കുറച്ചു മുന്‍പ് ചുമ്മാ - TopicsExpress



          

കുറച്ചു മുന്‍പ് ചുമ്മാ ഇരുന്നപ്പോള്‍ തോന്നി പുറകോട്ട് ഒന്ന് പോയിട്ട് വരാം എന്ന് . മഴ ഒക്കെ അല്ലെ , കൊടേം എടുത്ത് , ബീടീം കത്തിച്ച് ഒരു നടപ്പ് അങ്ങ് നടന്നു. ഇപ്പം തിരിച്ചു വന്നതെ ഉള്ളൂ ,. അങ്ങോട്ട്‌ പോയപ്പം ആദ്യത്തെ വളവില്‍ ഒരു തുണ്ട് പടത്തിന്റെ സീ ഡി കണ്ടു, പിന്നേം നടന്നു, കൈത തോട്ടത്തിന്‍റെ നടുവില്‍ രണ്ടു സോളാര്‍ പാനല്‍ ഒടിഞ്ഞു പറിഞ്ഞു കിടക്കുന്നു . പിന്നേം കൊറേ അങ്ങ് നടന്നു , അങ്ങനെ നടന്നു നടന്നു ഒരു പരുവം ആയപ്പം ഒരു മാഞ്ചോട്ടില്‍ പോയി ഇരുന്ന്‍ , ആരോ കരയുന്ന ശബ്ദം , ദേ ഒരുത്തന്‍ വെള്ളത്തൂവാല അരയില്‍ തിരുകി ഇരുന്ന് കരയുന്നു. പിന്നേം നടന്നു കുറേ കാഴ്ചകള്‍ കണ്ട് തിരിച്ചു പൊന്നു പ്രളയം ദൂരെ നിന്ന് മാത്രം നോക്കിക്കണ്ട്. ഒന്ന് പറയട്ടെ , ഇതിനു മുന്പ് പി സി ജോര്‍ജ് അലക്ക് കാരം മേടിക്കാന്‍ പോയ വഴി കണ്ടപ്പം ഒരു സലാം പറഞ്ഞിരുന്നു . പിന്നെ ഇതിന് മുന്പ്, അതിനും മുന്‍പ് നമുക്ക് ഒരു മുല്ലപ്പെരിയാര്‍ ഡാം ഉണ്ടായിരുന്നു. തകര്‍ക്കപ്പെടാത്ത വിശ്വാസം.
Posted on: Mon, 24 Jun 2013 15:51:55 +0000

Trending Topics



Recently Viewed Topics




© 2015