ഏറെ ഞെട്ടിക്കുന്ന ഒരു - TopicsExpress



          

ഏറെ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് രാജസ്ഥാനില്‍ നിന്നും അറിയുന്നത്... ഭരത്പൂരില്‍നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള കുംഭാര്‍ വില്ലേജിലാണ് സംഭവം .. അവിടെ ശ്രീമതിയുടെയും വിനോദിന്റെയും മകളായി കുശ്ബു എന്ന പെണ്‍കുട്ടി പിറന്നത് രണ്ടര വര്ഷം മുന്നേയാണ്‌.... ഒരു സാധാരണ പെണ്‍കുട്ടി.... അവളുടെ കൊഞ്ചലും കലമ്പലും ഒക്കെയായി ദിവസങ്ങള്‍ പോയ്ക്കൊണ്ടിരിക്കെ, വ്യാഴാഴ്ച രാവിലെ അവരുടെ വീട്ടു മുറ്റത്ത് എടുത്ത കുഴിയില്‍ , ജീവനോടെ ആ കുഞ്ഞുമോളെ മാതാപിതാക്കള്‍ കുഴിച്ച് മൂടി.... അപ്രതീക്ഷിതമായി വീട്ടു മുറ്റത്ത് ഉയര്‍ന്ന മണല്‍ കൂന കണ്ടു കാര്യം തിരക്കിയവരോട് , ആ അച്ഛനും അമ്മയും തന്നെ പറഞ്ഞു.... ഞങ്ങളുടെ മകള്‍ ദേവത ആകുന്നു....അവള്‍ സമാധിയായി ,, അവളുടെ ആഗ്രഹപ്രകാരം ഇവിടെ കുഴിച്ച് മൂടി എന്ന് . പിന്നെ താമസിച്ചില്ല , നിരക്ഷരരായ ഗ്രാമവാസികള്‍ കുഴിമാടത്തില്‍ പൂക്കളും ഫലങ്ങളും അര്‍പ്പിക്കാന്‍ തുടങ്ങി...സംഭവം പുറത്തറിഞ്ഞതോടെ സ്ഥലത്തെത്തിയ പൊലീസ് ജനങ്ങളെ ബലം പ്രയോഗിച്ച് മാറ്റുകയും കുട്ടിയുടെ മൃതദേഹം വീണ്ടെടുത്ത് പോസ്റ്റ് മോര്‍ട്ടത്തിനയക്കുകയും ചെയ്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിക്ക് കടുത്ത വയറിളക്കമുണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. (WRITE-UP Hakkim Khan ) thehindu/news/national/rajasthan-girl-buried-alive-site-turns-shrine/article6423764.ece
Posted on: Sun, 21 Sep 2014 05:11:56 +0000

Trending Topics



Recently Viewed Topics




© 2015