കന്യാശാപം ഇന്നലെ - TopicsExpress



          

കന്യാശാപം ഇന്നലെ എനിക്ക് രണ്ടു കന്യാസ്ത്രീകൾ അതിഥികളായി എന്റെ വീട്ടിൽ ഉണ്ടായിരുന്നു . അത്താഴം കഴിഞ്ഞു ഒരു മലയാളസിനിമ കാണാമെന്നു താല്പര്യം കാണിച്ച അവര്ക്ക് ബ്ലസ്സിയുടെ കളിമണ്ണു ഞാൻ കാണിച്ചുകൊടുത്തു! തുടക്കത്തിൽ വിരസത കാണിച്ച അമ്മമാർ ( aged 76 ആൻഡ്‌ 63 ) ഒടുവിൽ കരഞ്ഞുപോയി ! സ്വേതാമേനോന്റെ പ്രസവാഭിനയം അവരെ അമ്പരപ്പിച്ചു ! (സോറി ,അഭിനയമല്ല, ജീവിത നേർകാഴ്ച) അമ്മയാകാനുള്ള ഓരോ സ്ത്രീയുടെയും മൌലീക വാസന / കഴിവ്/ ഗര്ഭകാലജീവിത മാനസീക ശാരീരിക ഉണർത്തലുകൾ / തന്റെ ഉള്ളിൽ ഒരു പോന്നോമാനക്കുഞ്ഞിന്റെ വളര്ച്ചയുടെ നേര്ക്കാഴ്ച , ആപുണ്ണ്യപരിണാമങ്ങൾ ഒക്കെ ഒക്കെ അവർ പിന്നീട് ചിന്തയിലൂടെ എന്നോട് പങ്കിട്ടു .. ഇന്ന് രാവിലെ വിടപറയും മുൻപേ, ഒരു വെളിച്ചപാടുപോലെ, പ്രവചനംപോലെ , അതിലെ മദർ സുപീരിഒർ എന്നോട് കൂടലേ , പണ്ട് ഹിറ്റ്ലറെപോലെ ഇനിയൊരിക്കൽ മോദിയോ RSS കാരോ ഹിന്ദുമൈത്രിയോ, ഈ തിന്മപെട്ടക്രിസ്തീയപൌരോഹിത്യത്തിന് എതിരായിവരും ! അന്നവർ ഇവരുടെ ഈ അരമനകളും കൊട്ടാരങ്ങളും മേൽകോയ്മകളും തകര്ക്കും നിശ്ചയം ! അതുകണ്ട് ഞങ്ങൾ ആകാശത്തിലേക്ക് നോക്കി കൈകൊട്ടിച്ചിരിക്കും ! ഇവർ ഞങ്ങളുടെമേൽ ചുമത്തിയ ജന്മപാപം ഓർത്ത്‌ അന്ന് ആര്ത്തുരസിക്കും ഓരോ മനസും നിശ്ചയംഎന്ന് ! സത്യം, ഞാൻ അമ്പരന്നുപോയി ! കാരണവും അമ്മ വിശദീകരിച്ച് തുടർന്നു; ദൈവസ്നേഹം മറന്ന സഭയെന്ന ഓർഗനയ്സേഷന്റെ ജഡീകവളര്ച്ചയ്ക്കും ഉന്മാദത്തിനും വേണ്ടി വാതിലടയ്ക്കപ്പെട്ട കോടാനുകോടി കന്യാസ്ത്രീകളുടെ ഗർഭപാത്രങ്ങളും, പാലൂട്ടാത്ത അവരുടെ മുലച്ചുണ്ടുകളും അന്നിവരോട് പകരം ചോദിക്കും ! പ്രകൃതിയിലെ അത്ഭുത പ്രധിഭാസമായ സ്ത്രീയെ ദുരുപയോഗം ചെയ്തു കൊല്ലാക്കൊല ചെയ്ത പുരോഹിത മ്ലേച്ചപുരുഷമേൽകോയ്മയെ ശാപവാക്കുകളാൽ കാലം തകര്ക്കും എന്നും ശപിച്ചു ! ഇന്നിന്റെ പ്രവാചകവചനങ്ങളായ സത്യാജ്വാലയിലെ രചനകളും , അല്മായശബ്ദം ബ്ലോഗും ഇവർ പുച്ചിച്ചു തള്ളുന്നത് , പണ്ട് ഇസ്രയേൽ, അവരുടെ പ്രവാചകന്മാരെ കൊന്നതിനു തുല്യമാണ്എന്നും കാലമേ നീ മറക്കരുതേ! യെരുസലെമേ, നീ പ്രവാചകന്മാരെ കൊല്ലുകയും.. തുടങ്ങിയ വചനങ്ങൾ പള്ളികളിൽ വായിച്ചെങ്കിലും ഉൽകൊള്ളാതെ പോയ പുരോഹിതാ, നിനക്കേതു ബൈബിൾ ആണാധാരം ? (സത്യജ്വാലയുടെ സ്ഥിരം വായനക്കാരായ ഈ അമ്മമാർ , കാഞ്ഞിരപ്പള്ളിയിൽ ഒരു നവീകരണ ക്രിസ്ത്യൻ സെമിനാറിൽ പങ്കെടുക്കാൻ വന്നപ്പോൾ , അവിടെവച്ചു എന്നെ കണ്ടു സ്നേഹിതരായവരാണ്...ഏതോ കാരണങ്ങളാൽ അടുത്തകാലത്ത് ഇവർ മഠങ്ങൽ ഉപേക്ഷിച്ചവരാണ്.) ക്രിസ്തു മനസിൽപോലും കാണാത്ത കോടാനുകോടി കന്യകകളെ അവനായി കുടുംബത്തിൽ നിന്നും അടർത്തിമാറ്റി ,അവിവാഹിതകളായികര്ത്താവിന്റെ മണവാട്ടി എന്നൊരു പുണ്യ നാമവും ചാർത്തി, സഭയുടെ മേലാളന്മാരുടെ സുഖഭോഗവസ്തുവായി തരംതാഴ്ത്തി , സഭയുടെ സാമ്പത്തീക വളര്ച്ചൈക്കായി കൂലിയില്ലാവേല ചെയ്യിച്ചു , മഠങ്ങളുടെ കരിനിയമത്തടവറയിലിട്ടു ജന്മങ്ങളെ പുകച്ചുകൊന്ന കുറ്റം അവസാനന്യായവിധിനാളിൽ കത്തോലിക്കാസഭ തലയിലേറ്റെണ്ടിവരും നിശ്ചയം ! അവരെ കണ്ടുപഠിച്ച ഇതരസഭാസന്ഖടനകളും അവരോടൊപ്പം അന്നാളിൽ കന്യകകളെ സൃഷ്‌ടിച്ച വന്റെ മുന്നിൽ നാണിച്ചു തലകുനിച്ചു നില്ക്കും നിശ്ചയം ! കാലാകാലമായി കന്യാമഠങ്ങളിൽ സ്വയം ആത്മഹത്യ ചെയ്തവരും ,മഠംവിട്ടു ഒളിച്ചോടിപോയവരും, അവിടെകിടന്നു നരകിച്ചു സഹനത്തിന്റെ വഴിയിലൂടെ പുരോഹിതന് മനസില്ലാമനസോടെ ഒടുവിൽ മനംനൊന്ത് കീഴടങ്ങിയവരുമായി , നൂറ്റാണ്ടുകളായി മഠങ്ങളെന്ന ജയിലറകൾക്കുള്ളിൽ മതഭ്രാന്ത്‌ കാരണം ഭ്രാന്തു പിടിച്ചു മരിച്ചവരും , പുരോഹിതർ കൊന്നൊടുക്കിയ അഭയകളുടെ,മരിയക്കുട്ടിമാരുടെ ഒക്കെ വയസ്സായ പ്രതീകങ്ങളാണീ അമ്മമാർ എന്നെനിക്കു തോന്നിയതിനാൽ ഇത് കുറിക്കുന്നു..രുചിച്ചില്ലെങ്കിൽ മാപ്പ് ,മാപ്പ് ,മാപ്പ് ! അമലയായ മറിയം ആദ്യമായി സ്വര്ഗം പൂകിയത്‌ , അവളുടെ മടിയിൽ കിടന്നു ഉണ്ണിയേശു അമ്മിഞ്ഞിപ്പാൽ നുകര്ന്നപ്പോളായിരുന്നു എന്ന പ്രാപഞ്ചികമാതൃസത്യം മനസിലാക്കാതെപോയ വെടിക്കെട്ട്‌പൌരോഹിത്യമേ,നിനക്ക് ഹാ കഷ്ടം ! മാറ്റുവീൻ ചട്ടങ്ങളെ .. മാറ്റുവീൻ ചട്ടങ്ങളെ ..മാറ്റുവീൻ ചട്ടങ്ങളെ ......... LikeLike · 2 people like this. Dn Stephin Stephen Puthenpurackal Samuel achayo achayanodu paribhavam paranja aa ammamarodu athu public aie vilichu parayan para. Sabha aareyum veettil poi kaiku pidichu kondupoi nirbhandhichu madathilo sannyasa ashramathilo akkunnilla sannyasam vyakthiparamaya theerumanam anu. Thankalepolullavar vivaramillathe athineyellam dhur vykyanam cheithal athu thakarnnu veezhathönnumilla Yesterday at 10:12am · Like · 3 Reji P Kuruvilla Kurachu kuzhiyil veena ammamar mattullavare veezhikkan nokkunnudu, enikku vyekthamayi ariyavunna orukaram aanu oru Reethu Madathod chernu thamasicha Orthodox familiyile oru pen kuttiye avar mada vachu veezhichu ........oru subrabhadathil penkochu paranju nale Njan madathil pokuvanu ennu ......avasanam as family motham Rethil poi ....they are my relative also!!!! Yesterday at 10:38am · Edited · Like · 1 Jacob Rodrigues Lipton youtu.be/I3Bb32NCzF8 Testimony Sister Anjali Paul Malayalam HE IS THE WAY THE TRUTH AND THE LIFT YOUTUBE.COM 23 hrs · Like Jacob Rodrigues Lipton youtu.be/EQ0pHcmCIqc Sister.Angelica - Testimony 2 Sister Angelica shares her testimony of her encounter with God in her life. Here is the clear cut description of how... YOUTUBE.COM 23 hrs · Like Jacob Rodrigues Lipton youtu.be/EQ0pHcmCIqc Sister.Angelica - Testimony 2 Sister Angelica shares her testimony of her encounter with God in her life. Here is the clear cut description of how... YOUTUBE.COM 23 hrs · Like Samuel Koodal
Posted on: Sat, 11 Oct 2014 06:18:13 +0000

Trending Topics



Recently Viewed Topics




© 2015