ക്രോം ബ്രൗസറില്‍ - TopicsExpress



          

ക്രോം ബ്രൗസറില്‍ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടോ? സാധാരണയില്‍‌ കവിഞ്ഞ് സ്ലോ ആവുക, പേജ് ലോഡാവാതിരിക്കുക, ഹാങ്ങാവുക തുടങ്ങിയ പ്രശ്നങ്ങള്‍ ക്രോം ഉപയോഗിക്കുമ്പോള്‍ ഉണ്ടാവുന്നുണ്ടോ. ഉണ്ടെങ്കില്‍ രണ്ടാമതും ക്രോം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ഒഴിവാക്കാനായി റീസെറ്റ് ചെയ്യാം. എന്നാല്‍ ഇത്തരത്തില്‍ ചെയ്യുന്നത് വഴി സേവ് ചെയ്ത ബുക്ക് മാര്‍ക്കുകളും, സെറ്റിങ്ങ്സും നഷ്ടപ്പെടുമെന്നോര്‍ക്കുക. ഇത് ചെയ്യാന്‍ ആദ്യം ക്രോം ഓപ്പണ്‍ ചെയ്ത് മെനുവില്‍ Settings എടുക്കുക. അവിടെ Show advanced settings ക്ലിക്ക് ചെയ്യുക. താഴേക്ക് സ്ക്രോള്‍ ചെയ്ത് Reset browser settings ക്ലിക്ക് ചെയ്ത് റീസെറ്റ് ചെയ്യാം. ഇങ്ങനെ റീ സെറ്റ് ചെയ്യുന്ന അവസരത്തില്‍ നിലവിലുള്ള ബ്രൗസര്‍ സെറ്റിങ്ങ്സ് പഠനത്തിനായി ക്രോം ടീമിന് വേണമെങ്കില്‍ സെന്‍ഡ് ചെയ്യാം. റീസെറ്റ് ചെയ്യുന്നതിന് മുമ്പായി വേണമെങ്കില്‍ ക്രോമിലെ ബുക്ക് മാര്‍ക്കുകളുടെ ബാക്കപ്പ് എടുത്ത് വെയ്ക്കാം. അതിനായി Bookmarks>Bookmark manager എടുക്കുകയോ അല്ലെങ്കില്‍ chrome://bookmarks/#1 എന്ന് അഡ്രസ് ബാറില്‍ പേസ്റ്റ് ചെയ്യുകയോ ചെയ്യാം. bookmark manager ല്‍ Organize>Export bookmarks to HTML file എടുക്കുക. തുടര്‍ന്ന് ഏത് ലൊക്കേഷനിലേക്കാണ് ബാക്കപ് എടുക്കേണ്ടത് എന്ന് ബ്രൗസ് ചെയ്ത് സെലക്ട് ചെയ്യുക. ഇത് പിന്നീട് റീസ്റ്റോര്‍ ചെയ്യാന്‍ bookmark manager ല്‍ Organize>Import bookmarks from HTML file എടുത്ത് നേരത്തേ ബാക്കപ്പ് ചെയ്ത ഫയല്‍ സെലക്ട് ചെയ്ത് Open ചെയ്യുക.
Posted on: Wed, 09 Oct 2013 03:28:07 +0000

Trending Topics



Recently Viewed Topics




© 2015