ഒരെണ്ണം പോലും - TopicsExpress



          

ഒരെണ്ണം പോലും വിട്ടുപോകാതെ ജെയിംസ് ബോണ്ട് സിനിമകൾ കണ്ടുകൊണ്ടിരുന്ന കാലത്ത് മനസ്സിൽ പതിഞ്ഞ ഹോളിവുഡ്ഡ് നടനാണ് റിച്ചാർഡ് കീൽ.അദ്ദേഹത്തിന്റെ മരണവാർത്ത ഇന്നത്തെ പത്രത്തിലറിഞ്ഞു.വില്ലനെൻകിലും നിഷ്കളൻകതയുടെ ഒരു ഫ്രാൻകൈസ്റ്റീൻ രൂപമായാണ് ‘മൂൺ റെയ്ക്കർ‘,‘ദി സ്പൈ ഹു ലവ്ഡ് മി’ ഒക്കെ കാണുമ്പോൾ കീൽ മനസ്സിൽ പതിഞ്ഞത്. കോളേജു കാലം മുതൽ ഓർമ്മയിൽ കരുതിയ ഹോളിവുഡ്ഡ് നടന്മാരുടെ നാമങ്ങളിലൊന്ന് കീലിന്റേതുമായിരുന്നു. കീലിന്റെ മരണം അത് കൊണ്ടുതന്നെ ഇന്നും’പക്വത’യാർജ്ജിക്കാത്ത ,മനസ്സിന്റെ ഉള്ളിലുള്ള കുട്ടിക്ക്സങ്കടകരമാകുന്നു. അന്ത്യാഞ്ജലികള്‍!!
Posted on: Fri, 12 Sep 2014 06:33:05 +0000

Trending Topics



Recently Viewed Topics




© 2015