ജാതി/ മത/ ക്ലാസ് / - TopicsExpress



          

ജാതി/ മത/ ക്ലാസ് / സാന്പത്തിക/ വർഗ / വർണ്ണ ബോധങ്ങളും അതനുസരിച്ച ചിന്തകളും പരിഗണനയും അവഗണനയും ഒക്കെയുള്ള വെറും സാധാരണ മനുഷ്യരാണ് ഒട്ടുമിക്ക താരങ്ങളും . മനുഷ്യൻ എന്ന നിലയിലെ അഹങ്കാരത്തിനും അല്പത്തങ്ങൾക്കും പരസ്പരം മത്സരിച്ചു കൊണ്ടിരിക്കുന്നവർ .. അവരെ മഹദ് പരിവേഷങ്ങൾ നൽകി ആരാധിക്കുന്ന പോങ്ങന്മാർക്ക് വിഗ്രഹവൽക്കരിക്കപ്പെട്ട ഈ തറകൾ അവരുടെ തനി സ്വരൂപം സിനിമയിലും ജീവിതത്തിലും കാണിക്കുന്നത് ഇനിയും മനസ്സിലാകുന്നില്ല്യ എങ്കിൽ എന്ത് പറയാൻ ! താരങ്ങളും റ്റെക്നികൽ / ക്രിയേറ്റിവ് വിദഗ്ദ്ധരും ചേർന്നു തന്നെയാണു മലയാള സിനിമയെ ജാതി മത ചിഹ്നങ്ങളോടെ ആവിഷ്കരിക്കാൻ തുടങ്ങിയത് . അതിനു കൃത്യമായ മത / രാഷ്ട്രീയ അജണ്ടകളും ഉണ്ട് . സമൂഹത്തിൽ ജാതി കടുത്തു നിലനിന്നിരുന്ന 70 കാലത്ത് സിനിമയിലെ നായകന് ജാതിപ്പേരില്ലായിരുന്നു . ദേവീ വിഗ്രഹത്തിൽ ആഞ്ഞു തുപ്പി പ്രതിഷേധിക്കാൻ കരുത്തുള്ള നായകരും തിരക്കഥാ / സംവ്വിധാന പ്രതിഭകളും അന്നുണ്ടായിരുന്നു . ബാലനും സോമനും പെരേരയും നായകനും വില്ലനുമൊക്കെ ആയിരുന്ന കാലത്ത് അണിയറയിലും ഒരു ലോബിയും ഉണ്ടായിരുന്നില്ല്യ . മാധവൻ പിന്നെ മാധവൻ നായരായി . കള്ളനും കൊള്ളതലവനും ആണെങ്കിൽ പോലും എണ്ണം പറഞ്ഞ സവർണ്ണൻ നന്മയുടെ പ്രതീകവുമായി . വംശനാശം സംഭവിച്ച ഉയര്ന്ന ജാതികൾ വരെ കഥാപാത്രങ്ങളുടെ വാലിൽ തൂങ്ങി പുനർജ്ജനിച്ചു . പൈയും ഭട്ടും കോനാതിരിയുമൊക്കെ പ്രമുഖ വേഷങ്ങളായി . ഇതൊന്നും യാദൃശ്ചികമല്ലെന്നു മനസ്സിലാക്കുന്പോഴെയ്ക്കും മലപ്പുറവും കോഴിക്കോടുമൊക്കെ പർദ്ദയിട്ടു കഴിഞ്ഞിരുന്നു . അറബി നാടുകളിൽ നിന്ന് ഈ പെണ്‍വേഷം മാത്രം കപ്പലിറങ്ങി നാടാകെ നിറഞ്ഞപ്പോഴും കേരളത്തിലെ ഒരു മാപ്പ്ലയും അറബി വേഷത്തിലേയ്ക്ക് മാറിയില്ല്യ . അതുകൊണ്ട് പെരുച്ചാഴിയും പൊന്തൻ മാടയും വരും പോകും . ഭരണ / രാഷ്ട്രീയ / മത സ്ഥപനങ്ങളുടെ തലപ്പത്തും വാലറ്റതുമൊക്കെയിരുന്നു ചരടുവലികൾ നടത്തുന്പോഴും ദുർബലർക്കും സ്ത്രീകൾക്കുമൊഴികെ ചോയ്സ് എന്നുമെപ്പോഴുമുണ്ട് . പിന്നെ കാണുന്ന പൊറോട്ട് നാടകങ്ങൾ , മാർകെറ്റിങ്ങ് തന്ത്രങ്ങളാണ് , everything is planned . part of well defined plots … doolnews/peruchazhi-mohanlal-dialogue-against-adivasis-254421352.html
Posted on: Mon, 15 Sep 2014 20:59:34 +0000

Trending Topics



Recently Viewed Topics




© 2015