കുറച്ച് മുന്പ് Ajesh P A Vengad - TopicsExpress



          

കുറച്ച് മുന്പ് Ajesh P A Vengad ന്റെ ഒരു പരാതി കാണാനിടയായി. ശ്രീ കൃഷ്ണന്റെ പെയിന്റിംഗ് downtown സംഭവത്തിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഒരു പോസ്റ്റ്‌ ആണ് വിഷയം. വിഷയത്തിനാധാരമായ പോസ്റ്റിനെ ഞാനും പൂർണ്ണമായി എതിർക്കുന്നു. ajesh ഭായി ഇങ്ങനെ പറയുകയുണ്ടായി- നാളെ മദ്രസാ അധ്യാപകൻ വിദ്യാർത്ഥിനിയെ പീഡിപ്പിചു എന്ന ന്യൂസിനു താഴെ പ്രവാചകന്റെയും കുഞ്ഞു ഭാര്യയുടെയും കാർട്ടൂൺ കാണുമ്പോൾ ഹാലിളകുന്ന വിശ്വാസികളാണു കൃഷ്ണന്റെ ഫൊട്ടൊയും വച്‌ മറ്റുമതസ്തരെ അവഹേളിക്കുന്നതെന്നോർത്താൽ നല്ലത്‌ മുസ്ലിം സമൂഹത്തിലെ ചുരുക്കം ചിലർ ചെയ്യുന്ന തോന്നിവാസത്തിനു തിരു നബി (സ) യെ അവഹേളിച്ചാൽ തീര്ച്ചയായും അതിനെതിരെ പ്രതിഷേധിക്കുക തന്നെ ചെയ്യും പക്ഷെ അതല്ല ഇവിടെ വിഷയം. നബി (സ) യെ അങ്ങനെ ചിത്രീകരിക്കാൻ ഇന്റർനെറ്റ്‌ മുഴുവനും പരതിയാലും മറ്റു മതസ്ഥർ നിന്ദിക്കാൻ ഉപയോഗിച്ച ചിത്രങ്ങളല്ലാതെ വേറെ ലഭിക്കുകയില്ല എന്ന വസ്തുതയാണ് പണ്ട് എന്റെ ഒരു ഹിന്ദു സുഹൃത്ത്‌ ചോദിക്കുകയുണ്ടായി എന്തുകൊണ്ടാണ് നബി (സ) യുടെ ചിത്രമെങ്കിലും ഭാവനയിൽ വരച്ചു നിങ്ങള്ക്ക് കൊണ്ട് നടന്നൂടെ. നല്ലതല്ലേ ഇസ്ലാം എന്തുകൊണ്ട് തിരു നബി (സ) യുടെയോ അല്ലാഹുവിന്റെയോ മറ്റു പ്രമുഖ വ്യക്തിത്വങ്ങലുടെയോ ദ്രിശ്യ രൂപം പ്രദർശിപ്പിക്കാത്തത് എന്നതിനുള്ള വ്യക്തമായ ഉത്തരമാണ് ഇവിടത്തെ സംഭവം ചൂണ്ടി കാട്ടുന്നത്. ഒറ്റ വാക്കില ഉത്തരം പറഞ്ഞാൽ അത് ദുരുപയോഗപ്പെട്ടെക്കാം ലോകത്തിലെ ഏറ്റവും മികച്ച ചിത്രകാരന്റെ ഭാവനയിൽ ഉദിക്കുന്ന രൂപത്തേക്കാൾ അപ്പുറത്താണ് നബി ( സ) ഭംഗി എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.പ്രസ്തുത പോസ്റ്റിൽ ഉപയോഗിക്കപ്പെട്ട ചിത്രമാണ് പരാതിക്കാരന്റെ പ്രശ്നം എന്ന് തോനുന്നില്ല കാരണം ഇതേ ചിത്രം ഒരു വീട്ടിലോ ഹിന്ദു സ്ഥാപനത്തിലോ ചുവരിൽ തൂങ്ങി നില്കുന്നതാണ് കണ്ടിരുന്നെങ്കിൽ പരാതി ഉണ്ടാവുമായരുന്നു എന്ന് തോനുന്നില്ല. ഒരു ദ്രിശ്യ രൂപമുണ്ട് അത് കൊണ്ട് അതിനെ മലീമസമാക്കം എന്നുമല്ല ഇവിടെ ഉദ്ദേശിച്ചത്. പക്ഷെ രൂപമുള്ളത് കാരണം പലയിടങ്ങളിലായി ഹിന്ദു സഹോദരന്മാര് തന്നെ ഇതിനെ ദുരുപയോഗപ്പെടുത്തുന്നു. ചലച്ചിത്ര മേഖലയിലും മാധ്യമ രംഗവും തന്നെ ശ്രദ്ധിച്ചാൽ നമുക്ക് കാണാൻ സാധിക്കും എന്തിനിത്രേ പറയുന്നു മലയാളത്തിലെ എക്കാലെത്തെയും ഹിറ്റുകളിൽ ഒന്നായ മീശമാധവൻ സിനിമയിൽ തുടക്കത്തിൽ ഒരു ഭാഗമുണ്ട്. നടൻ ഹരിശ്രീ അശോകൻ ശ്രീകൃഷ്ണന്റെ വേഷം ധരിച് കാലിന്മേൽ കാലും കയറ്റി വച്ച് കാജ ബീഡിയും വലിച്ചിരിക്കുന്ന രംഗം. കൂടെ ഡയലോഗഉം ഈ രൂപത്തിൽ എപ്പോ കണ്ടാലും പട്ടി ഓടിചിടും. നിങ്ങള്ക്കെങ്ങനെ എന്നറിയില്ല പക്ഷെ ഒരു മുസ്ലിം ആയ എനിക്ക് പോലും ആ ചിത്രീകരിക്കപെട്ട രൂപത്തെ അവഹേളിച്ചതായി ആണ് ആ രംഗം കണ്ടപ്പോൾ അനുഭവപ്പെട്ടത്. ഇതിനൊക്കെ എന്താണ് കാരണം? ആലോചിക്കുവിൻ! പരാതിക്ക് പൂർണ്ണ ഐക്യദാർഡ്യം പ്രക്യാപിച്ചുകൊണ്ട് നിർത്തുന്നു.
Posted on: Sat, 25 Oct 2014 08:58:53 +0000

Trending Topics



Recently Viewed Topics




© 2015