ഒരു വര്ഷം മുന്നേ സൌഹൃദ - TopicsExpress



          

ഒരു വര്ഷം മുന്നേ സൌഹൃദ ലിസ്റ്റിൽ ഒരാളുണ്ടായിരുന്നു, ലൈക്‌/കമന്റ് ഒന്നും അങ്ങോട്ടും ഇങ്ങോട്ടും ഇല്ലേലും പേര് കേട്ടാ ഓര്മ്മ വരുന്ന വിധത്തില്, ഒരീസം പെട്ടന്നൊരു മെസേജ് കിട്ടി, "ധന്യാ ഞാൻ അണ്‍ഫ്രെണ്ട് ചെയ്യുന്നു, താൻ എന്റെ ലിസ്റ്റില് ഉള്ളത് മറ്റൊരു സ്ത്രീക്ക് ഇഷ്ടാവുന്നില്ലാന്നു".. പ്രത്യേകിച്ച് ഒരു ബന്ധോം ഇല്ലാത്തോണ്ട് എനിക്കൊന്നും തോന്ന്യതും ഇല്ലാ.. പിനീട് വീണ്ടും മെസേജ്.. "പുറത്തു കടക്കാൻ കഴിയാത്ത വിധം മധ്യവയസ്കയായ ആ സ്ത്രീയുടെ ട്രാപ്പിൽ ആണ്, പലരെയും ഇങ്ങനെ കുടുക്കിയിട്ടിട്ടുണ്ട് എന്ന്.. " അപ്പോഴും എനിക്കൊന്നും പറയാൻ ഉണ്ടായിരുന്നില്ല കാരണം ആ സ്ത്രീ ആരെന്നു എനിക്ക് അറിയില്ല.. കുറച്ചു നാൾ മുന്നേ വീണ്ടും ഫ്രണ്ട് റിക്വസ്റ്റ് വന്നു, ആഡ് ചെയ്തു, ദെ ഇപ്പൊ വീണ്ടും പറയുന്നു " അവരുടെ ട്രാപ്പിൽ നിന്നും പുറത്തു വരാൻ കഴിയുന്നില്ല അണ്‍ഫ്രണ്ട് ചെയ്യുന്നു " എന്ന്.. ഇല്ലേല് അവർ ഡി ആക്റ്റീവ് ആയി പോകുംന്നു ഭീഷണി പെടുത്തിന്നു മാത്രല്ല ഒരു സാമ്പിൾ വെടിക്കെട്ടും നടത്തിയത്രെ.. പറഞ്ഞു വന്നത് എന്താണെന്നു വച്ചാ സൗഹൃദം ആയാലും പ്രണയം ആയാലും വെറും കൌതുകം ആയാലും അവനവന്റെ ചിന്തയെ വ്യക്തിത്വത്തെ പണയം വെക്കരുത് !
Posted on: Sun, 01 Sep 2013 04:49:15 +0000

Trending Topics



Recently Viewed Topics




© 2015