ഒരു വ്യത്യസ്തമായ - TopicsExpress



          

ഒരു വ്യത്യസ്തമായ ഉരുളന്കിഴങ്ങു കറി....ചപ്പാത്തിക്കു കൂടെ കഴിക്കാവുന്ന ഒരു സ്റ്റൈല്‍ വിഭവം......എന്തായാലും ഒന്ന്‍ ഉണ്ടാക്കി നോക്കണേ.... ബംഗാളി ഉരുളന്കിഴങ്ങു കറി(Bengali potato curry) ചേരുവകള്‍: 1. പുഴിങ്ങിയ ഉരുളന്‍ കിഴങ്ങു(boiled potato) : 3 2. തക്കാളി(tomato) : 2 3. സവാള(onion) : 4 4. പച്ചമുളക്(green chili) : 2 5. ഇഞ്ചി വെള്ളുള്ളി പേസ്റ്റ്(ginger garlic paste) : 1ടി.സ്പൂണ്‍(tsp) 6. ഉലുവ(fenugreek seeds) : ½ ടി.സ്പൂണ്‍(tsp) 7. കടുക്(mustard) : 1/2 ടി.സ്പൂണ്‍(tsp) 8. ജീരകം(cumin seeds) : 1/4 ടി.സ്പൂണ്‍(tsp) 9. ഓയില്‍(oil) : 3 ടി.സ്പൂണ്‍(tsp) 10. മുളക് പൊടി(chili powder) : 1 ടി.സ്പൂണ്‍(tsp) 11. മഞ്ഞള്‍പൊടി (turmeric powder): ¼ ടി.സ്പൂണ്‍(tsp) 12. മല്ലിപൊടി(coriander powder) : ½ ടി.സ്പൂണ്‍(tsp) 13. മല്ലിയില(coriander leaves) : കുറച്(little) 14. ഉപ്പ് (salt) : ആവശ്യ്ത്തിനു(for taste) തയ്യാറാക്കുന്ന വിധം: 1. പുഴിങ്ങിയ ഉരുളന്‍ കിഴങ്ങു ഉപ്പും 2 നുള്ള് മുളക് പൊടിയും 2 നുള്ള് മഞ്ഞള്‍പൊടിയും ചേര്‍ത്ത് പുരട്ടി വറുത്തെടുക്കുക ഒന്ന് വാട്ടി എടുത്താല്‍ മതി. 2. ഇനി സവാള ചെറുതായി അരിഞ്ഞു കടുകും ചേര്‍ത്ത് നന്നായി മിക്സിയില്‍ അരച്ചെടുക്കുക. 3. ഇനി ഒരു പാനില്‍ ഓയില്‍ ചൂടാക്കുക. അതിലേക്ക് ഉലുവ ഇട്ട് ചൂടാക്കുക. ശേഷം ജീരകം ഇടുക . 4. ഇഞ്ചി വെളുള്ളി പേസ്റ്റ് ഇട്ട് വഴറ്റുക. 5. ഇതിലേക്ക് മുളകുപൊടി, മഞ്ഞള്‍ പൊടി, മല്ലി പൊടി ഇവ ഇട്ട് വഴറ്റുക.ശേഷം അരിച്ചു വച്ച സവാള ഇടുക. നന്നായി വഴറ്റുക.ആവശ്യത്തിന് ഉപ്പ് ഇടുക. 6. ഇതിലേക്ക് തക്കാളിയും പച്ചമുളകും ഇടുക. നന്നായി ഇളക്കി കൂട്ടുക. ശേഷം കുറച്ചു വെള്ളം ഒഴിക്കുക.(ആവശ്യ്ത്തിനുള്ള ചാറിനുള്ള വെള്ളം ഒഴിക്കാം).മൂടി വച്ച് 10 മിനിറ്റ് വേവിക്കാം. 7. ഇനി ഫ്രൈ ചെയ്ത ഉരുളന്കിഴങ്ങു ഇട്ട് ഒന്ന് തിളപ്പിക്കാം.ശേഷം മല്ലിയില ഇടാം. Preparations… 1. Take boiled potato cut it with thick long wise. 2. Marinate this with 2 pinch of chili powder, turmeric powder and salt. 3. Heat a pan with oil and fry this potato( half fry) 4. Grind onion and mustard seeds.. add some water . 5. In the same pan , put fenugreek seeds and cumin seeds. 6. Add ginger garlic paste. 7. Pour onion mustard mixture . mix it very nicely. 8. Put coriander powder, chili powder and turmeric powder. add enough water for gravy . 9. Add salt for taste . 10. Add tomato and green chili. Cook it for 10 min. 11. Add fried potato and mix well. 12. Finally spread some coriander leaves and serve it.
Posted on: Mon, 22 Dec 2014 09:02:32 +0000

Recently Viewed Topics




© 2015