ക്രോണി ക്യാപിറ്റലിസം" - TopicsExpress



          

ക്രോണി ക്യാപിറ്റലിസം" ഒരിക്കലും മാധ്യമ ചർച്ചാ വിഷയമാവില്ല,കേരളത്തിലെ ഒട്ടു മിക്ക മാധ്യമങ്ങളുടേയും മൂലധന താല്പര്യങ്ങൾ അതുമായി കെട്ട് പിണന്നു കിടപ്പുണ്ട്. മാധ്യമങ്ങൾ ക്യാമറ തിരിക്കേണ്ടിയിരുന്നത് സെക്രട്ടേരിയറ്റ്-മന്ത്രിമന്ദിര കേന്ദ്രീകൃതമായി നില കൊള്ളുന്ന,ലിബറൽ ജനാധിപത്യത്തിനു തന്നെ ഭീഷണിയായ,അധികാര കേന്ദ്രങ്ങളിലേക്കാണ്,അവയുടെ ഗുണഭോക്താക്കളുടെ കിടപ്പരകളിലേയ്ക്കല്ല. ശ്രദ്ധ തിരിക്കാൻ ഉള്ള പ്രായോഗിക മാർഗം സ്ത്രീയെ വിഷയം(subject) ആക്കുന്നതിലാണ്.സ്വകാര്യ സംഭാഷണങ്ങൾ,ഒളി ക്യാമറാ ദ്രിശ്യങ്ങൾ എല്ലാമിറക്കി രംഗം കൊഴുപ്പിച്ചാൽ കാര്യങ്ങൾ എളുപ്പം ആയി .ഇത്തരം വ്യക്തി കേന്ദ്രീകൃതമായ സന്മാർഗിക/പാപ/പുണ്യ ചർച്ചകൾ എല്ലാം തന്നെ വലതു പക്ഷ രാഷ്ട്രീയത്തിന്റെ നാലതിർത്തികൾക്കുള്ളിൽ നിന്നുള്ളതാണ്,"രാഷ്ട്രീയ സദാചാരത്തിന്റെ" ഭാണ്ടക്കെട്ടുമായി അവതരിക്കാൻ കാത്തിരിക്കുന്ന ചിലർക്കുള്ള സേഫ്ടി വാൽവ് മാത്രമായി അവ ചുരുങ്ങി പോവുകയും ചെയ്യും.
Posted on: Thu, 20 Jun 2013 06:41:16 +0000

Trending Topics



Recently Viewed Topics




© 2015