍, രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, ദേശീയ വാദങ്ങള്‍, സ്വരാജ്യ സ്നേഹ വാദങ്ങള്‍, ഭാഷയുടെ അടിസ്ഥാനത്തില്‍, സ്വത്തവാദങ്ങള്‍ എന്നിവയെല്ലാം തന്നെയും കൂടാതെ കുടുംബ ജീവിതത്തിലും വ്യക്തി ജീവിതത്തിലും വന്നു ചേര്‍ന്നിട്ടുള്ള സകല സ്വഭാവ വൈകൃതങ്ങളുടെയും ഉത്ഭവസ്ഥാനവും ഇതേ രാഷ്ട്രീയ ചിന്തയുടെ ഉറവിടത്തില്‍ നിന്നുമാണ്. കഴിഞ്ഞ നൂറു വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍, അത്രയും പോകേണ്ടതില്ല, കഴിഞ്ഞ അമ്പതു വര്‍ഷത്തെ ലോക രാഷ്ട്രങ്ങളിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ പരിശോധിച്ചാല്‍ വളരെ എളുപ്പം മനസ്സിലാക്കുവാന്‍ സാധിക്കുന്ന ഒന്നുണ്ട്. ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലെ വംശീയ പ്രശ്നങ്ങള്‍, പ്രകൃതി സമ്പത്തിന്റെ നിയന്ത്രണത്തിനു വേണ്ടി രാജ്യത്തെ തന്നെ വെട്ടി മുറിക്കലും കടന്നു കയറ്റവും – സുഡാന്‍, ഇറാക്ക്, ലിബിയ ഒരു ഉദാഹരണം – പലസ്ത്രീന്‍, സിറിയ അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ഇറാന്‍ എന്നിവിടങ്ങളില്‍ നടക്കുന്ന പ്രാദേശിക വിപണി രാഷ്ട്രീയ മേല്കൊയ്മക്ക് വേണ്ടിയുള്ള മത്സരങ്ങള്‍ ഇന്ത്യയിലെ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ പ്രകൃതി സമ്പത്തിനു വേണ്ടിയുള്ള മത്സരങ്ങള്‍ എന്നിവക്കെല്ലാം കാര്യ കാരണം ശരിയായി പരിശോധിച്ചാല്‍ അതിന്‍റെ ഉറവിടം ഭരണകൂട തന്ത്രങ്ങളുടെ നേരിട്ടുള്ള ഉപജാപങ്ങളുടെ ബന്ധങ്ങളില്‍ നിന്ന് മാത്രമാണെന്ന് മനസ്സിലാക്കുവാന്‍ സാധിക്കും. വിപണി ഭദ്രമാക്കുവാന്‍ ജനങ്ങളെ വിഘടിച്ചു നിര്‍ത്തുവാന്‍ ഇതേ ശക്തികള്‍ ഏതറ്റം വരെയും പോകുമെന്ന് ശരിയായി രാഷ്ട്രീയം വീക്ഷിക്കുന്നവര്‍ക്ക് മനസ്സിലാക്കുവാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. മതങ്ങള്‍ക്കെതിരെ വര്‍ഗ്ഗീയതക്കെതിരെ സമരം ചെയ്യുവാന്‍ ആഗ്രഹിക്കുമ്പോള്‍ പോലും സമരം ചെയ്യുവാന്‍ തയ്യാറാകുന്നത് മുതലാളിത്ത ഭരണകൂടത്തിനു എതിരെയാണ്. മുദ്രാവാക്യം ഉയര്‍ത്തി സംഘടിക്കുന്നതും മുതലാളിത്ത ഭരണകൂടത്തിനു എതിരെയാണ്. നിയമം ശക്തമാക്കുവാനും ജനാധിപത്യം ശക്തമാക്കുവാനും ആക്രോഷിക്കുന്നത് മുതലാളിത്ത ഭരണകൂടത്തോടാണ്. കാരണം മുതലാളിത്ത ജനാധിപത്യ സംവിധാനത്തിന്‍റെ ചതിയുടെയും വഞ്ചനയുടെയും നെറികെട്ട ഭരണരീതികള്‍ മൂലമാണ് സാമൂഹ്യ പ്രശ്നങ്ങള്‍ ഉയരുന്നത്. ഉല്‍പാദന ശക്തികളുടെ താല്‍പര്യങ്ങള്‍ മാറ്റിവെച്ചുകൊണ്ട് അവിടെ മറ്റൊന്നും നടക്കില്ല. അവിടെ പ്രചരിപ്പിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ പോലും അവരുടെ താല്‍പര്യാര്‍ത്ഥം സൃഷ്ട്ടിചെടുക്കുന്നതാണ്. അത്തരം വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിന്ന് മാനവികതയുടെ പ്രതീക്ഷക്കു വകയുള്ളതെന്ത്? മുതലാളിത്തമാണ് സാമൂഹ്യ രാഷ്ട്രീയ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും നിയന്ത്രിക്കുന്നത്‌ എങ്കില്‍ മതങ്ങള്‍ക്കെതിരെ തിരിയുന്നത്, ഇല്ലാത്ത ഒന്നിനെതിരെ തിരിയുന്നത്, എത്ര പരിശ്രമിച്ചാലും ആ സമീപനങ്ങളും പ്രയോഗങ്ങളും ലക്ഷ്യത്തില്‍ എത്തുകയില്ല. കൂടാതെ മതവും വര്‍ഗ്ഗീയതയും രണ്ടും രണ്ടായി കാണുകയും വേണം. മതത്തിന്‍റെ വളര്‍ച്ച തുടങ്ങുന്നത് വര്‍ഗ്ഗീയത സൃഷ്ട്ടിച്ചുകൊണ്ടായിരുന്നില്ല. ഒരു പുതിയ – അന്നത്തെ സാമൂഹ്യമായ അറിവിന്‍റെ അടിസ്ഥാനത്തില്‍ - സാമൂഹ്യ സൃഷ്ട്ടിക്കുവേണ്ടിയായിരുന്നു ചരിത്രത്തില്‍ മതങ്ങളുടെ സ്ഥാനം. അതെ സമയം വര്‍ഗ്ഗീയത ആധുനിക മുതലാളിത്തം തങ്ങളുടെ സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് വേണ്ടി വളരെ കൌശലപൂര്‍വ്വം സൃഷ്ട്ടിചെടുക്കുന്ന ഒന്നാണ്. ഫ്യൂഡലിസ്റ്റ് സാമൂഹ്യ നീതിന്യായ വ്യവസ്ഥകള്‍ക്കെതിരെ മാനവവാദവും ജനാധിപത്യ സംവിധാനങ്ങളും സൃഷ്ട്ടിചെടുത്ത അതെ മുതലാളിത്തം നാള്‍ക്കുനാള്‍ അവരുടെ വിപണി ചുരുങ്ങുകയും അവരില്‍ തന്നെ പരസ്പര മത്സരം വളര്‍ന്നു വരികയും ചെയതതോടെ സാമൂഹ്യവൈരുദ്ധ്യങ്ങളും സംഘര്‍ഷങ്ങളും വര്‍ദ്ധിക്കുകയും അത് അവരുടെ തന്നെ നിലനില്‍പ്പിനു വിഘാതം സ്രിഷിട്ടിചെക്കാവുന്ന ഒന്നായതിനാല്‍ ജനങ്ങളില്‍ നിന്നുണ്ടായെക്കാവുന്ന എതിര്‍പ്പുകള്‍, ജനങ്ങളില്‍ ഉണ്ടായേക്കാവുന്ന ഐക്യപ്പെടല്‍ എന്നിവ ഇല്ലാതാക്കുവാന്‍ എല്ലാ തരം വിഘടന വാദങ്ങളും സൃഷ്ട്ടിച്ചുകൊണ്ട് ജനങ്ങളുടെ ഐക്യം തകര്‍ക്കേണ്ട ആവശ്യകത കൂടി ഉണ്ടായിട്ടുണ്ട്. വര്‍ഗ്ഗീയതയെന്ന മഹാവിപത്തിനെ എതിര്‍ക്കുവാന്‍ സമൂഹത്തിലെ സമസ്ത മേഖലയിലെയും ജനങ്ങളെ ഐക്യപ്പെടുത്തുകയും ജനാധിപത്യ രീതിയില്‍ തന്നെ ജനകീയ സമരങ്ങള്‍ ശക്തമാക്കുകയുമാണ് വേണ്ടത്. ജനാധിപത്യസംവിധാനത്തില്‍ നിലനിന്നുകൊണ്ട് തന്നെ എല്ലാ മനുഷ്യ സ്നേഹികളെയും ഒത്തോരുമിപ്പിച്ചുകൊണ്ട്‌ പൂര്‍ണ്ണമായും ജനാധിപത്യ സംവിധാനങ്ങള്‍ ശക്തമാക്കുവാനുള്ള ശ്രമങ്ങളാണ് ആദ്യം നടത്തിയെടുക്കേണ്ടത്. അതെ സമയം മതങ്ങള്‍ക്കെതിരെ എന്ന മുദ്രാവാക്യം എന്നത് വ്യാജവും ചതിയുമായിരിക്കും എന്ന് മാത്രമല്ല വീണ്ടും നിലവിലെ സാമൂഹ്യ സ്ഥിതിഗതിയെ മനസ്സിലാക്കാതെ ജനങ്ങളെ ശരിയായ ശത്രുവിനെ മനസ്സിലാക്കാന്‍ സാധിക്കാതെ സമരങ്ങളുടെ ഗതിയെ തന്നെ തെറ്റായി നയിക്കാന്‍ കാരണമാവുകയും ചെയ്യും. അതുകൊണ്ട് ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളുടെയും കാരണം സാമൂഹ്യ രാഷ്ട്രീയമാണ് എന്ന സത്യാവസ്ഥ പറഞ്ഞു പഠിപ്പിക്കുകയും ചെയ്യണം. മതങ്ങളെ ചൊല്ലി ഭയപ്പാടുകള്‍ ഉണ്ടാക്കുകയോ വീണ്ടും ചേരി തിരിവ് സൃഷ്ട്ടിക്കുകയോ ചെയ്യരുത്. ... We must know how to combat religion, and in order to do so we must explain the source of faith and religion among the masses in a materialist way. The combating of religion cannot be confined to abstract ideological preaching, and it must not be reduced to such preaching. It must be linked up with the concrete practice of the class movement, which aims at eliminating the social roots of religion. Why does religion retain its hold on the backward sections of the town proletariat, on broad sections of the semi-proletariat, and on the mass of the peasantry? Because of the ignorance of the people, replies the bourgeois progressist, the radical or the bourgeois materialist. And so: “Down with religion and long live atheism; the dissemination of atheist views is our chief task!” The Marxist says that this is not true, that it is a superficial view, the view of narrow bourgeois uplifters. It does not explain the roots of religion profoundly enough; it explains them, not in a materialist but in an idealist way. In modern capitalist countries these roots are mainly social. The deepest root of religion today is the socially downtrodden condition of the working masses and their apparently complete helplessness in face of the blind forces of capitalism, which every day and every hour inflicts upon ordinary working people the most horrible suffering and the most savage torment, a thousand times more severe than those inflicted by extra-ordinary events, such as wars, earthquakes, etc. “Fear made the gods.” Fear of the blind force of capital—blind because it cannot be foreseen by the masses of the people—a force which at every step in the life of the proletarian and small proprietor threatens to inflict, and does inflict “sudden”, “unexpected”, “accidental” ruin, destruction, pauperism, prostitution, death from starvation—such is the root of modern religion which the materialist must bear in mind first and foremost, if he does not want to remain an infant-school materialist. No educational book can eradicate religion from the minds of masses who are crushed by capitalist hard labour, and who are at the mercy of the blind destructive forces of capitalism, until those masses themselves learn to fight this root of religion, fight the rule of capital in all its forms, in a united, organised, planned and conscious way.... Lenin Vladimir Ilyich Lenin The Attitude of the Workers’ Party to Religion https://marxists.org/archive/lenin/works/1909/may/13.htm
Posted on: Fri, 19 Dec 2014 06:26:22 +0000

Trending Topics



Recently Viewed Topics




© 2015