ചരിത്രത്തിന്റെ ഏടുകളിൽ - TopicsExpress



          

ചരിത്രത്തിന്റെ ഏടുകളിൽ നിന്ന്: 1948-നു മുന്‍പ്‌ ഇസ്രയേൽ എന്ന് പറയുന്ന ഒരു രാഷ്ട്രം ഉണ്ടായിരുന്നോ എന്ന് പലരും ചോദിക്കുന്നുണ്ട്. തീര്‍ച്ചയായും ഉണ്ടായിരുന്നു. B.C.1500 മുതല്‍ A.D.70 വരെയുള്ള കാലയളവില്‍ പടിഞ്ഞാറ് മെഡിറ്ററേനിയന്‍ കടലും കിഴക്ക് ജോര്‍ദ്ദാന്‍ നദിയും തെക്ക്‌ ഈജിപ്ഷ്യന്‍ കനാലും വടക്ക്‌ ദാനും അതിര്‍ത്തിയായിക്കൊണ്ട് നീണ്ട ഒന്നര സഹസ്രാബ്ദത്തിലധികം കാലം ആ രാഷ്ട്രം നിലനില്‍ക്കുകയുണ്ടായി. റോമാക്കാരുടെ ഭരണകാലത്താണ് അവര്‍ക്ക്‌ സ്വന്തരാജ്യം വിട്ട് ലോകത്തിന്‍റെ പലഭാഗങ്ങളിലേക്ക് പ്രവാസികളായി പോകേണ്ടി വന്നത്. എന്നാല്‍ പലസ്തീനോ? 1948-നു മുന്‍പ്‌ ഏതെങ്കിലും കാലത്ത് ചരിത്രത്തില്‍ പലസ്തീന്‍ എന്ന പേരോടുകൂടി ഒരു രാഷ്ട്രം നിലനിന്നിട്ടുണ്ടോ? യഥാര്‍ത്ഥത്തില്‍ പലസ്തീന്‍ എന്ന് പറയുന്ന ഒരു രാഷ്ട്രം ഭൂമിയില്‍ ഒരുകാലത്തും ഉണ്ടായിരുന്നിട്ടില്ല എന്നതാണു വാസ്തവം. 1948-നു മുന്‍പ്‌ പാലസ്തീനികള്‍ക്ക് സ്വന്തമായി ഒരു നാട് വേണം എന്ന യാതൊരു ആഗ്രഹവും ഉണ്ടായിരുന്നില്ല. ഒറ്റ മുസ്ലീം രാഷ്ട്രവും അവര്‍ക്ക്‌ ഒരു രാജ്യം ഉണ്ടാക്കിക്കൊടുക്കാന്‍ ഒരു പരിശ്രമവും നടത്തിയിട്ടില്ല. യഹൂദന്മാര്‍ക്ക് അവിടെ ഭൂമി കൊടുക്കാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ മുതലാണ്‌ അത് പാലസ്തീനികളുടെ രാജ്യമാണെന്ന് അറബികള്‍ പറയാന്‍ തുടങ്ങുന്നത് തന്നെ. അതുവരെ ആ പ്രദേശം ജോര്‍ദ്ദാന്‍ രാജാവിന്റെ കയ്യിലായിരുന്നു. ജോര്‍ദ്ദാന്‍ രാജാവ്‌ മുസ്ലീമാണ്. പാലസ്തീനികള്‍ക്ക് ഒരു രാജ്യം വേണം എന്ന് മുസ്ലീങ്ങൾക്ക് ആഗ്രഹം ഉണ്ടായിരുന്നെങ്കിൽ അന്ന് ജോര്‍ദ്ദാന്‍ രാജാവിനോട് അവർക്ക് പറയാമായിരുന്നു, ഈ പ്രദേശം പലസ്തീനികള്‍ക്ക് അവകാശപ്പെട്ടതാണ്, അതുകൊണ്ട് ജോര്‍ദ്ദാന്‍ രാജാവ്‌ ഈ സ്ഥലം പാലസ്തീനികള്‍ക്ക് വിട്ടുകൊടുക്കണം എന്ന്. പക്ഷെ അന്നൊന്നും ആരും അങ്ങനെ ആവശ്യപ്പെട്ടില്ല. തുര്‍ക്കി ഭരണാധികാരികളുടെ കീഴിലായിരുന്ന സമയത്ത് അവര്‍ അല്പം പോലും ശ്രദ്ധ കൊടുക്കാതെ അവഗണിച്ചിട്ടിരുന്ന പ്രദേശമായിരുന്നു ഇന്നത്തെ പലസ്തീന്‍ ഭൂപ്രദേശം. ഭൂമി കാടുപിടിച്ചു കൃഷികളോ ആദായമോ ഇല്ലാതെ കിടന്നതിനാല്‍ പ്രസ്തുത ഭൂമി വില്‍ക്കുന്നതിന് പ്രഭുക്കന്മാരായ ഉടമസ്ഥര്‍ക്ക് യാതൊരു വൈമനസ്യവും ഉണ്ടായിരുന്നില്ല. ഈ പ്രഭുക്കന്മാര്‍ താമസിച്ചിരുന്നത് ദൂരെയുള്ള നഗരങ്ങളിലായിരുന്നു. അതിനാല്‍ അനേകം യഹൂദന്മാര്‍ ഭൂമി വിലയ്ക്ക് വാങ്ങി. ഭൂമി വിലയ്ക്ക് വാങ്ങുവാന്‍ പണമില്ലാത്ത യഹൂദന്മാരെ പണം കൊടുത്ത് സഹായിക്കുവാന്‍ മറ്റു രാജ്യങ്ങളിലെ പണക്കാരായ യഹൂദന്മാര്‍ തയ്യാറായി. ആ കൂട്ടത്തില്‍ എടുത്തു പറയേണ്ട ഒരു വലിയ പ്രസ്ഥാനം തന്നെയായിരുന്നു റോത്ത്സ് ചൈല്‍ഡ്‌ കുടുംബം. പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ബിസിനസ് കുടുംബമായിരുന്നു ഇവർ‍. ആസ്ട്രിയ, ഫ്രാന്‍സ്‌, ഇംഗ്ലണ്ട്, ജര്‍മ്മനിയിലെ മെയിന്‍ എന്നിവിടങ്ങളിലെല്ലാം ശാഖകളുള്ള ബാങ്കിംഗ് വ്യവസായികളായ യഹൂദന്മാരായിരുന്ന ഇവര്‍ റെയില്‍വേകള്‍ നിര്‍മ്മിക്കുന്നതിനും വിവിധ ഖനികള്‍ ഉണ്ടാക്കുന്നതിനും പല രാജ്യങ്ങള്‍ക്കും വായ്പകള്‍ നല്‍കിയിരുന്നു. സൂയസ് കനാല്‍ സ്വന്തമാക്കുന്നതിന് ബ്രിട്ടീഷ്‌ ഗവണ്മെണ്ടിന് പണം നല്‍കി സഹായിച്ചിരുന്നവരാണ് ഇക്കൂട്ടർ‍. പലസ്തീനില്‍ ഭൂമി വിലയ്ക്ക് വാങ്ങുവാന്‍ പണമില്ലാതെ വിഷമിച്ച യഹൂദന്മാര്‍ക്ക് ഇവര്‍ നിര്‍ലോഭമായി ലോണ്‍ കൊടുത്ത് സഹായിച്ചു. 1903 ആയപ്പോഴേയ്ക്കും ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നായി 25000-ത്തോളം യഹൂദന്മാര്‍ പലസ്തീനില്‍ കുടിയേറി ഭൂമി വാങ്ങി അവിടെ താമസമാരംഭിച്ചു കഴിഞ്ഞിരുന്നു. അക്കാലത്ത് പലസ്തീന്‍ തുര്‍ക്കി രാജ്യത്തിന്‍റെ ഭാഗമായിരുന്നു. സീയോന്‍ സംഘടനാ നേതാക്കള്‍ തുര്‍ക്കി ഭരണാധികാരിയായിരുന്ന ഹുസൈന്‍ രാജാവിനെ സമീപിച്ചു. തങ്ങള്‍ക്കു പലസ്തീന്‍ നാട്ടില്‍ ഒരു യഹൂദ സ്റ്റേറ്റ് അനുവദിച്ചു തരണം എന്നും അവിടെയുള്ള ഭൂമി മുഴുവന്‍ തങ്ങള്‍ പണം കൊടുത്തു വാങ്ങിക്കൊള്ളാം, അതിനു എത്ര പണം വേണമെങ്കിലും തരാം എന്നും അപേക്ഷിച്ചു. പരിഹാസപൂര്‍വ്വം ഹുസൈന്‍ രാജാവ് പറഞ്ഞു: നൈല്‍ നദിയിലെ വെള്ളം തുര്‍ക്കിയിലൂടെ ഒഴുകിയാൽ ആ കാലത്ത് യഹൂദ സ്റ്റേറ്റ് അനുവദിക്കാം. അതൊരിക്കലും സാധ്യമല്ല എന്നതിനാല്‍ അവര്‍ നിരാശരായി മടങ്ങി. 1914-ല്‍ ഒന്നാം ലോക മഹായുദ്ധം ആരംഭിച്ചു. തുര്‍ക്കി സാമ്രാജ്യം ബ്രിട്ടീഷുകാര്‍ക്കെതിരായിരുന്നു. ഈ യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ യഹൂദന്മാരുടെ സഹായ സഹകരണം അഭ്യര്‍ത്ഥിച്ചു. തുര്‍ക്കിക്കെതിരായ യുദ്ധത്തില്‍ യഹൂദന്മാര്‍ ബ്രിട്ടീഷുകാരെ സഹായിച്ചു. ജനറല്‍ അല്ലന്‍ബിയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷ്‌ പട്ടാളം തുര്‍ക്കിയിലേക്ക് ഇരച്ചു കയറി. യുദ്ധത്തില്‍ അവര്‍ മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ സൈന്യത്തിന് കുടിക്കാന്‍ ശുദ്ധജലം കിട്ടാതായി. ഈ സന്ദര്‍ഭത്തില്‍ നൈല്‍ നദിയില്‍ നിന്നു ശുദ്ധ ജലം പൈപ്പ്‌ വഴി സൈന്യത്തിന്‍റെ മുന്‍നിരയിലേക്ക്‌ എത്തിച്ചു കൊണ്ടിരുന്നു. ഹുസൈന്‍ രാജാവ് പരിഹാസ പൂര്‍വ്വം പറഞ്ഞ കാര്യം, യഹൂദർ സാധ്യമാക്കിത്തീർത്തു. അതേ, നൈല്‍ നദിയിലെ ജലം തുര്‍ക്കിയിലൂടെ ഇഷ്ടംപോലെ ഒഴുകി. 1929 ആയപ്പോഴേക്കും 1,50,000 യഹൂദന്മാര്‍ പലസ്തീനില്‍ അധിവാസം ഉറപ്പിച്ചു. മാത്രമല്ല, പലസ്തീന്‍ നാടിന്‍റെ നാല് ശതമാനം ഭൂമി യഹൂദന്മാര്‍ വിലയ്ക്ക് വാങ്ങി സ്വന്തമാക്കിക്കഴിഞ്ഞു. യഹൂദന്മാര്‍ ഇങ്ങനെ ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും വന്ന് പലസ്തീന്‍ നാട്ടില്‍ ഭൂമി വാങ്ങി താമസമുറപ്പിക്കാന്‍ തുടങ്ങിയതോടെ യഹൂടന്മാര്‍ക്ക് ആരും ഭൂമി വില്‍ക്കരുത്‌; വില്‍പ്പന നടന്നാല്‍ വിറ്റവനേയും അതിന്‍റെ ബ്രോക്കറേയും ശിക്ഷിക്കും എന്ന് മുസ്ലീം രാജാവ്‌ കല്പനയിറക്കി. അപ്പോള്‍ യഹൂദന്മാര്‍ ഭൂമിക്ക്‌ കൂടുതല്‍ വില കൊടുക്കാന്‍ തയ്യാറായി. കൂടുതല്‍ പണം കിട്ടും എന്ന് കണ്ടപ്പോള്‍ പല മുസ്ലീം ഭൂവുടമകളും തങ്ങളുടെ തരിശു ഭൂമികള്‍ യഹൂദന്മാര്‍ക്ക് വില്‍ക്കാന്‍ തയ്യാറായിരുന്നു എന്നതുകൊണ്ട് ഈ കല്പന ഉദ്ദേശിച്ച ഫലം ചെയ്തില്ല. രണ്ടാം ലോക മഹായുദ്ധത്തോടെ യൂറോപ്പില്‍ നിന്നും മറ്റും കൂടുതല്‍ യഹൂദ അഭയാര്‍ത്ഥികള്‍ പലസ്തീനിലേക്ക് എത്തിക്കൊണ്ടിരുന്നു. ഇതോടെ തദ്ദേശീയരായ അറബികളെ യഹൂദന്മാര്‍ക്കെതിരെ തിരിച്ചു വിടാന്‍ മുസ്ലീം മതനേതാക്കന്മാര്‍ ശ്രമം തുടങ്ങി. പലസ്തീനില്‍ ഇത്രയധികം യഹൂദന്മാര്‍ സ്ഥലം വാങ്ങി താമസിക്കുന്നതിനെ മുസ്ലീങ്ങൾക്ക് ഒരു വിധത്തിലും അംഗീകരിക്കാന്‍ കഴിയില്ലായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ യഹൂദന്മാരെ ആക്രമിക്കാന്‍ തുടങ്ങി. ബ്രിട്ടീഷുകാരില്‍ നിന്നും തങ്ങള്‍ക്ക സംരക്ഷണം ലഭിക്കില്ല എന്ന് മനസ്സിലായപ്പോള്‍ യഹൂദന്മാര്‍ സ്വന്ത നിലയില്‍ തിരിച്ചടിക്കാനും തുടങ്ങി. അങ്ങനെ അറബി-യഹൂദ സംഘര്‍ഷം മേഖലയില്‍ പതിവ് സംഭവമായി മാറി. ലോകശക്തികളുടെ സമ്മര്‍ദ്ദം സഹിക്കവയ്യാതായപ്പോള്‍ ഈ പ്രശ്നം യു.എന്നിന്‍റെ തീരുമാനത്തിന് വിടാമെന്ന് ബ്രിട്ടീഷ്‌ ഗവണ്മെന്‍റ് സമ്മതിച്ചു. 1947 ഫെബ്രുവരിയില്‍ ഈ വിഷയം യു.എൻ‍.ഒ. ക്കു സമര്‍പ്പിക്കപ്പെട്ടു. 1947 മെയ്‌ 15-നു യു.എൻ‍. ഒരു കമ്മിറ്റിയെ നിയമിച്ചു. യഹൂദ-അറബി സംഘര്‍ഷത്തിന് ഒരു പരിഹാരം നിര്‍ദ്ദേശിക്കുകയായിരുന്നു കമ്മിറ്റിയുടെ ചുമതല. മാസങ്ങളോളം നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്ക് ശേഷം യഹൂദര്‍ക്കും പലസ്തീന്‍ അറബികള്‍ക്കും സ്വതന്ത്ര സംസ്ഥാനങ്ങള്‍ അനുവദിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ യെരുശലേമും ബെത്ലഹേമും അതിന് ചുറ്റുമുള്ള കുറെ ഭാഗങ്ങളും യു.എൻ‍. നിയന്ത്രണത്തിലായിരിക്കും. പടിഞ്ഞാറന്‍ ഗലീല, ശമര്യയുടെ മലമ്പ്രദേശങ്ങൾ, യഹൂദ്യ, ബേര്‍ശേബ, ചാവുകടലിന്‍റെ വടക്കേ തീരം, തെക്ക് ഗാസ്സാ മുതല്‍ നെഗേവ്‌ മരുഭൂമിയുടെ പടിഞ്ഞാറ് ഭാഗം വരെ. ഇതെല്ലാം ഉള്‍പ്പെട്ടതായിരുന്നു നിര്‍ദ്ദേശിക്കപ്പെട്ട യഹൂദ്യാ രാജ്യം. യൂറോപ്പില്‍ നാസികളുടെ കയ്യില്‍ നിന്നും ജീവനും കൊണ്ട് ഓടിക്കൊണ്ടിരിക്കുന്ന യഹൂദന്മാരെ സംബന്ധിച്ച് സ്വന്തമെന്ന് പറയാൻ, സുരക്ഷിതമായി കഴിയാന്‍ ഒരു രാജ്യം ഉണ്ടാകുക എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ യു.എൻ‍. നിര്‍ദ്ദേശത്തെ അവര്‍ അംഗീകരിച്ചു. പലസ്തീന്‍ അറബികള്‍ക്കും ഇത് സമ്മതമായിരുന്നു. കാരണം, അവര്‍ ഇതുവരെ ജോര്‍ദ്ദാന്‍റെ കീഴിലായിരുന്നു. ഇപ്പോഴിതാ ഒരു സ്വതന്ത്ര സംസ്ഥാനമാകാനുള്ള സുവര്‍ണ്ണാവസരം ലഭിച്ചിരിക്കുന്നു. അതുകൊണ്ട് അവരും ഈ നിര്‍ദ്ദേശത്തോട് അനുകൂലമായി പ്രതികരിച്ചു. എന്നാല്‍ യഹൂദനെ നാടുകടത്തിയേ തീരൂ എന്ന് വാശിപിടിച്ചിരുന്ന മുസ്ലീം മതമൗലികവാദികൾക്ക് ഇത് ഒട്ടും സമ്മതമായിരുന്നില്ല. അവര്‍ പലസ്തീന്‍ അറബ് നേതാക്കളെ മസ്തിഷ്ക പ്രക്ഷാളനം ചെയ്യാന്‍ തുടങ്ങി. യഹൂദന് ഇവിടെ കാല്‍ കുത്തനുള്ള സ്ഥലം പോലും അനുവദിക്കാന്‍ പാടില്ല എന്ന് പറഞ്ഞ് അവര്‍ പ്രശ്നമുണ്ടാക്കാന്‍ തുടങ്ങി. ഏതായാലും 1947 നവംബര്‍ 29-നു പതിമ്മൂന്നിനെതിരെ മുപ്പത്തിമൂന്നു വോട്ടുകള്‍ നേടി യു.എൻ‍. പലസ്തീന്‍ വിഭജനത്തെ അംഗീകരിച്ചു. അമേരിക്കയും സോവിയറ്റ് യൂണിയനും ഇസ്രായേല്‍ രാഷ്ട്രം രൂപീകരിക്കാന്‍ അനുകൂലമായി വോട്ട് ചെയ്തു. എന്നാല്‍ യു.എൻ. തീരുമാനത്തില്‍ അറബികള്‍ ക്ഷുഭിതരായി. പിറ്റേദിവസം-നവംബര്‍ 30- അവര്‍ മൂന്ന് ദിവസത്തെ പണി മുടക്ക് പ്രഖ്യാപിച്ചു. ഒന്നാമത്തെ ദിവസം തന്നെ ഏഴു യഹൂദന്മാരെ അവര്‍ കൊന്നു. അനേകര്‍ക്ക്‌ പരിക്കേല്‍പ്പിച്ചു. ഡിസംബര്‍ അവസാനമായപ്പോഴേക്കു 205 യഹൂദരും 120 അറബികളും ലഹളയില്‍ കൊല്ലപ്പെട്ടു. യഹൂദര്‍ ബ്രിട്ടീഷുകാരുടെ സഹായം പ്രതീക്ഷിക്കാതെ കഴിയുന്നത്ര ആയുധങ്ങള്‍ സംഭരിച്ച് അറബികളെ നേരിടുവാന്‍ തീരുമാനിച്ചു. 1948 മെയ്‌ മാസം 14-നു ബ്രിട്ടീഷ്‌ ഗവണ്‍മെന്‍റ് പലസ്തീനില്‍ നിന്ന് പിന്മാറുന്നതാണ് എന്ന് പ്രഖ്യാപിച്ചു. ബ്രിട്ടീഷുകാര്‍ പിന്മാറുന്ന അടുത്ത നിമിഷത്തില്‍ യഹൂദ ജാതിയെ പലസ്തീനില്‍ നിന്ന് തുടച്ചു മാറ്റുമെന്ന് അറബി രാജ്യങ്ങള്‍ പ്രഖ്യാപിച്ചു. 1948 ജനുവരിയില്‍ ‘പലസ്തീന്‍ വിമോചന സേന’ എന്ന പേരില്‍ എണ്ണൂറില്‍ പരം സിറിയന്‍ അറബികള്‍ യഹൂദരെ ആക്രമിച്ചു. ഫെബ്രുവരി 17-നു ഗലീല കടലിനു തെക്കുഭാഗത്തുള്ള മൂന്ന് യഹൂദ കേന്ദ്രങ്ങള്‍ അവര്‍ ആക്രമിച്ചു. സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നുമായി അയ്യായിരത്തോളം അറബികള്‍ കൂടി പലസ്തീന്‍ വിമോചന സേനയോട് ചേര്‍ന്നു. അവര്‍ ജെരുശലേമിലേക്കും ടെല്‍ അവീവിലേക്കുമുള്ള ഗതാഗതമാര്‍ഗ്ഗങ്ങള്‍ തടഞ്ഞു. ബാഹ്യലോകവുമായി ബന്ധം വിച്ഛേദിക്കപ്പെട്ട യെരുശലേമിലെ യഹൂദര്‍ ഭക്ഷണവും ജലവും കിട്ടാതെ വലഞ്ഞു. കലാപം രൂക്ഷമായികൊണ്ടിരുന്നു. നൂറു കണക്കിന് യഹൂദരും അറബികളും മരണമടഞ്ഞു. ഏപ്രില്‍ എട്ടാം തിയ്യതി സീയോന്‍ സംഘടനയുടെ ഒളിപ്പോരാളികള്‍ സംഘടിതമായി യെരുശലെമിലെക്കുള്ള റോഡിനു സമീപം ഡെയിര്‍ യാസില്‍ എന്ന ഗ്രാമത്തില്‍ കടന്നു നൂറില്‍ പരം അറബികളെ കൊന്നൊടുക്കി. ഏപ്രില്‍ പകുതിയോടെ യഹൂദ-അറബി സംഘട്ടനങ്ങള്‍ രൂക്ഷമായി. യഹൂദര്‍ക്ക് ഒന്നുകില്‍ ജയിക്കുക, അല്ലെങ്കില്‍ മരിക്കുക ഇതല്ലാതെ മറ്റൊരു പോംവഴി ഇല്ലായിരുന്നു. അവര്‍ സര്‍വ്വശക്തിയും ഉപയോഗിച്ച് അറബികളെ നേരിട്ടു. 1948 ഏപ്രില്‍ പത്തൊമ്പതാം തിയ്യതി തിബര്യാസും, ഇരുപത്തിമൂന്നാം തിയ്യതി ഹെയ്ഫാ തുറമുഖവും യഹൂദന്മാര്‍ പിടിച്ചെടുത്തു. മെയ്‌ പതിനൊന്നാം തിയ്യതി യഹൂദന്മാരുടെ വിശുദ്ധ പട്ടണമായ സാഫേദ്‌ അവര്‍ പിടിച്ചടക്കി. മെയ് മാസം അവസാനിക്കുന്നതിനു മുന്‍പ്‌ ഒരുലക്ഷത്തോളം പലസ്തീന്‍കാര്‍ ലബനോനിലേക്കും സിറിയയിലേക്കും പലയാനം ചെയ്തു. 1948 മെയ്മാസം 14 വെള്ളിയാഴ്ച. ടെല്‍ അവീവ് മ്യൂസിയത്തില്‍ സീയോന്‍ സംഘടനയുടെ നേതാവ്‌ ഡേവിഡ്‌ ബെന്‍ ഗൂറിയോന്‍ അവിടെ തടിച്ചു കൂടിയിരുന്ന ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു. Ha-Tikva എന്ന ദേശീയ ഗാനം പാടിയതിന് ശേഷം അദ്ദേഹം ഇപ്രകാരം പ്രഖ്യാപിച്ചു: “By vertue of the natural and historical right of the Jewish people and of the resolution of the Genaral Assembly of the United Nations, we here by proclime the establishment of the Jewish state in Palastine to be called Israel. ഡേവിഡ്‌ ബെന്‍ ഗൂറിയോന്‍റെ പ്രഖ്യാപനം ഉണ്ടായ അന്ന് തന്നെ ഈജിപ്ത്, ട്രാന്‍സ്‌ ജോര്‍ദ്ദാൻ, ഇറാഖ്‌, സിറിയ, ലബാനോന്‍ എന്നീ അറബി രാഷ്ട്രങ്ങള്‍ ഇസ്രായേല്‍ രാഷ്ട്രത്തെ തുടച്ചു നീക്കും എന്ന് ശപഥം ചെയ്തു. യോര്‍ദ്ദാന്‍റെ 10000, ഈജിപ്തിന്‍റെ 5000, ഇറാക്കിന്‍റെ 10000, സിറിയയുടെ 8000, ലബനന്‍റെ 2000, ഇങ്ങനെ 35000 പടയാളികളാണ് അറബി സൈന്യത്തില്‍ ഉണ്ടായിരുന്നത്. പിറ്റേദിവസം മെയ്‌ പതിനഞ്ചാം തിയ്യതി ശനിയാഴ്ച രാവിലെ ഈജിപ്ഷ്യന്‍ പോര്‍ വിമാനങ്ങള്‍ ടെല്‍ അവീവില്‍ ബോംബ്‌ വര്‍ഷിച്ചു. ജോര്‍ദ്ദാന്‍ രാജാവ്‌ അബ്ദുല്ലയുടെ സൈന്യം കിഴക്ക് നിന്ന് ആക്രമണം അഴിച്ചു വിട്ടു. വടക്ക് ഭാഗത്ത് സിറിയ, ലബാനോന്‍, ഇറാഖ്‌ എന്നിവരുടെ സൈന്യങ്ങള്‍ ആക്രമണം തുടങ്ങി. തിബര്യാസ്‌, ഹെയ്ഫ എന്നിവിടങ്ങളില്‍ നിന്നും ഇസ്രായേലിനെ പിന്തള്ളുകയായിരുന്നു അവരുടെ ലക്ഷ്യം. വാസ്തവത്തില്‍ ഇങ്ങനെ ഒരു യുദ്ധം നടക്കാന്‍ പാടില്ലാത്തതായിരുന്നു, അഥവാ ഈ യുദ്ധം നടക്കാന്‍ ലോകരാഷ്ട്രങ്ങള്‍ ഒരിക്കലും അനുവദിക്കാന്‍ പാടില്ലാത്തതായിരുന്നു. കാരണം, യഹൂദന്‍ അവിടെ അതിക്രമിച്ചു കയറി ഒരു രാഷ്ട്രം ഉണ്ടാക്കിയതല്ല. ലോകരാഷ്ട്രങ്ങളുടെ സംഘടനയായ യു.എൻ‍. അസംബ്ലിയില്‍ ചര്‍ച്ച ചെയ്തു, വോട്ടെടുപ്പില്‍ പതിമൂന്നിനെതിരെ മുപ്പത്തിമൂന്നു വോട്ടുകള്‍ എന്ന വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് യഹൂദർക്ക് രാജ്യം അനുവദിച്ച് നൽകിയിരുന്നത്. കടപ്പാട്: ഈ വിവരങ്ങൾ മെയിൽ ചെയ്ത് തന്ന സുഹൃത്തിനു.
Posted on: Mon, 14 Jul 2014 14:59:12 +0000

Trending Topics



Recently Viewed Topics




© 2015