ചിക്കന്‍ നിറച്ചു - TopicsExpress



          

ചിക്കന്‍ നിറച്ചു പൊരിച്ചത് 1.സ്പ്രിംഗ് ചിക്കന്‍ _1 2.സവാള അറിഞ്ഞു വറുത്തത് _ഒരുപിടി പുതിന മല്ലിയില്ല _ഒരു വലിയ സ്പൂണ്‍ ഉപ്പ് _പാകത്തിന് ജീരകപ്പൊടി ,ബിരിയാണി മസാലപ്പൊടി ,കാല്‍ ചെറിയ സ്പൂണ്‍ 3.കോഴി മുട്ട പുഴുങ്ങിയത് _ഒന്ന് 4.മുളക് പൊടി_1table spoon മഞ്ഞള്‍ പൊടി _1teaspoon ഉപ്പ് 5.വെളിച്ചെണ്ണ 6.തക്കാളി_3 finely chopped മല്ലിയില പുതിന ഇല_1tablespoon ഇഞ്ചി വെളുത്തുള്ളി,1tablespoon finely chopped പച്ചമുളക്_3 7.മുളക് പൊടി_1tablespoon ബിരിയാണി മസാല ജീരകപ്പൊടി ഉപ്പ് 8.വെള്ളം 9.സവാള_രണ്ടെണ്ണം അരിഞ്ഞു വറുത്തത് **ചിക്കന്‍ മുഴുവനോടെ അകവും പുറവും വൃത്തിയാക്കി വരഞ്ഞു വെക്കുക **രണ്ടാമത്തെ ചേരുവ യോജിപ്പിക്കുക ,ഇതിനോടൊപ്പം മുട്ട പുഴുങ്ങിയതും ചേര്‍ത്ത് കോഴിയുടെ ഉള്ളില്‍ നിറച്ചു വെക്കുക **നാലാമത്തെ ചേരുവ യോജിപ്പിച്ച് കുഴംപ് രൂപത്തില്‍ ആക്കി ഈ മിശ്രിതം ചിക്കെന് മുകളില്‍ നന്നായി പുരട്ടി അരമണിക്കൂര്‍ വെക്കണം **ശേഷം ആ കോഴി വെളിച്ചെണ്ണയില്‍ നന്നായി പൊരിചെടുക്കണം **അല്പം വെളിച്ചെണ്ണയില്‍ ആറാമത്തെ ചേരുവ അരിഞ്ഞത് ചേര്‍ത്ത് നന്നായി വഴറ്റുക **വാടിയ ശേഷം ഏഴാമത്തെ ചേരുവയും ചേര്‍ത്ത് വഴറ്റനം **മൂത്ത മണം വരുമ്പോള്‍ ഒരു ഗ്ലാസ്‌ വെള്ളം ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ വറുത്ത സവാളയും ചേര്‍ത്തിളക്കി അടുപ്പില്‍ നിന്ന് ഇറക്കുക **ഈ മസാല കൊണ്ട് പൊരിച്ചു വെച്ചിരിക്കുന്ന കോഴി നന്നായി പൊതിഞ്ഞു വെക്കുക
Posted on: Thu, 17 Jul 2014 08:52:07 +0000

Trending Topics



Recently Viewed Topics




© 2015