കുറച്ചു നാള്‍ മുമ്പ്, - TopicsExpress



          

കുറച്ചു നാള്‍ മുമ്പ്, സോണി ടി വി യില്‍ entertainment ke liye kuch bhi karega എന്ന പ്രോഗ്രാം കണ്ടോണ്ടിരിക്കുമ്പോള്‍ ഒരു മത്സരാര്‍ത്ഥിയെ കണ്ടപ്പോള്‍ അതിശയം തോന്നി. ഏഷ്യാനെറ്റില്‍ രുചികളെ പരിചയപ്പെടുത്തുന്ന അവതാരകന്‍ Raj Kalesh ന്‍റെ നല്ല മുഖച്ഛായ! അത് ആദ്യം പറഞ്ഞത് എന്റെ ഭര്‍ത്താവ്. പിന്നെയാണ് ഞാന്‍ ശ്രദ്ധിച്ചത്. ഒരു കാവി മുണ്ട് കളരിക്കാര്‍ ഉടുക്കും പോലെ ഉടുത്തിരിക്കുന്നു. മുടി മുകളില്‍ വലിച്ചു കെട്ടി ഉച്ചിയില്‍ കെട്ടി വെച്ചിരിക്കുന്നു.മീശയും താടിയും ഉണ്ട്. (അങ്ങനെ കണ്ടിട്ടില്ല ആളെ ഇത് വരെ). മാജിക്കാണ് കാണിക്കുന്നത്. അടിപൊളി പെര്‍ഫോമന്‍സ്. :) കൊള്ളാം പക്ഷെ ഇത് അയാളല്ല. അയാളെ പോലെ ആരോ.. ഞങ്ങള്‍ ഉറപ്പിച്ചു!. അയാള്‍ക്ക് ഭക്ഷണത്തോടാ താല്പര്യം.. ഇത് മാജിക്.. വളരെ വ്യത്യസ്ഥം . ആ! ലോകത്തില്‍ ഒരേ പോലെ ഒന്‍പതു പേരുണ്ടെന്നല്ലേ ... പെര്ഫോമെന്‍സ് കഴിഞ്ഞപ്പോള്‍ ജട്ജസിന്റെ അഭിപ്രായത്തിനു എന്തോ മറുപടി പറഞ്ഞപ്പോ പിന്നേം ഞെട്ടി! ശബ്ദവും അതുപോലെ ആവുമോ! :O അത് ഇത്തിരി ഓവറായോ ! ഇങ്ങനെയും സാമ്യം ഉണ്ടാവുമോ! ആ ഉണ്ടാവാം.. ഇത് സോണി ടി വി അല്ലെ.. ഇതില്‍ വരാന്‍ ചാന്‍സൊന്നുമില്ല. ഏഷ്യാനെറ്റിലും അമൃതയിലും എപ്പോഴും ബൈക്കെടുത്തു ഹോട്ടലില്‍ പോയി ഓരോന്ന് രുചിച്ചോണ്ട് കൊതിപ്പിക്കാനെ നോക്കാറുള്ളൂ. ഹും! :/ ഞങ്ങള്‍ ഒരു തീരുമാനത്തില്‍ എത്തിയപ്പോഴാ പേര് വിളിച്ചത്. രാജ് ആപ്കാ ആക്റ്റ് ബോഹോത് ബടിയ താ! ...... :O ! ങേ! പേരും അത് പോലെ തന്നെയോ! ഹേയ് , അങ്ങനെ വരുല്ലല്ലോ... അപ്പോഴാണ്‌ ഒരു ഇന്റര്‍വ്യു വായിച്ച ഓര്‍മ്മ. മാജിക് ആണ് പാഷന്‍ എന്ന്!!!! അപ്പൊ ആളെ പോലെ ആളല്ല! ആ ആള് തന്നെയാ ഈ ആള്!!! പേര് സ്ക്രീനില്‍ എഴുതി കാണിക്കുകയും ചെയ്തു. തൃപ്തിയായി... രണ്ടാളും ഒന്നിച്ചാണല്ലോ ശശി ആയതു.. ഞാന്‍ മാത്രമായിരുന്നെങ്കില്‍ അതൊരു ആഘോഷമാക്കി മാറ്റിയേനെ! (തിരിച്ചും) ;) ഹോ! പറ്റിച്ചല്ലോ! രാജാവേ! മാത്രമല്ല മുമ്പത്തെ സീസണില്‍ ഫൈനലിസ്റ്റ് ആയിരുന്നു!!! :P അറിയാതെ പോയതു നമ്മുടെ കുഴപ്പം. അയാള്‍ടെ അല്ലല്ലോ. അമ്പരപ്പ് മാറി ഒരു അഭിമാനമൊക്കെ തോന്നി.. ;) അത് പിന്നെ ആരെങ്കിലും നാഷണല്‍ ലെവലില്‍ കേരളത്തെ പ്രധിനിധീകരിച്ച് നല്ല പ്രകടനം കാഴ്ച വെച്ചാലും ഇന്റര്‍ നാഷണല്‍ ലെവലില്‍ ഒരു ഭാരതീയന്‍ നന്നായി പെര്‍ഫോം ചെയ്താലും അഭിമാനം തോന്നാന്‍ വലിയ പാടൊന്നുമില്ല! താഴെ ആദ്യത്തെ രൂപത്തിലെ ഞങ്ങള്‍ കണ്ടിട്ടുള്ളു.. നടുക്കുള്ളതു പഴയ ഷോ ... ഏറ്റവും ലാസ്റ്റ് രൂപമാണ് സോണിയില്‍ കണ്ടത്. :) മാജിക് കാണിക്കുന്ന കാര്യം ഓര്‍മയില്ല.. പിന്നെ സോണി ടി വിയും, അത് കൊണ്ടാണ് ഈ പോസ്റ്റിനുള്ള സംഗതി ഉണ്ടായതു.!!! എന്തായാലും പുള്ളി നല്ല മജിഷ്യന്‍ തന്നെ. (Y) :)
Posted on: Fri, 12 Sep 2014 13:46:08 +0000

Trending Topics



Recently Viewed Topics




© 2015