ഞാൻ ഈയിടെ ഒരു യാത്ര - TopicsExpress



          

ഞാൻ ഈയിടെ ഒരു യാത്ര പോയിരുന്നു . അയ്യായിരം വർഷങ്ങൾ പുറകിലേക്കൊരു യാത്ര - ചരിത്രം ഉറങ്ങുന്ന ഈജിപ്റ്റിലേക്ക് . യാത്ര official ആയിരുന്നെങ്കിലും ഈജിപ്റ്റിലുള്ള കുറച്ചു സ്ഥലങ്ങൾ ഒക്കെ കാണാൻ സാധിച്ചു . ഒക്ടോബർ പതിനഞ്ച് ന് രാവിലെ 8.50 ന് കൈറോ യിലേക്കുള്ള വിമാനം കയറി . എന്റെ ഒപ്പം കൂടെ ജോലി ചെയ്യുന്ന തോമസ്‌ കെസ്സെലും ഉണ്ടായിരുന്നു . തോമസ്‌ കെസ്സെൽ - പേര് കേൾകുമ്പോൾ തന്നെ ഓഫീസിൽ ഉള്ള മലയാളികൾ ചോദിക്കും -ജെർമനാ അല്ലിയൊ ? ദുബായിൽ നിന്ന് ഈജിപ്റ്റിലേക്ക് മൂന്നര മണികൂർ യാത്ര ഉണ്ട് . ആഹാരം കഴിച് ഒന്നുറങ്ങി എഴുനേറ്റപൊഴേക്ക് അങ്ങ് ചെന്നു . കൈറോ വിമാനത്താവളത്തിൽ ഹോട്ടലിലെ കരിം എന്നയാൾ ഞങ്ങളെ കാത്തു നിന്നിരുന്നു . കരിം സഹായത്തിനുണ്ടായിരുന്നത് കൊണ്ട് immigration നടപടികൾ പെട്ടെന്ന് കഴിഞ്ഞ് ഞങ്ങൾ എയർപോർട്ട്ന് പുറത്തിറങ്ങി . ഹോട്ടലിലെ ഡ്രൈവർ മുഹമ്മദ്‌ ഒരു Kia കാറുമായി വന്ന് ഞങ്ങളെ സ്വാഗതം ചെയ്തു ‘’Welcome to Egypt ‘’ കൈറോ നഗരം ജൈപൂർ നഗരം പോലെയാണ്. അധികം വൃത്തി ഒന്നും ഇല്ലാത്ത ഒരുപാട് ആളുകൾ തിങ്ങി പാർകുന്ന നഗരം . ഇടയ്ക്കിടയ്ക്ക് ബോംബ്‌ ആക്രമങ്ങൾ നടക്കുന്നത് കൊണ്ട് അധികം ആളുകൾ ഇപ്പോൾ കൈറോയിലേക്ക് വരാറില്ലെന്നു മുഹമ്മദ്‌ പറഞ്ഞ് . പണ്ട് ഹോട്ടൽ കിട്ടണമെങ്കിൽ രണ്ടു മാസം മുൻപ് ബുക്ക്‌ ചെയ്യണം. ഇത് പറയുമ്പോൾ മുഹമ്മദിന്റെ കണ്ണുകൾ നിറയുന്നത് ഞാൻ ശ്രദ്ധിച്ചു . നല്ല ട്രാഫിക്‌ ഉണ്ട് കൈറോയിൽ . അതുകൊണ്ട് തന്നെ 25 കിലോമീറ്റർ അകലെ ഉള്ള ഹോട്ടലിൽ എത്താൻ ഒരു മണിക്കൂറിൽ അധികം എടുത്തു . Marriott ഹോട്ടൽ ഗേറ്റിൽ ബോംബ്‌ കണ്ടെത്താൻ കഴിവുള്ള ഒരു പട്ടിയെക്കൊണ്ട്‌ കാർ പരിശോധിച്ചതിന് ശേഷം അകത്തേക്ക്.ചെക്ക്‌ ഇൻ ചെയ്ത് ഒരു കുളി കഴിഞ്ഞ് ഞങ്ങൾ Siemens ഓഫീസിൽ മീറ്റിങ്ങിനായി പോയ്യി . ഒരുപാട് വർഷങ്ങൾ ഇ-മെലിൽ കൂടിയും ഫോണിൽ കൂടിയും മാത്രം പരിചയമുള്ളവരുടെ മുഖം നേരിട്ട് കണ്ടപ്പോൾ സന്തോഷമായി. മീറ്റിങ്ങ് കഴിഞ്ഞ് ഞാൻ Great Pyramid of Giza കാണാൻ പോയ്യി . കൈറോ യിൽ നിന്നും Giza വരെ ഒരു മണികൂർ യാത്രയുണ്ട് . ഏഴ് മണിക്ക് light and sound show ഉണ്ട് . മുഹമ്മദ്‌ ഏതോ ഊട് വഴി ഒക്കെ എടുത്തു ആറുമണിക്ക് എന്നെ അവിടെ എത്തിച്ചു . light and sound show ക്ക് ഒരുമണികൂർ കൂടി സമയമുണ്ട് . അകലെയുള്ള കുന്നിൻപുറത്ത്‌ നിന്ന് Great Pyramid of Giza കാണാൻ നല്ല രസമാണെന്നു മുഹമ്മദ്‌ പറഞ്ഞു . പക്ഷെ കുതിരപ്പുറത്ത്‌ പോകണം . ഒരു സാഹസത്തിന് ഞാൻ തയ്യാറെടുത്തു കുതിരപ്പുറത്തു കയറി നേരെ കുന്നിൻ പുറത്തേക്ക് യാത്ര തിരിച്ചു . എന്റെ കൂടെ മറ്റൊരു കുതിരയിൽ ഒരു ഗൈഡ് ഉണ്ടായിരുന്നു - ഖലെദ് . ഖലെദ് നന്നായി ഇംഗ്ലീഷ് സംസാരിക്കും . ഖാലിദിന്റെ അച്ഛന്നും മുത്തച്ഛ നും ഒക്കെ നന്നായി ഇംഗ്ലീഷ് സംസാരിക്കുമെന്ന് പറഞ്ഞു .എല്ലാവര്ക്കും അറിയാവുന്ന ഒരേ ഒരു തൊഴിൽ -ഗൈഡ് . ഗ്രാമത്തിൽ കൂടിയാണ് ആ കുന്നിൻ പുറത്തേക്കുള്ള യാത്ര .സുന്ദരി പെണ്‍കുട്ടികൾ ചെറിയ വീടിന്‌ പുറത്തിറങ്ങി കളിക്കുന്നത് കാണാം . ഞാൻ ഖലിദിനോട് കുതിരയുടെ പേര് ചോദിച്ചു Mikey Mouse!! കുട്ടികൾക്ക് ഏറ്റവും ഇഷ്ടമുള്ള കുതിരയായത് കൊണ്ട് ഇട്ട പേരാണ് ! അധികം വൈകാതെ ഞങ്ങളാ കുന്നിൻ പുറത്തു ചെന്നു. വസന്ത നിശ .അരണ്ട നിലാവ് . മുകളിൽ അനന്ത കോടി നക്ഷത്രങ്ങൾ ചിമ്മി തുറന്നു കൊണ്ട് നീലാകാശം . അല്പം അകലയായി നൂറ്റാണ്ടുകൾ പഴക്കമുള്ള പിരമിഡ് ! എനിക്കവിടെ നിന്നും പോകാൻ തോന്നിയതേ ഇല്ല . Light and sound show ക്ക് പോകേണ്ടത് കൊണ്ട് അധികം വൈകാതെ അവിടെ നിന്നും തിരിച്ചു . Light and sound show അതി മനോഹരമായിരുന്നു. മനോഹരമായ പ്രകാശ തോടൊപ്പം Great Pyramid of Giza യുടെ ചരിത്രം അവർ പറഞ്ഞു Fourth Dynasty Egyptian pharaoh Khufu BC 2560 യിൽ പണിതാണ്. 4574 വർഷത്തെ പഴക്കം!!! Great Pyramid of Giza പണിയാൻ ഇരുപത് വർഷങ്ങൾ എടുത്തു .ഷാജഹാൻ താജ് മഹൽ പണിത ആളുകളുടെ കൈ വെട്ടി എന്ന് ചിലർ വിശ്വസിക്കുന്നു . അതുപോലെ പിരമിഡ് ഉണ്ടാക്കിയ എല്ലാ ജോലികാരെയും കൊന്നു കളഞ്ഞു എന്ന് അവിടെ ഉള്ളവർ വിശ്വസിക്കുന്നു . ഷോയുടെ ഇടക്ക് തോമസ്‌ കെസ്സെൽ വിളിച്ചു Are you coming to the casino ? Oh! Yes….. ചൂതാടി കോടീശ്വരൻ ആയേ കാമെന്ന് ഞാൻ തീരുമാനിച്ചു !!! ഷോ കഴിഞ്ഞു നേരെ Mariott കാസിനോയിൽ ചെന്നു .അവിടെ തോമസ്‌ കെസ്സെൽ എന്നെ കാത്ത് നിന്നിരുന്നു . ഒരു ദിവസം കൊണ്ട് പാവങ്ങൾ പണകാരും പണകാർ പാവങ്ങളും ആകുന്ന സ്ഥലം- കാസിനോ . പാസ്പോർട്ട്‌ കൊടുത്താലേ അകത്തു കയറ്റി വിടൂ . കള്ള് ഫ്രീ ..... ചെറിയ ഇര ഇട്ടുകൊടുത്ത് വലിയ മീനിനെ പിടിക്കുന്ന അതേ ബുദ്ധി ! വല്ല കുലിക്കി കുത്തോ പന്നി മലത്തോ ഉണ്ടെന്ന് കരുതി കയറിയതാണ് ഞാൻ . പക്ഷെ നോ ! അതൊകൊണ്ട് തന്നെ എനിക്കൊന്നും കളിയ്ക്കാൻ പറ്റിയില്ല . കോടീശ്വരൻ ആകമെന്നുള്ള എന്റെ മോഹം പൊലിഞ്ഞു . തോമസ്‌ Black jack എന്ന് കളിയാണ്‌ കളിച്ചത് . ആദ്യം മുന്നൂർ ഡോളർ വെച്ച് തുടങ്ങി . ആദ്യ കളിയിൽ തന്നെ അത് അറുനൂറ് ഡോളർ ആയി. തോമസ്‌ കളിച്ച മിക്ക കളിയിലും ജയിച്ചു . ഡോളറുകൾ കുമിഞ്ഞു കൂടി . രാത്രി ഒരുമണി ആയി . എനിക്ക് നല്ല ഉറക്കം വന്നു . നാളെ ചെലവ് ചെയ്യണം എന്ന് പറഞ്ഞു ഞാൻ പോയ്യി കിടന്നുറങ്ങി പിന്നെ എന്ത് സംഭവിച്ചു ? ആ കഥ നാളെ .......
Posted on: Sat, 18 Oct 2014 10:20:24 +0000

Trending Topics



Recently Viewed Topics




© 2015