ഗൂഗിൾ പ്ലസിൽ നിന്ന് Hyacinth - TopicsExpress



          

ഗൂഗിൾ പ്ലസിൽ നിന്ന് Hyacinth Flower Shared publicly - Yesterday 11:46 പടയങ്കണ്ടി രവീന്ദ്രൻ : ============= പണി കഴിഞ്ഞ് മുഷിഞ്ഞ വേഷം മാറി വെള്ള ഷർട്ടും കറുത്ത കരയുള്ള മുണ്ടും ഉടുത്തു ഞങ്ങൾ പന്തുകളിക്കുന്ന കച്ചേരി മൈതാനിയിലെയ്ക്ക് മൂപ്പര് വരും. കറുത്ത ഫ്രെയിമുള്ള കട്ടി കണ്ണട, താടി. സംഘടനാ പ്രവര്ത്തനം, സാംസ്കാരിക പ്രവര്ത്തനം, സംഘാടനം ആണ് തൊഴിൽ സമയം കഴിഞ്ഞാൽ മുഖ്യ പ്രവർത്തനങ്ങൾ. പരക്കെയങ്ങു ഇഷ്ടം തോന്നാൻ മാത്രം സവിശേഷതകൾ ഒന്നുമില്ലാത്ത ഒരു സാധാരണക്കാരൻ. ഒഞ്ചിയത്തു മാധ്യമ പ്രചാരണ അകമ്പടിയോടെ പാർട്ടിയെ പിളര്ത്തിയപ്പോൾ പാര്ട്ടിയോടു ചേർന്ന് നിന്ന വിശ്വസ്തൻ , ആത്മാർഥത കൈമുതലായി ഉള്ളവൻ. അതായിരുന്നു രവീന്ദ്രൻ ചെയ്ത യഥാര്ത്ഥ കുറ്റം. ഒര്ക്കാട്ടെരി അങ്ങാടിയിൽ ഭൂരിപക്ഷം പേർ വിമത ചെരിയിലെയ്ക്ക് (അന്ന്, ഇപ്പൊ അങ്ങനെയല്ല) പോയപ്പോൾ ചെറുത്തുനിന്ന ചിലരിൽ പ്രധാനിയായിരുന്നു രവീന്ദ്രൻ. അന്നേ നോട്ടമിട്ടതാണ് രവിയെ. ടി പി വധിക്കപ്പെട്ടു എന്നാ വാര്ത്ത ഞെട്ടലോടെ കേട്ട ശേഷം, പിന്നെ ഞെട്ടിയത് രവീന്ദ്രനെ അറസ്റ്റ് ചെയ്തു എന്ന് കേട്ടപ്പോൾ ആണ്. ഞാനറിയുന്ന രവി അങ്ങിനെ ചെയ്യില്ലെന്ന ഉറപ്പും ഉണ്ടായിരുന്നു. എങ്കിലും, പിന്നെ, ഒരു കാരണവും ഇല്ലാതെ അറസ്റ്റ് ചെയ്യുമോ എന്ന ഒരു നിഷ്പക്ഷ നിഷ്കളങ്ക സംശയവും തോന്നാതിരുന്നില്ല. പിന്നെ അറസ്റ്റ് ചെയ്തതിന്റെ കാരണം കേട്ടപ്പോൾ സംശയം മാറി. പാര്ളിമെന്റ്റ് സ്ഥാനാര്തി ആയിരുന്ന, അതിനുമുന്പേ മാധ്യമങ്ങളിൽ സ്ഥിര സാന്നിധ്യമായതുവഴി കേരളത്തിലെ എല്ലാവര്ക്കും മനപ്പാടമായ ഒരു വ്യക്തിയെ കൊലയാളികൾക്ക് കാണിച്ചുകൊടുത്തു എന്നതായിരുന്നു കഥ. സ്വന്തം ഗൃഹപ്രവെശത്ത്തിന്റെ കത്ത് കൊടുത്തുകൊണ്ട് ടി പി യെ കാട്ടിക്കൊടുത്തു എന്നതായിരുന്നു കുറ്റം. പിന്നെ, മർദനത്തിന്റെ ഒരു യുഗം. ഒരുനാൾ രവിയ്ക്ക് ജാമ്യം അനുവദിക്കപ്പെട്ടു. സര്ക്കാരും പോലീസും മാധ്യമങ്ങളും എല്ലാം അതിനെതിരെ അണിനിരന്നിട്ടും അയാൾക്ക്‌ ജാമ്യം കിട്ടി. ജാമ്യത്തൊദൊപ്പം നാടുകടത്തലും. അതുകൊണ്ട് മാഹിയിലെ ബന്ധുവീട്ടിൽ ആയിരുന്നു കുറെ കാലം. ഒരുനാൾ മാഹിയിലെ ഒരു സഖാവിനെ കണ്ടപ്പോൾ രവിയെപ്പറ്റി അന്വേഷിച്ചു. കേട്ടതൊക്കെ ഞെട്ടിക്കുന്ന കാര്യങ്ങൾ. പോലീസിന്റെ ക്രൂരമായ മർദനം രവിയെ ശരിക്കും ഒരു രോഗി ആക്കി മാറ്റിയിരുന്നു. ജാമ്യം കിട്ടി വരുമ്പോൾ രണ്ടു ചെവിയിൽ നിന്നും ദ്രാവകം ഒഴുകുന്ന നിലയിലായിരുന്നു. എഴുനേറ്റു നില്ക്കാൻ കഴിയില്ല. ഡോക്ടറെ കണ്ടപ്പോൾ ഓപ്പറേഷൻ വേണ്ടിവരുമെന്നും, ഇപ്പോൾ ഓപ്പറേഷൻ ചെയ്യാവുന്ന അവസ്ഥയിലല്ല, കാത്തിരിക്കനമെന്നും ആണത്രേ പറഞ്ഞത്. ചോദ്യം ചെയ്യുമ്പോൾ പ്രതിയുടെ തല ചുമരിൽ ഇട്ടു അടിക്കുന്ന ഒരു ഇൻസ്പെക്ടർ കൂട്ടത്തിൽ ഉണ്ടായിരുന്നത്രേ. ഇന്നലെ രവിയുടെ ഏട്ടൻ രാജനെ കണ്ടിരുന്നു. അസുഖങ്ങൾ ഇപ്പോഴും തുടരുന്നെന്നും കോഴിക്കോട് ലോഡ്ജിൽ ആണ് താമസം എന്നും പറഞ്ഞു. രവീ, എനിയ്ക്കും നിനക്കും ചുറ്റുമുള്ള സമൂഹം നിന്നോട് ചെയ്ത കുറ്റങ്ങൾക്ക് ഞാൻ നിന്നോട് മാപ്പ് പറയുന്നു. എന്റെ കണ്ണ് നിറയുന്നത് നീ അറിയുന്നുണ്ടോ? നിന്റെ ധൈര്യത്തിന് മുന്നില്, തലകുനിക്കുന്നു. ലിങ്ക് :https://plus.google/u/0/115994670131793269154/posts/As2vXqzPBVo
Posted on: Thu, 23 Jan 2014 09:12:28 +0000

Trending Topics



Recently Viewed Topics




© 2015