കൂട്ടുകാരെ. - TopicsExpress



          

കൂട്ടുകാരെ. കുറച്ചുനാളായി വളരെ തിരക്കിലായിതു കൊണ്ടും , പിന്നെ, POLICE ആയിട്ടുള്ള കേസ് സത്യം എന്തെന്ന് official ആയി പുറത്തു വരട്ടെ എന്നുള്ളതുകൊണ്ടും കൂടുതലായി മിണ്ടാതിരുന്നതാണ്. ഇവിടെ വന്ന പല പ്രതികരണങ്ങളും കണ്ടു.. സത്യം മനസിലാക്കി കൂടെ നിന്ന എല്ലാവര്ക്കും ഹൃദയത്തിന്റെ ഭാഷയിലുള്ള സ്നേഹത്തിന്റെ പൂച്ചെണ്ടുകളര്പ്പി ക്കുന്നു.. എന്താണ് സംഭവിച്ചത് എന്നുള്ള കാര്യത്തില് വായിച്ച പലതിനോടും ഉള്ള ചില കാര്യങ്ങൾ ഇവിടെ സൂചിപ്പിക്കാൻ ഉദ്ദേശിക്കുന്നു.. 1. രാത്രി, ഒരു പെണ്ണിന് യാത്ര ചെയ്യാൻ പാടില്ലാത്ത രീതിയിൽ നമ്മുടെ നാട് RAPE വീരന്മാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണോ ?.. എങ്കിൽ അത് ഇവിടത്തെ നട്ടെല്ലുള്ള ആനുങ്ങല്ക്കെല്ലാം സ്വന്തം വര്ഗത്തെ നന്നാക്കേണ്ട സമയം ആയിരിക്കുന്നു...അത്യാവശ്യത്തിനു ജീവിതത്തിൽ ആദ്യമായി ഇത്ര അധികം ദൂരം, ബൈക്കിൽ രാത്രിയിൽ തന്നെ തുടങ്ങിയ കൊല്ലത്തേക്കുള്ള യാത്രയിൽ ആരും ഞങ്ങളെ ശല്യപ്പെടുത്തിയില്ല .തിരിച്ചു യാത്ര തിരിച്ച ഞങ്ങളെ രണ്ടു തവണയും പ്രശ്നത്തിൽ ആക്കിയത് പൊലിസ് ആണ്..ആദ്യത്തെ തവണ , ഡോകുമെന്റ്സും കൊടുത്തു ക്ലിയർ ചെയ്തു യാത്ര തിരിച്ച ഞങ്ങളെ രണ്ടാമത്തെ തവണ പോലീസിന് ചെക്ക്‌ ചെയ്യണ്ട..അങ്ങോട്ട്‌ ഐഡന്റിറ്റി വെളിവാക്കുന്ന ഡോകുമെന്റ്സ് കാണിച്ചു കൊടുത്തിട്ട് പോലും വേണ്ടാ..ആകെക്കൂടി സെക്കന്റ്‌ ടൈം പോലീസ് ചെക്കിങ്ങിനു കൈകാണിച്ചപ്പോൾ ഞങ്ങൾ പറഞ്ഞത് സർ , രാമന്കുളങ്ങരയിൽ വച്ച് ഒരു ചെക്കിംഗ് കഴിഞ്ഞതാണ്.. RECORDS അവിടെ ഉണ്ട് . Trivandrum എത്തണം , വിടുമോ എന്നാണ്.. ഇത് പറയുന്നത് ഒരു തെറ്റ് ആണോ ? ഇതുകഴിഞ്ഞു പോലീസ് മോശമായി പെരുമാറാൻ തുടങ്ങിയപ്പോൾ ആണ് ഞങ്ങൾ VOICE റെക്കോർഡ്‌ ചെയ്യാൻ തുടങ്ങിയത് .. അതിൽ ഞങ്ങൾ ഐഡന്റിറ്റി അങ്ങോട്ട്‌ കാണിക്കുന്നതിന്റെയും , പോലീസെ അത് MIND ചെയ്യാത്തതും ആയിട്ടുള്ള കാര്യങ്ങളും,എന്തിനാണ് ഞങ്ങളെ സ്റ്റേഷനിൽ കൊണ്ടുപോകുന്നത് എന്നറിയാനുള്ള ഒരു പൌരന്റെ ചോദ്യത്തിനെ MIND ചെയ്യാതെ ജീപ്പിൽ കയറ്റി കൊണ്ടുപോകുന്നതും ആയിട്ടുള്ള വിവരങ്ങൾ ഉണ്ട്..രാമന്റെ അച്ഛനെ വിളിച്ചു ചോദിച്ച പോലീസുകാരൻ , ഞങ്ങൾ റോഡില നിൽക്കുമ്പോൾ തന്നെ , അച്ഛനോട് സ്റ്റേഷനിൽ വരൻ പറഞ്ഞപ്പോൾ ഞങ്ങള്ക് സംശയം തോന്നി ആസൂത്രിതമായാണ് ഞങ്ങളെ കൊണ്ടുപോകുന്നതെന്ന് . മാന്യമായി പെരുമാറാൻ ആദ്യം ചെക്ക്‌ ചെയ്ത പോലിസുകാരനോട് പറഞ്ഞതിന്റെ ബാക്കി. ഇവിടെ പോലീസുകാരോട് മാന്യമായി ഞങ്ങൾ പെരുമാറിയില്ല എങ്കിൽ അവർ ഞങ്ങളുടെ PALLU കൊഴിക്കും എന്നുള്ള കാര്യത്തിൽ സംശയം ഇല്ലായിരുന്നു.. ഞങ്ങൾ നിയമങ്ങളെ കുറിച്ചും , ഞങ്ങളുടെ അവകാശത്തെ കുറിച്ചും മാന്യമായ ഭാഷയിൽ ചോദിക്കുമ്പോൾ POLICE പ്രകോപിതരവുന്നത് എന്തിനാണ് എന്ന് മനസിലാകുന്നില്ല . അത് ഞങ്ങളുടെ അവകാശം ആണ്..എന്തായാലും കേസ് ഞങ്ങളുടെ പരാതിയിന്മേൽ അല്ലാതെ തന്നെ അന്വേഷിച്ചു , സ്വന്തം DEPARTMENT -ലെ ആളുകള തെറ്റ് ചെയ്തതായും , അവര്ക് 100% പ്രതികൂലമായ REPORT കൊടുത്തു അന്വേഷണ ഉദ്ധ്യോഗസ്ഥൻ പോലീസിന്റെ മാന്യത കാട്ടി . SALUTE AND RESPECT for that SINCERE POLICE MEN . 2. ഇവിടെ ഈ സംഭവം പുറത്തു വന്നതിനു ശേഷം പലരും വിളിച്ചു ഇതിനെക്കാൾ കൂടുതലും കുറവും ആയി പോലീസിന്റെ കയ്യിൽ നിന്ന് നേരിട്ട മോശം അനുഭവങ്ങളെ കുറിച്ച് പറഞ്ഞു..ഞങ്ങൾ ആഗ്രഹിക്കുന്നത് ഇനിയാർക്കും ഇങ്ങനെ ഒരനുഭവം ഉണ്ടാവരുത് എന്നാണ്..ഞങ്ങളുടെ പരാതി പോലീസ് ATTITUDE CHANGE വേണം എന്നുതന്നെ ആണ്.. പോലീസ് അവരുടെ ഡ്യൂട്ടി മാന്യമായി , നിയമാനുസൃതമായി ചെയ്യട്ടെ . അല്ലാതെ തോന്നിയ മാതിരി നിയമങ്ങൾ ഉപയോഗിക്കുമ്പോഴാണ് ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് ..പോലീസ് ജനസെവകന്മാർ ആണ് എന്നാണ് എന്റെ വിശ്വാസം.തെറ്റ് ചെയ്തിട്ടുള്ള ആളുകളുടെ അടുത്ത് പെരുമാറുന്നത് പോലെ സാധാരണക്കാരോട് പെരുമാറുന്നത് എന്തിനാണ്.. മാന്യത കാണിക്കണം പോലീസുകാരോട് ഉള്ള അപേക്ഷയാണ്..നാളെ നിങ്ങളുടെ മക്കളോടും പോലീസ് ഇങ്ങനെ പെരുമാറാം ..മനുഷ്യത്വം പൊലീസുകാര്ക്കും ആവാം..(നല്ല പോലീസുകാരെ ഇതിൽ ഉൾപ്പെടുത്തുന്നില്ല ) 3.കുറെ സാധാ, സദാ -ചാര വാദികൾ ഈ പ്രശ്നത്തിലും കാള പെറ്റു എന്ന് കേട്ടപ്പോഴേ തീരുമാനിച്ചു ഞങ്ങൾ ബൈക്കിൽ അവിഹിതം നടത്തുന്നു, sreeram എന്റെ കാമുകനാണ് , ഞങ്ങൾ പോലീസുകാരെ അങ്ങോട്ട്‌ തെറി വിളിച്ചു, നമ്മൾ പിഴയാണ്, അതുകൊണ്ട് എനിക്ക് ഇങ്ങനെ തന്നെ വരണം.. പിന്നെ കൂട്ടത്തിൽ പച്ചത്തെറി വിളിക്കുന്ന കോഴ്സ് കംമെന്റ്കളിലൂടെ നാട്ടുകാരെ മൊത്തം പഠിപ്പിക്കലും..അവരോടൊക്കെ സഹതാപം മാത്രം.. നിങ്ങളൊക്കെ സ്വന്തമായിട്ട് വരുമ്പോ പഠിച്ചാൽ മതി...പിന്നെ publicity stund നടത്താൻ ആണേൽ എന്തൊക്കെ മാർഗങ്ങൾ ഉണ്ട്.. പോലീസുകാരുടെ ശത്രു ആയി ഭാവിയിൽ ഇതിന്റെ പ്രതികാരം ഏതുവഴിക്കു കിട്ടുമെന്നുപൊലും അറിയാത്ത ഒരു പ്രശ്നം എടുത്തു ഞങ്ങൾ തലയിൽ വക്കണോ.. തലയുണ്ടെങ്കിൽ ചിന്തിക്കൂ സദാ - ചാരക്കാരെ .. 4. സത്യം മനസിലാക്കി നിന്ന മാധ്യമ സുഹൃത്തുക്കൾക്ക് വളരെ അധികം നന്ദി.. ഒരു വ്യവസ്ഥിതി മാറാൻ എല്ലാവരും ഒരു സദവസരതിൽ ഒന്നിച്ചു പ്രവര്തിക്കേണ്ടിയിരിക്കുന്നു ..SUPPORT ചെയ്ത , സത്യം മനസിലാക്കിയ police മേലധികാരികൾക്കും നന്ദി...മനസിലാക്കിയ മനുഷ്യര്ക്കും വളരെ അധികം നന്ദി..ഒരു വലിയ മാറ്റത്തിനായി നമുക്ക് കാത്തിരിക്കാം
Posted on: Wed, 06 Aug 2014 07:36:53 +0000

Trending Topics



Recently Viewed Topics




© 2015