ഓഷോയുടെ ഒരു പുസ്തകത്തിൽ - TopicsExpress



          

ഓഷോയുടെ ഒരു പുസ്തകത്തിൽ വായിച്ച ഒരു നുറുങ്ങു കഥ: രണ്ടു സാധുക്കൾ (സന്യാസിമാർ!) ഒരു നദീ തീരത്തെത്തി. അക്കര എത്തണമെങ്കിൽ പുഴ നീന്തി കടക്കണം. അവിടെ ഒരു സ്ത്രീ നീന്താനറിയാത്തതു കൊണ്ട് അക്കരെ പോകാനാകാതെ വിഷമിച്ചു നില്ക്കുന്നത് കണ്ടു ഒരു സാധു അവരോടു പറഞ്ഞു: എന്റെ തോളിൽ കയറിക്കോളൂ. അങ്ങനെ ആ സ്ത്രീയെ അക്കര എത്തിച്ചു രണ്ടു പേരും നടക്കാൻ തുടങ്ങി. കുറെ കഴിഞ്ഞു രണ്ടാമത്തെ സാധു മറ്റേ ആളിനോട്‌ : എന്നാലും നിങ്ങൾ ചെയ്തത് ശരിയായില്ല. ഒരു സന്യാസിയായ നിങ്ങൾ ഒരു സ്ത്രീയെ തോളിൽ കയറ്റി കൊണ്ട് വരാൻ പാടില്ലായിരുന്നു. ഇതുകേട്ട് ആദ്യത്തെ ആൾ: ശരി ഞാൻ അവളെ ഇക്കരെ ഇറക്കിവിട്ടു. പക്ഷേ താങ്കൾ ഇപ്പോഴും അവളെ ചുമന്നു കൊണ്ട് നടക്കുകയാണല്ലോ!!! ഗുണപാഠം: മറ്റുള്ളവരുടെ സദാചാരത്തെപറ്റി കൂടുതൽ bothered ആകാത്തിരിക്കുക. 8)
Posted on: Sat, 22 Jun 2013 10:39:31 +0000

Trending Topics



Recently Viewed Topics




© 2015