ഒരു സ്ത്രീയെ അറിയാന്‍ - TopicsExpress



          

ഒരു സ്ത്രീയെ അറിയാന്‍ കാളിയുടെ ശരീരം തയ്യാറെടുത്ത ആദ്യ വര്‍ഷം അവന്‍ നാണത്തിനും സങ്കോചത്തിനും കീഴ്‌പ്പെട്ട് എല്ലാസ്ത്രീകളില്‍ നിന്നും തടിതപ്പി ഒരു കാളവണ്ടിയുടെ അടിയില്‍ ഒളിച്ചു. ഇരുട്ടില്‍ അതിനടിയില്‍ കിടന്നു കൊണ്ട് അവന്‍ ചുറ്റും നടന്ന ചലനങ്ങളെല്ലാം കണ്ടു. പുറത്തിറങ്ങാന്‍ അവന്‍ ധൈര്യപ്പെട്ടില്ല. അടുത്ത ദിവസം വീട്ടിലേയ്ക്ക് തിരിച്ചു പോകുന്ന വഴിയില്‍ മുത്തു അവനെ പരിഹസിച്ചു. ‘താന്‍, രണ്ടു തവണ’ എന്നവന്‍ കാളിയെ ആംഗ്യം കൊണ്ട് അറിയിച്ചു. അവസരം പാഴാക്കിയതില്‍ കാളി നിരാശനായിരുന്നു. ഇനി അവന്‍ ഒരു വര്‍ഷം കാത്തിരിക്കണം. പക്ഷെ അത് വേണ്ടിവന്നില്ല. മുത്തു അതിനിട നല്‍കിയില്ല. അടുത്ത വര്‍ഷത്തെ ഉത്സവം ആയപ്പോഴേക്കും കാളി അനുഭവസമ്പന്നന്‍ ആയിക്കഴിഞ്ഞിരുന്നു. കുട്ടികള്‍ പിറക്കാത്ത സ്ത്രീകള്‍ക്ക് ഇതൊരു വിശേഷദിവസമാണെന്ന് കാളിക്ക് അറിയില്ലായിരുന്നു. പൊന്നയെ അങ്ങോട്ട് അയയ്ക്കാന്‍ ഒരു തരത്തിലും അവന്റെ മനസ്സ് സമ്മതിച്ചില്ല. അവളോട് അതിനെക്കുറിച്ച് അവനൊന്നും സംസാരിച്ചതും ഇല്ല. ഇത്രമാത്രം പറഞ്ഞു; ഇത്തവണത്തെ ഉത്സവത്തിന് അവളുടെ നാട്ടിലേയ്ക്ക് അവര്‍ പോകുന്നില്ല എന്ന്. സാധാരണ പൊന്നയ്ക്ക് അതൊരു ഒഴിവു സമയമായിരുന്നു, ആ സമയം അവള്‍ തന്റെ അമ്മയുടെ അടുത്ത് പോയി ഒരാഴ്ച ചിലവഴിക്കുമായിരുന്നു. ഉത്സവം കാണാന്‍ അവിടുന്ന് കാളവണ്ടിയില്‍ അവള്‍ പോകുകയും ചെയ്തിരുന്നു. വലിയ രഥം വരുന്ന മൂന്നു ദിവസങ്ങളില്‍ ഒന്നിനെങ്കിലും കാളിയും പൊന്നയും ഒരുമിച്ച് അവിടെ പോവുകയും ചെയ്തിട്ടുള്ളതാണ്. അവളുടെ വാടിയ മുഖം കണ്ട് കാളി തന്നെ അവളെ ഒരു തവണ ഉത്സവത്തിന് കൊണ്ടുപോയിട്ടുണ്ട്. തെരുവിലെ കടകളില്‍ നിന്നും അന്ന് അവള്‍ക്ക് വേണ്ടതെല്ലാം അവന്‍ വാങ്ങിക്കൊടുക്കുകയും ചെയ്തിരുന്നു. കുട്ടികള്‍ പിറക്കാത്ത സ്ത്രീകള്‍ക്ക് ഇതൊരു വിശേഷദിവസമാണെന്ന് കാളിക്ക് അറിയില്ലായിരുന്നു. പൊന്നയെ അങ്ങോട്ട് അയയ്ക്കാന്‍ ഒരു തരത്തിലും അവന്റെ മനസ്സ് സമ്മതിച്ചില്ല. അവളോട് അതിനെക്കുറിച്ച് അവനൊന്നും സംസാരിച്ചതും ഇല്ല. ഇത്രമാത്രം പറഞ്ഞു; ഇത്തവണത്തെ ഉത്സവത്തിന് അവളുടെ നാട്ടിലേയ്ക്ക് അവര്‍ പോകുന്നില്ല എന്ന്. പക്ഷേ ആ തവണ അവളോട് അവന്‍ പറഞ്ഞു: ‘നമ്മള്‍ വിവാഹിതരായിട്ട് പത്തു വര്‍ഷമായി. ഉത്സവത്തിന് അങ്ങോട്ട് പോണമെന്ന് ഇനിയും എന്തിനാണ് നിര്‍ബന്ധം? ഇത്തവണ നമ്മുക്കത് ഇവിടെ ആഘോഷിക്കാം.’ പൊന്ന എതിര്‍ത്തില്ല, പക്ഷേ ചില അപാകതകള്‍ അവള്‍ക്ക് മനസ്സിലായിരുന്നു. ഉത്സവത്തിന്റെ അവസാനത്തെ ദിവസം പൊന്നയുടെ അമ്മ നേരിട്ട് വന്നു ക്ഷണിച്ചിട്ടു കൂടെ അവര്‍ പോയില്ല. പകരം, പാടത്തുള്ള സര്‍പ്പപ്പുറ്റില്‍ ഒരു കോഴിയെ നേദിച്ച് അവര്‍ പ്രാര്‍ഥിച്ചു മടങ്ങി. കാളി പൊന്നയുടെ അമ്മയ്ക്ക് ഭക്ഷണം വിളമ്പിയപ്പോള്‍ അവര്‍ അവന്റെ കണ്ണുകളെ അവഗണിച്ചു. പക്ഷെ അവനെ സംബന്ധിച്ച് ആ വര്‍ഷത്തെ തലവേദന ഒഴിഞ്ഞിരുന്നു. ആകുലതകള്‍ക്ക് ഇനി ഒരു വര്‍ഷത്തെ ആശ്വാസം. thengakkola.in/perumal-murukan-novel-mathorubhagan-one-part-women-chapter-14/
Posted on: Mon, 19 Jan 2015 04:30:28 +0000

Trending Topics



:30px;"> Zan Headgear Blue Chrome Skull Face Neoprene Half Face
Anecdota 6 (~ouo)~ El año pasado fuimos un restaurante, SUPER
--------►The Sleeping Giant Isnt Sleeping Any
Thank you, Sunita Sohrabji, for writing a brave piece on a

Recently Viewed Topics




© 2015