####### കൊലയാളിയെ - TopicsExpress



          

####### കൊലയാളിയെ കാത്തിരിക്കുന്ന ഇര ####### --------------------------------------------------------------- മുജീബ് മൂസ എന്നൊരാള്‍ എനിക്കയച്ച ഫ്രെണ്ട് റിക്കൊസ്റ്റ് ഡിലിറ്റ് ചെയ്‌താല്‍ എന്നെ കൊന്നു കളയുമെന്നാണ് പറയുന്നത്.പ്രൊഫൈലില്‍ സ്വന്തം പിക്ചര്‍ ആഡ് ചെയ്തില്ലെങ്കില്‍ നാളെ ഞാന്‍ റിക്കൊസ്റ്റ് ഡിലിറ്റ് ചെയ്യുന്നതായിരിക്കും എന്ന് പറഞ്ഞപ്പോള്‍ മൂസ ഇക്കാക്ക്‌ ദേഷ്യം പിടിച്ചെന്നു തോന്നുന്നു.പതിമൂന്നു മിനിറ്റുകള്‍ക്കകം ദാ വരുന്നു മൂസ ഇക്കയുടെ വക വധ ഭീഷണി.എഫ്ബിയിലൂടെ ആയാലും അല്ലെങ്കിലും എനിക്ക് ആദ്യമായാണ്‌ ഒരു വധ ഭീഷണി വരുന്നത്.എന്റെ സമുദായത്തിലെ തന്നെ ഒരംഗമായ മുജീബ് മൂസ എന്നയാള്‍ക്ക് എന്നെ കൊല്ലാന്‍ തക്ക വിരോധം എങ്ങനെയുണ്ടായി എന്ന് നാല് ദിവസങ്ങള്‍ കൊണ്ട് ഞാന്‍ ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല.മൂസയുടെ മുഖത്തിന്റെ ഫോട്ടോ പ്രൊഫൈലില്‍ ഇടാന്‍ കൊള്ളാത്തത് കൊണ്ടായിരിക്കുമോ എന്നും ഞാന്‍ ആലോചിച്ചു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കെതിരായോ ഏതെങ്കിലും മതത്തിനു എതിരായോ മത സംഘടനക്കെതിരായോ ഏതെങ്കിലും ഒരു വ്യക്തിക്കെതിരായോ ഞാന്‍ ഇത് വരെയും എഫ്ബിയിലൂടെയോ അല്ലാതെയോ ദുഷ്പ്രചരണം നടത്തിയിട്ടില്ലാ എന്നിരിക്കെ മുജീബ് മൂസ എന്ന സഹോദരന് എന്നെ കൊല്ലണം എന്നുള്ള ആഗ്രഹം എങ്ങനെയുണ്ടായി എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല...മൂസ ഇക്ക സൌദിയില്‍ തന്നെയുണ്ടെന്നും നിതാക്കാത്തില്‍ കുടുങ്ങി കിടക്കുന്നത് കൊണ്ട് ഒളിവിലാണെന്നും നിതാക്കാത്ത് നിയമം മാറിയ ഉടന്‍ തന്നെ എന്നെ വന്നു കൊല്ലുമെന്നും ശേഷം മറുപടിയില്‍ അദ്ദേഹം പറയുന്നു. സൌദിയില്‍ വച്ച് എന്നെ കൊല്ലുന്നതിനോട് എനിക്ക് വലിയ താല്പര്യമില്ല.കാരണം ഇവിടത്തെ നിയമം അല്‍പ്പം കടുകട്ടിയാണ്.കൊലയാളിയെ കൊല്ലുന്ന നിയമമാണ് ഇവിടെയുള്ളത്. നിതാക്കാത്ത് പ്രശ്നം ഉടന്‍ പരിഹരിക്കട്ടെയെന്നും ഒളിവിലിരിക്കുന്ന മുജീബ് മൂസ സ്വതന്ത്രപരതന്ത്രനായി എന്ടടുക്കല്‍ വരുന്നതും പ്രതീക്ഷിച്ചു ഇരിക്കുകയാണ് ഞാന്‍.ഒരു പക്ഷെ കൊല്ലുമെന്ന് പറയുന്ന ആളിനെ പ്രതീക്ഷിച്ചു അദ്ദേഹത്തിന് സുഖവും സന്തോഷവും സമാധാനവും ഉണ്ടാകട്ടെയെന്നും ഒരു പോറല്‍ പോലും ഏല്‍ക്കാതെ എന്ടടുക്കള്‍ വരാനും വേണ്ടി അല്ലാഹുവിനോട് ആത്മാര്‍ഥമായി ദുആ ചെയ്യുകയും അദ്ദേഹത്തിന് ഇഷ്ടമുള്ള ഭക്ഷണവുമുണ്ടാക്കി സ്വീകരിക്കുവാനും ഉള്ള തയ്യാറെടുപ്പോടെ ഇരിക്കുന്ന ഒരാള്‍ ഒരു പക്ഷെ ഈ ലോകത്ത് ഈ ഞാന്‍ മാത്രമെയുണ്ടാകൂ... ഒരിക്കല്‍ ജനിച്ചത്‌ കൊണ്ട് ആണെന്ന് തോന്നുന്നു ഇനിയൊരിക്കല്‍ മരിക്കുന്നതിനോട് എനിക്ക് പേടിയില്ലാത്തത് ... സ്വാഗതം സ്വാഗതം സു സ്വാഗതം എന്നെ കൊല്ലുമെന്ന് പറഞ്ഞ മുജീബ് മൂസ എന്ന എന്റെ സഹോദരന് ആത്മാര്‍ഥമായ സ്വാഗതം... Conversation started Monday 11/4, 12:02pm Syed Ali Aliyar profailil swantham photo add cheythillenkil naala delet cheyyunnathaayirikkum... 11/4, 12:15pm Mujeeb Moosa delet akkiyaal ninte avasaanaayirikum ninakh enne ariyilla -------------------------------------------------------------------
Posted on: Fri, 08 Nov 2013 12:03:32 +0000

Trending Topics



Recently Viewed Topics




© 2015