കൊലപാതകങ്ങളുടെ പക്ഷവും - TopicsExpress



          

കൊലപാതകങ്ങളുടെ പക്ഷവും രാഷ്ട്രീയവും മണ്ണാർക്കാട് രണ്ടു ദിവസങ്ങൾക്കു മുന്പ് നടന്ന ഇരട്ട കൊലപാതകം ചർച്ച ചെയ്യപ്പെടുകയാണ ല്ലോ? കൊല്ലപ്പെട്ടവരു ടെയും കൊന്നവരുടെയും പക്ഷവും രാഷ്ട്രീയവുമാണ് ഈ ചർച്ചകളെ സജീവമാക്കി നിറുത്തുന്നത് എന്നതാണ് വാസ്തവം . മൂലകാരണങ്ങൾ ചർച്ച ചെയ്യപ്പെടുന്നു മില്ല. പ്രശ്നങ്ങൾക്ക്‌ പതിറ്റാണ്ടുകളുട െ പഴക്കമുണ്ട് എന്നതാണ് സത്യം. അന്ന് സുന്നികളിൽ എ. പി. ഇ കെ. വിഭാഗീയത പോലുമില്ല .കൊല ചെയ്ത പ്രതികളിൽ ഒരാളുടെ പിതാവിനെ വർഷങ്ങൾക്കു മുന്പ് കൊന്നതുമായി ബന്ധപ്പെട്ടാണ് ഇരട്ട കൊലപാതകം നടന്നത്. ഇരു കുടുംബങ്ങൾക്കിട യിൽപതിറ്റാണ്ടുക ളായി നീറി നിന്ന കുടുംബ വൈര്യത്തിനു പിന്നീട് പക്ഷവും രാഷ്ട്രീയവും വന്നു ചേരുകയായിരുന്നു . കൊലയാളി നിങ്ങളുടെ ആളാണ്‌ , കൊല്ലപ്പെട്ടത് ഞങ്ങളുടെ ആളുകളാണ് എന്നീ വേർതിരിവുകൾ സ്വാർത്ഥ ലക്‌ഷ്യം വെച്ച് ചിലർ ഉണ്ടാക്കിയതാണ് . കുടുംബ വൈര്യം പുലർത്തുന്ന കുടുംബങ്ങൾ നടത്തിയ ഇടപെടലുകൾക്കും രാഷ്ട്രീയ - മത മാനങ്ങൾ കൈവന്നു . ഒരു നാട്ടിൽ സ്വാഭാവികമായ് ഉയരുന്ന രണ്ടാഭിപ്രായങ്ങ ൾക്കും ഈ പക്ഷം വന്നു ഭവിച്ചു. ഒന്നുകിൽ അവരുടെ കൂടെ അല്ലെങ്കിൽ നമ്മുടെ കൂടെ. ഇതാണ് കൊലപാതകത്തിന് ശേഷവും സംഭവിച്ചത് . കൊല്ലപ്പെട്ടത് ഞങ്ങളുടെ വിഭാഗക്കാരനാണ് എന്ന് ഒരു സംഘടന പറയുമ്പോൾ മറ്റൊരു രാഷ്ട്രീയ കക്ഷി അവരുടെ ഞങ്ങളുടെ പരമ്പരാഗത അനുഭാവികളാണ് എന്ന് കൂടി അവകാശപ്പെട്ടു . പാർട്ടിക്കാർക്ക ് രണ്ടു രക്ത സാക്ഷികളെ കിട്ടി !! ഇനി ഖിയാമം വരെ രക്ത ഹാരം ചാർത്താൻ രണ്ടു രക്തസാക്ഷികൾ . യഥാർത്ഥ പ്രശ്നം സമൂഹം വിസ്മരിക്കുകയും ചെയ്യും. കുടുംബ വൈര്യത്തിന്റെ ജീനുകൾ അടുത്ത തലമുറയിലേക്കു ജീനുകളിലൂടെ പടരുന്നത് ആരും അറിയുകയുമില്ല.
Posted on: Fri, 22 Nov 2013 17:15:57 +0000

Trending Topics



Recently Viewed Topics




© 2015