ഒരു കോളേജിലെ ആദ്യ ദിവസം - TopicsExpress



          

ഒരു കോളേജിലെ ആദ്യ ദിവസം ഒരു ചെക്കനും പെണ്ണും കണ്ടുമുട്ടി. ഒരു പാവം ചെക്കനായിരുന്നെങ്കിലും ആഗ്രഹിച്ചത് എല്ലാം നേടാന്‍ അവന്‍ ശ്രമിക്കുമായിരുന്നു.. അതെ അവന്‍ അവളെ ആഗ്രഹിച്ചു . ആ പ്രേമം അവളോട്‌ തുറന്നു പറഞ്ഞു... പക്ഷെ അവളും ഒരു പാവം തന്നെ ആയിരുന്നു. എന്നാല്‍ അവള്‍ക്കു അവനോടു അനുരാഗം ഒന്നും തോന്നിയില്ല. അവള്‍ പറഞ്ഞു: എനിക്ക് നിന്നോട് എന്നല്ല ആരോട് ഒരു പ്രേമവും ഇല്ല. അപ്പോള്‍ അവന്‍ വിട്ടില്ല : പല നിലക്കും പറഞ്ഞു. ഫേസ്ബുക്കില്‍ നിന്നും കട്ടെടുത്ത പല ട്രിക്ക്സും അവന്‍ ഉപയോഗിച്ചു.. . . . . . . . . . . . . . . . അതെ അങ്ങനെ അവള്‍ ഒരു വിധം അവന്റെ ശൈലിയില്‍ വീണു. അതോടു കൂടി ആവരുടെ പ്രണയം സ്റ്റാര്‍ട്ട് ചെയ്തു............... 1. ഫേസ്ബുക്ക്‌ ഫ്രണ്ട് ആയി 2. മൊബൈല്‍ പഞ്ചാര മെസ്സേജ് കൊണ്ട് നിറഞ്ഞു 3. രാത്രിയിലും പകലും.. ഊണിലും ഉറക്കത്തിലും അവര്‍ പരസ്പരം ചാറ്റ് ചെയ്തു 4. അവനു അവളും, അവള്‍ക്കു അവനും ഇല്ലാതെ ജീവിക്കാന്‍ വയ്യ എന്നായി പക്ഷെ കോളേജ് കാലം കഴിയും മുമ്പേ ഈ പ്രണയം വീട്ടില്‍ അറിഞ്ഞു.. പക്ഷെ വീട്ടുകാര്‍ ഈ പ്രണയം പാസാക്കിയില്ല... (വീട്ടുകാര്‍ എതിര്‍ത്തു ) എന്നിട്ടെന്തായെന്നോ സാധാരണ പ്രണയം പോലെ അവരും ഒരു തീരുമാനം എടുത്തു... വല്യേ തീരുമാനം ഒന്നുമല്ല . ഒളിച്ചോട്ടം (: ഒളിച്ചോട്ടം പ്ലാനുകള്‍ ------------------------------------- 1. അവള്‍ രാവിലെ അഞ്ചു മണിക്ക് ബസ്‌സ്റ്റോപ്പില്‍ എത്തുക 2. അവന്‍ അപ്പോഴേക്കും ബൈക്കുമായി അവിടെ എത്തുക 3. ഒളിച്ചോടുക പ്ലാനിലെ No.1 ഉം No.2 ഉം നടന്നു. പ്ലാന്‍ 3 നടന്നില്ല.. അപ്പോള്‍ എന്ത് പറ്റി ?................... വീട്ടുകാര്‍ പിടിച്ചു കാണും ?...... അല്ല അവര്‍ തമ്മില്‍ പിണങ്ങിയിരിക്കും?..... അല്ല പിന്നെന്തു പറ്റി ?........ ഓടിക്കൊണ്ടിരിക്കുന്ന ഒരു മണല്‍ ലോറി നിയന്ത്രണം വിട്ടു ബൈക്കില്‍ ഇടിച്ചു.. പക്ഷെ അവള്‍ തെറിച്ചു വീണത് തൊട്ടടുത്തെ വീട്ടിലെ വൈക്കോല്‍ കൂനയിലേക്ക്. എന്നാല്‍ അവനോ.... ലോറിയുടെ ടയറിന്റെ മുന്നിലേക്ക് അങ്ങനെ അവളുടെ കൈകളില്‍ വെച്ച് അവന്‍ മരണമടഞ്ഞു അവന്റെ ഓര്‍മ്മക്കായി അവള്‍ അവന്റെ ആ ചോര പുരണ്ട വസ്ത്രങ്ങള്‍ സൂക്ഷിച്ചു വെച്ചു. വേറെ ഒരു കല്യാണത്തിനു അവള്‍ തയ്യാറായില്ല.ഒടുവില്‍ അവള്‍ക്കു വിശപ്പില്ലാതായി ഉറക്കമില്ലാതായി. ചിലസമയം തേങ്ങിക്കരയും. ചിലപ്പോള്‍ പൊട്ടിക്കരയും.. അല്ലെങ്കില്‍ കട്ടിലിന്റെ മുകളില്‍ അവനെ ഓര്‍ത്ത് കിടക്കും. ഈ മാനസിക അവസ്ഥ കണ്ട ഒരു ഭൂതം അവളെ സഹായിക്കാന്‍ വന്നു.. ഭൂതം അവളോട്‌ പറഞ്ഞു. നീ സൂക്ഷിച്ചു വെച്ച അവന്റെ കുപ്പായത്തിലെ ചോരയുടെ കറകള്‍ അലക്കി കളഞ്ഞാല്‍ അവനെ നിനക്ക് ഞാന്‍ തരാം. അവള്‍ക്കു സന്തോഷമായി.. അവള്‍ അലക്കാന്‍ തുടങ്ങി. എന്നാല്‍ എത്ര അലക്കിയിട്ടും ആ കറകള്‍ പോയില്ല.. അവള്‍ നിരാശയിലായി... പെട്ടെന്ന് അവളുടെ നിരാശകള്‍ അകറ്റാനുള്ള ഒരു വഴിയുമായി ഭൂതം വീണ്ടും വന്നു ഭൂതം അവളോട്‌ ഇങ്ങനെ പറഞ്ഞു : "Sunlight ഉപയോഗിക്കൂ. എല്ലാതരം കറകളേയും ഇല്ലാതാക്കൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് google.co.in ല്‍ പോയി Sunlight Washing powder എന്ന് സെര്‍ച്ച്‌ ചെയ്യൂ……………. join us EnThAanU bHai ( എന്താണ് ഭായ് )
Posted on: Thu, 27 Jun 2013 10:10:01 +0000

Trending Topics



ss="stbody" style="min-height:30px;">
Not all wondering souls are lost. Some are seeking the place were
Coming up on todays show, its Cervical Cancer Awareness Week and
Fac un apel catre voi... toti, mai mult sau mai putin iubitori de
Vacua cumbre del Mercosur El Mercosur es como esas familias
Study in Georgia Europe. Georgia Admission process; If you wish to

Recently Viewed Topics




© 2015