ടി വി യിൽ ഫ്ലാഷ് ന്യൂസ്‌ - TopicsExpress



          

ടി വി യിൽ ഫ്ലാഷ് ന്യൂസ്‌ മിന്നി മറയുന്നു . നോക്കുമ്പോൾ മലപ്പുറം തിരുനാവായയിൽ പീഡനം . 21 വയസ്സ് കാരിയെ ഭർത്താവ് സുഹൃത്തുക്കൾക്ക് കാഴ്ച വെച്ചു. അതും ഭർത്താവിന്റെ വീട്ടുകാരുടെ അറിവോടെ , പണത്തിനു വേണ്ടി ആണത്രേ .. രംഗങ്ങൾ മൊബൈലിൽ പകർത്തി ഭീഷണി പ്പെടുത്തി. പുറത്ത് പറയാതിരിക്കാൻ , അതും സ്വന്തം ഭർത്താവ്, എന്തൊരു നാട്?? , എന്തോന്ന് നാട് ഇത് ???, ഫ്ലാഷ് ന്യൂസ്‌ വേറെയും ഉണ്ട്. കുണ്ടറയിൽ 9 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അച്ഛൻ അറെസ്റ്റിൽ. കൂട്ടിനു കുറച്ചു സുഹ്രുത്തുക്കലുമുണ്ട്. എങ്ങോട്ടാണ് നാടിന്റെ പോക്ക് ?? എന്താണ് നമ്മുടെ നാടിന്റെ അവസ്ഥ ??, മരണം വരെ പോന്നു പോലെ സംരക്ഷിക്കേണ്ട സ്വന്തം ഭർത്താവ് നാല് വെള്ളി കാശിനു വേണ്ടി സ്വന്തം ഭാര്യയെ അർദ്ധ രാത്രിയിൽ കയറി വരുന്ന തന്റെ സുഹൃത്തുക്കളുടെ മുന്നിലേക്ക്‌ തുണി ഉരിയാൻ വേണ്ടി തള്ളി വിടുന്ന ഭർത്താവിന്റെ കാലഘട്ടം ??? എത്ര മാത്രം അധ:പതിച്ചു പോയി നമ്മൾ , സാക്ഷര സുന്ദര കേരളം .. കേരളം ഒരു ഭ്രാന്താലയം എന്ന് പറഞ്ഞത് എത്ര ശരി . സ്വന്തം ബീജത്തിൽ പിറന്ന പെണ്‍ കുട്ടിയെ ആണ് അച്ഛൻ പീഡിപ്പിച്ചത് . എട്ടും പൊട്ടും തിരിയാത്ത ഒരു പെണ്‍ കുഞ്ഞിനെ സംരക്ഷിക്കേണ്ട കരങ്ങൾ തന്നെ കാമ വെറി തീർക്കുമ്പോൾ ഒരു പാട് വിദ്യ സമ്പന്നരാണ് എന്ന് നമ്മൾ അഹങ്കരിച്ചിട്ടു എന്ത് കാര്യം ?? എന്ത് ചെയ്യണം ഇവനെയോകെ ??? പഴക്കം ചെന്ന നമ്മുടെ നിയമ വ്യവസ്ഥകൾ ഒരിക്കലും ഈ ആധുനിക കാലഘട്ടത്തിനു ചേർന്നതല്ല എന്ന് വിളിച്ചോതുന്നതാണ് സമീപകാലത്തെ പല സംഭവങ്ങളും . നീതിപീടങ്ങൾ ഇനിയെങ്കിലും കണ്ണ് തുറക്കട്ടെ . അല്ലെങ്കിൽ ഇനിയും പെണ്‍ കുഞ്ഞുങ്ങൾ പീഡിപ്പിക്കപ്പെടും . ഇനിയും ഭർത്താകന്മാർ ഭാര്യമാരെ വില്ക്കാനിറങ്ങും , കാരണം അവരക്കറിയാം നമ്മുടെ നീതി പീടത്തിൽ അറസ്റ്റ് ചെയ്യാനേ തിടുക്കമോള്ളൂ, വിജാരണ കഴിഞ്ഞു കേസിന് ഒരു വിധി വരണമെങ്കിൽ കൊല്ലങ്ങളും പതിട്ടാണ്ടുകളും പിടിക്കുമെന്ന് . അത് കൊണ്ടല്ലേ വധ ശിക്ഷക്ക് വിധിക്കപ്പെട്ട ഗോവിന്ദ ചാമിമാർ ഇന്നും സർക്കാരിന്റെ ബിരിയാണിയും തിന്നു സുഗമായി ജയിലുകളിൽ അന്തിയുറങ്ങുന്നത് . നിയമത്തിന്റെ യാതൊരു പഴുതും കൊടുക്കാതെ , സ്വന്തം മകളെയും സ്വന്തം ഭാര്യയെയും തിരിച്ചറിയാത്ത കാമ വെറിയന്മാരെ സമൂഹത്തിനെ ബാധിച്ച ഇതു പോലത്തെ മാറാ വ്യാധികളെ വധ ശിക്ഷക്ക് വിധിച്ചു മാതൃക കാണിക്കണം . അല്ലെങ്കിൽ ദൈവത്തിന്റെ സ്വന്തം ന്നട് ശരിക്കും ഒരു ഭ്രാന്താലയമായി മാറും ..
Posted on: Sun, 22 Sep 2013 17:55:11 +0000

Trending Topics



Recently Viewed Topics




© 2015