ഓണ്‍ലൈന്‍ - TopicsExpress



          

ഓണ്‍ലൈന്‍ സുഹൃത്തുക്കളോട് ചില അഭ്യര്‍ത്ഥനകള്‍ ആവര്‍ത്തിക്കുന്നു 1. എന്റെ ഇന്‍ബോക്സില്‍ വരുന്ന മെസ്സേജുകള്‍ക്കെല്ലാം മറുപടി നല്‍കാന്‍ എത്ര ശ്രമിച്ചാലും പല കാരണങ്ങളാല്‍ എനിക്ക് കഴിയില്ല. അതിനാല്‍ തന്നെ തെരെഞ്ഞെടുപ്പ് നടത്താനുള്ള സ്വാതന്ത്ര്യം ഉപയോഗിക്കുകയാണ് ചെയ്യുന്നത്. എന്തെങ്കിലും വ്യക്തമായ സന്ദേശമോ , എനിക്ക് അറിയാവുന്ന വിഷയത്തിലെ സംശയങ്ങളുോ ചോദ്യങ്ങളോ, കൃത്യമായ കാരണങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന വിമര്‍ശനങ്ങളോ അഭിപ്രായങ്ങളോ ഉള്‍ക്കൊള്ളുന്ന മെസ്സേജുകള്‍ക്കും, ഫെയിസ്ബുക്കിന് പുറത്ത് പരസ്പരം പരിചയമുള്ളവര്‍ അയക്കുന്ന മെസ്സേജുകള്‍ക്കുമാണ് മുന്‍ഗണന നല്‍കുന്നത്. Hi, Hello, goodmorning, etc മാത്രം ഉള്‍ക്കൊള്ളുന്നവ അവഗണിക്കുകയേ നിര്‍വാഹമുള്ളൂ. പുതിയ സൗഹൃദങ്ങള്‍ ഉണ്ടാക്കുന്നതിലും നിലനിര്‍ത്തുന്നതിലും കഴിവുകേടുകള്‍ ഉള്ള കൂട്ടത്തില്‍ ആയതിനാല്‍ സമാനമായ വേവ്ലെങ്ത് ഉണ്ടെന്ന് തോന്നുന്നവരുമായി മാത്രമേ അടുക്കാന്‍ ശ്രമിക്കാറുമുള്ളൂ. അവിടെ രാഷ്ട്രീയവും വിശ്വാസവും ഒന്നും സാധാരണഗതിയില്‍ മാനദണ്ഡമാകാറില്ല. ഇതിനൊക്കെപ്പുറമേ, കൂട്ടത്തില്‍ പെട്ടുപോയതിനാല്‍ ശ്രദ്ധയില്‍ പെടാതെ പോകുന്ന മെസ്സേജുകളും നിരവധിയാണ്. അതിനാല്‍ ദയവായി എനിക്കയക്കുന്ന മെസ്സേജുകള്‍ക്കെല്ലാം മറുപടി പ്രതീക്ഷിക്കാതിരിക്കുക. 2. പൂവുകള്‍, മൃഗങ്ങള്‍, കുഞ്ഞുങ്ങള്‍ തുടങ്ങിയ ചിത്രങ്ങള്‍, സ്പോര്‍ട്സ്-സിനിമാ പോസ്റ്ററുകള്‍, സ്വന്തം പ്രൊഫൈല്‍-കവര്‍ ചിത്രങ്ങള്‍, ചര്‍ച്ചാ പോസ്റ്റുകള്‍ തുടങ്ങിയവയില്‍ എന്നെ ടാഗ് ചെയ്യരുത്. ചര്‍ച്ചാ പോസ്റ്റുകളില്‍ എനിക്ക് വല്ലതും പറയാനുണ്ടാകും എന്ന് തോന്നുന്നപക്ഷം കമന്റ് ബോക്സില്‍ പേര് മെന്‍ഷന്‍ ചെയ്യാവുന്നതേയുള്ളു. യാതൊരു താത്പര്യവുമില്ലാത്ത കാര്യങ്ങളെക്കുറിച്ച് കുമിഞ്ഞുകൂടുന്ന നോട്ടിഫിക്കേഷനുകളില്‍ പല പ്രധാനപ്പെട്ട (എനിക്ക്) കാര്യങ്ങളും മിസ്സാകുന്നു എന്നത് സങ്കടമാണ്. അതിനാല്‍ ദയവായി അനാവശ്യ ടാഗിങ് ഒഴിവാക്കുക. 3. ഇത് ഒന്നുരണ്ട് സുഹൃത്തുക്കള്‍ക്കുണ്ടായ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ പറയുന്നതാണ്. ഇങ്ങോട്ട് വരുന്ന ഫ്രണ്ട് റിക്വസ്റ്റുകള്‍ ഒന്നൊഴിയാതെ സ്വീകരിക്കുന്ന ആളാണ് ഞാന്‍. പണ്ടൊക്കെ നോക്കിയും കണ്ടുമൊക്കെയേ ചേര്‍ക്കുമായിരുന്നുള്ളു എങ്കിലും ഈയിടെയായി സമയക്കുറവ് കാരണം അതിന് മെനക്കെടാറില്ല. പറഞ്ഞുവരുന്നത്, എന്റെ ഫ്രണ്ട് ലിസ്റ്റിലുള്ള ഭൂരിഭാഗം ആളുകളെക്കുറിച്ചും എനിക്ക് തീരെ ധാരണയില്ല. അതിനാല്‍ Mutual Friends ലിസ്റ്റില്‍ എന്റെ പേര് കണ്ട് ആരെയും ജഡ്ജ് ചെയ്യാതിരിക്കുക. ഓണ്‍ലൈന്‍ സൗഹൃദങ്ങളെ കൈകാര്യം ചെയ്യാന്‍ സ്വന്തം മാനദണ്ഡങ്ങള്‍ ഉപയോഗിക്കുക. ◄ Thanks for understanding
Posted on: Sat, 05 Jul 2014 07:37:27 +0000

Trending Topics



iv>

Recently Viewed Topics




© 2015