ഒരുപക്ഷെ, - TopicsExpress



          

ഒരുപക്ഷെ, ആദ്യമായിട്ടായിരിക്കാം ഒരു ഇന്ത്യന്‍ കമ്പനിയിറക്കുന്ന സ്മാര്‍ട്ട്ഫോണിനെ ഇത്ര ആകാംക്ഷയോടെ കാത്തിരിക്കുന്നത്. അതും മാസങ്ങള്‍. വിപണി തന്ത്രമാണെങ്കിലും അക്കാര്യത്തില്‍ മൈക്രോമാക്സിന് അഭിമാനിക്കാം. ‘കാന്‍വാസ് നാല്’ ആണ് ഏറെപ്പേരെ കാത്തിരിക്കാന്‍ പ്രേരിപ്പിച്ച ആ ഫോണ്‍. വില 17,999 രൂപ.മറ്റ് ജോലികള്‍ ചെയ്യുന്നതിനിടെ വീഡിയോ കാണാന്‍ പോപ്പപ് പ്ളേ സൗകര്യമുണ്ട്. കാണുന്നത് നിര്‍ത്തിയാല്‍ വീഡിയോയും നില്‍ക്കും. കൈവീശി കാട്ടിയാല്‍ അണ്‍ലോക്ക് ചെയ്യാനും കഴിയും. ഒന്നു വിരല്‍ ഞൊടിച്ചാല്‍ കോള്‍ മ്യൂട്ടാക്കാന്‍ പറ്റും. ചെവിക്കടുത്തു പിടിച്ചാല്‍ തനിയെ കോളാകും. കൈവീശിയാല്‍ പലതും ചെയ്യാന്‍ പറ്റുന്ന സാംസങ് ഗ്യാലക്സി എസ്4 നെയാണ് ഇവരൊക്കെ അനുകരിക്കുന്നതെന്ന് വ്യക്തം. എന്നാല്‍ 40,000 കടന്ന എസ4നേക്കാള്‍ പിശുക്കന്മാര്‍ 20,000 രൂപക്കുള്ളില്‍ നില്‍ക്കുന്ന കാന്‍വാസ് 4 തെരഞ്ഞെടുക്കാനാണ് സാധ്യത.720x1280 പിക്സല്‍ ഹൈ ഡെനിഷന്‍ അഞ്ച്ഇഞ്ച് ഐ.പി.എസ് എല്‍സിഡി ഡിസ്പ്ളേയാണ്. ആന്‍ഡ്രോയിഡ് 4.2 ജെല്ലിബീന്‍ ഒ.എസ്, ഇരട്ട സിം, 13 മെഗാപിക്സല്‍ പിന്‍ കാമറ, അഞ്ച് മെഗാപിക്സല്‍ കാമറ, ഒരുജി.ബിറാം, 1.2 ജിഗാഹെര്‍ട്സ് നാലുകോര്‍ മീഡിയടെക്പ്രോസസര്‍, 32 ജി.ബി വരെ കൂട്ടാവുന്ന 16 ജി.ബി ഇന്‍േറണല്‍ സ്റ്റോറേജ്, ത്രീജി, വൈ ഫൈ, ജി.പി.എസ്, ബ്ളൂടൂത്ത്, മൈക്രോ യു.എസ്.ബി, 2000 എം.എ.എച്ച് ബാറ്ററി, 158 ഗ്രാം ഭാരം എന്നിവയാണ് വിശേഷങ്ങള്‍. പ്രിസ്റ്റിന്‍ വെള്ള, സ്മോക്കി ഗ്രേ നിറങ്ങളില്‍ ലഭിക്കും.പ്രത്യേകതകള്‍ ഒറ്റനോട്ടത്തില്‍5.0 inch HD (720x1280) display1.2GHz quadcore processor1GB RAM16GB internal storage, expandable up to 32GB13megapixel rear camera, 5megapixel front cameraAndroid 4.2.1 Jelly Bean2,000mAH battery മാധൃമത്തില് നിന്നും .
Posted on: Fri, 12 Jul 2013 14:06:43 +0000

Trending Topics



Recently Viewed Topics




© 2015