കേരള ആം ആദ്മി പാര്‍ട്ടി - TopicsExpress



          

കേരള ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ ശ്രിമതി സാറ ജോസഫ് സന്നദ്ധപ്രവര്‍ത്തകര്‍ക്കായി നല്‍കുന്ന സന്ദേശം:എത്ര വലിയ മഹത്തായ ലക്ഷ്യത്തിലേക്കുള്ള യാത്രയും ആരംഭിക്കുന്നത് ഒരു ചെറു ചുവടില്‍ നിന്ന് തന്നെ.നമുക്കും തുടങ്ങാം ലക്ഷ്യത്തിനായുള്ള,രാജ്യനന്മ മാത്രം ഉദ്ധേശ്യിച്ചുള്ള ആ ചുവടു കീഴ്തട്ടില്‍ നിന്ന് തന്നെ പ്രതികരിച്ചു കൊണ്ട്, ഒട്ടും നിസ്സംഗരാകാതെ.അനീതിക്കെതിരെ അസഹിഷ്ണുതയോടെ. പ്രിയപ്പെട്ട ആം ആദ്മി വളണ്ടിയര്‍മാരെ , ഇനി മുതല്‍ സ്ഥിരമായി നിങ്ങളുടെ ഗ്രാമസഭകളില്‍ പങ്കെടുക്കുക.അവയുടെ നടത്തിപ്പിലെ അപാകങ്ങള്‍ ചൂണ്ടി ക്കാട്ടുക.ഗ്രാമസഭകളില്‍ പരമാധികാരം ഉള്ളത് ജനങ്ങള്‍ക്കാണ്.അത് നിഷേധിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കൂ.ഫണ്ടുകള്‍ വിനിയോഗിക്കുന്നതില്‍ അഴിമതി നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കൂ .അനുവദിച്ച ഫണ്ടുകള്‍ ലാപ്സ് ആക്കിക്കളയുന്നുണ്ടോ എന്ന് കണ്ടെത്തൂ .ഫണ്ടുകള്‍ അര്‍ഹതപ്പെട്ട കൈകളില്‍ എത്തുന്നുണ്ടോ, ,സ്വജനപക്ഷപാതം മൂലം ജനങ്ങള്‍ക്ക്‌ നീതി നിഷേധിക്കപ്പെടുന്നുണ്ടോ, ജനങ്ങള്‍ നിശ്ശബ്ദ രാക്കപ്പെടുന്നുണ്ടോ ,ഗ്രാമസഭ കൂടുന്ന കാര്യം അവരെ അറിയിക്കതിരിക്കുന്നുണ്ടോ എന്നൊക്കെ അന്വേഷിക്കുക .ഗ്രാമസഭകളില്‍ ആം ആദ്മി ജനങ്ങളുടെ നാവായിരിക്കണം. അവര്‍ക്ക് വേണ്ടി ശബ്ധമുയര്‍ത്തനം .ജാതി മത രാഷ്ട്രീയ പരിഗണനകള്‍ യാതോന്നോമില്ലാതെ ജനങ്ങളെ സഹായിക്കണം .ഗ്രാമസഭകളില്‍ പങ്കെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കണം. ഇതിനു ആദ്യം വേണ്ടത് നാം സ്വയം പഠിക്കലാണ് .തയ്യാറെടുക്കുക .
Posted on: Fri, 24 Oct 2014 15:30:00 +0000

Trending Topics



-height:30px;">
I have a very clean and very taken care of 1995 civic del sol.

Recently Viewed Topics




© 2015