കാത്തിരിപ്പു - TopicsExpress



          

കാത്തിരിപ്പു കേന്ദ്രമില്ല പെരുവഴി ശരണം ************************************* ആലുവ: നഗരത്തിലെ ഏറ്റവും തിരക്കേറിയ ബസ്‌സ്റ്റോപ്പില്‍ യാത്രക്കാര്‍ പെരുവഴിയില്‍ തന്നെ. വര്‍ഷങ്ങളായി വെയിലും മഴയും കൊണ്ട് ബസ് കയറാനാണ് യാത്രക്കാരുടെ വിധി. ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാരാണ് ഇതുവഴി സഞ്ചരിക്കുന്നത്. ബാങ്ക് കവലയിലൂടെ പോകുന്ന നൂറുകണക്കിന് ബസ്സുകളില്‍ കയറാനായി ഫുട്പാത്തിലും സമീപത്തെ കടകളിലെ തണലിലുമാണ് യാത്രക്കാര്‍ കാത്തുനില്ക്കുന്നത്. എറണാകുളം, പെരുമ്പാവൂര്‍, പള്ളിക്കര തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള യാത്രക്കാരാണ് ഇവിടെ ബസ് കാത്ത് നില്‍ക്കുന്നത്. ബസ് സ്റ്റോപ്പില്ലാത്തതിനാല്‍ ബസ്സുകള്‍ തോന്നുംപടി ഇവിടെ നിര്‍ത്തുന്നതിനാല്‍ യാത്രക്കാര്‍ കൂടുതല്‍ ബുദ്ധിമുട്ടിലാകുന്നു. കയറ്റിയും ഇറക്കിയും ബസ്സുകള്‍ നിര്‍ത്തുന്നത്, കാണുന്ന യാത്രക്കാര്‍ അവയില്‍ കയറുന്നതിനായി ഓടുന്നതോടെ അപകടമുണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. നഗരസഭയുടെ ഷോപ്പിങ് സെന്റര്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് തൊട്ടടുത്താണ് ആളുകള്‍ ബസ് കയറാന്‍ നില്‍ക്കുന്നത്. അതിനോട് ചേര്‍ന്നുതന്നെ ബസ്‌സ്റ്റോപ്പിനുള്ള സ്ഥലം അനുവദിപ്പിച്ച്, ജനപ്രതിനിധികളുടെയോ സന്നദ്ധ സംഘടനകളുടെയോ സഹായത്തോടെ ബസ് സ്റ്റോപ്പ് നിര്‍മിക്കാനുള്ള ശ്രമം നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം ««« pbk.co.in »»» > since 2007 °°°°°°°°°°°°°°°°°°°°°°°°°°°°°°°° HIT LIKE & ENJOY RIDE WITH US facebook/PRIVATEBUSKERALA.
Posted on: Mon, 02 Dec 2013 17:15:00 +0000

Trending Topics



Recently Viewed Topics




© 2015