ചേളാരി സമസ്തയുടെ - TopicsExpress



          

ചേളാരി സമസ്തയുടെ കീഴില്‍ നവമ്പര്‍ ഒന്നിനു പ്രസിദ്ധീ കരിച്ചു തുടങ്ങുമെന്ന് ബന്ധപ്പെട്ടവര്‍ പ്രഖ്യാപിച്ചിരുന്ന സു പ്രഭാതം ദിനപത്രം സംബന്ധിച്ച് വീണ്ടുമൊരു രണ്ടാം പ്രസി ദ്ധീകരണ പ്രഖ്യാപനത്തിനു അരങ്ങൊരുങ്ങി. അതനുസരിച്ച് പ്രസ്തുത പത്രം 2014 ആഗസ്റ്റ് 1 ന് പ്രസിദ്ധീകരണം ആരംഭി ക്കുമത്രേ!. ചന്ദ്രികക്ക് അടിയാകുമെന്ന ചിന്തയില്‍ തങ്ങളുടെ ആശ്രയവും അവലംബവുമായ ലീഗിന്‍റെയും പാണക്കാട് ത ങ്ങന്മാരുടെയും സമ്മര്‍ദ്ദവും സ്വാധീനവും മൂലമാണ് നേര ത്തെ നടത്തിയ പ്രഖ്യാപനം പുനപ്പ്രഖ്യാപിക്കാന്‍ നിമിത്തമാ യതെന്നു വിലയിരുത്തപ്പെടുന്നു.ഇങ്ങനെയൊരു പശ്ചാത്തല ത്തില്‍ ആ വിഭാഗത്തിന് സ്വയം ഒരു തീരുമാനമെടുക്കാനു ള്ള സ്വാതന്ത്ര്യമോ അവസരമോ അധികാരമോ ഇല്ലായ്മ യും എടുത്തു കഴിഞ്ഞ തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള ത്രാണിയില്ലായ്മയും ഉണ്ടെന്നു സമൂഹം വില യിരുത്തു ന്നുണ്ട്.പുനപ്പ്രഖ്യാപന ചടങ്ങില്‍ നിന്നും ഹൈദരലി ശി ഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ വിട്ടു നിന്നത് ചര്‍ച്ചയായിട്ടുണ്ട്.
Posted on: Sat, 02 Nov 2013 04:05:42 +0000

Trending Topics



Recently Viewed Topics




© 2015