ദേശദ്രോഹികളുടെ - TopicsExpress



          

ദേശദ്രോഹികളുടെ ദേശപ്രേമം - ഭാഗം 4. ‘ഹിന്ദു രാജ്യം’ അഥവാ ഉട്ടോപ്യൻ സ്വർഗം! --------------------------------------------------------------------------------------------- ഗോൾവാൾക്കർ ആർ എസ് എസിന്റെ എന്നത്തേയും വലിയ താത്വികാചാര്യനും, 1925 ഇൽ സംഘം രൂപീകൃതമായതിന് ശേഷം ഏതാണ്ട് 33 വർഷം (സംഘത്തിന്റെ ആയുസ്സിലെ മൂന്നിലൊന്ന് കാലം) സർസംഘചാലക് എന്ന പരമോന്നത പദവിയിൽ ഇരുന്ന വ്യക്തിയും ആയിരുന്നു. സംഘികൾ പ്രേമപൂർവം ‘ഗുരുജി’ എന്ന് വിളിക്കുന്ന ഇദ്ദേഹത്തിന്റെ വംശീയതയേയും, വർഗീയതയേയും പ്രോത്സാഹിപ്പിക്കുന്ന, ജനാധിപത്യത്തിനെയും, മതേതരത്വത്തെയും വെല്ലുവിളിക്കുന്ന പ്രസ്താവനകളും, രചനകളും സംഘത്തിന്റെ നിലപാട് രൂപീകരിക്കുന്നതിൽ വഹിച്ച പങ്ക് ചില്ലറയല്ല. നേരത്തെ ഉദ്ധരിച്ച ‘We or our Nationhood defined’ എന്ന പുസ്തകത്തിൽ നിന്ന് വീണ്ടും: “ഈ ‘വിദേശികൾക്ക്’ (ഇവിടെ വിദേശികൾ എന്നത് കൊണ്ട് അർത്ഥമാക്കുന്നത് മുസ്ലീങ്ങൾ ഉൾപ്പെടെ ഉള്ള ന്യൂനപക്ഷങ്ങളെ ആണ്.) രണ്ട് മാർഗങ്ങളേ ഉള്ളൂ. ഒന്നുകിൽ ‘ദേശീയ വംശ’ത്തിന്റെ ഭാഗമായി അവരുടെ സംസ്കാരം പിൻതുടരുക. അല്ലെങ്കിൽ ആ ദേശീയവംശത്തിന്റെ ഔദാര്യം അനുവദിക്കുകയാണെങ്കിൽ ഇവിടെ തുടരുകയോ രാജ്യം വിടുകയോ ചെയ്യുക. ന്യൂനപക്ഷങ്ങൾ എന്ന പ്രശ്നത്തിന് അതാണ് ഉത്തമമായ പരിഹാരം. അത് മാത്രമാണ് പ്രായോഗികവും, ശരിയുമായ പരിഹാരവും”. “There are only two courses open to the foreign elements, either to merge themselves in the national race and adopt its culture, or to live at its mercy so long as the national race may allow them to do so and to quit the country at the sweet will of the national race. That is the only soundview on the minorities problem. That is the only logical and correct solution.” ‘ഹിന്ദു വംശീയതയിൽ’ ഊന്നിയ ഈ ദേശീയ വംശത്തിന്റെ നിർവചനം നാം മുമ്പ് കണ്ടതാണ്. ഇതേ പുസ്തകത്തിൽ തന്നെ ന്യൂനപക്ഷങ്ങളെ അതിക്രൂരമായ മാർഗങ്ങളിലൂടെ ഉന്മൂലനം ചെയ്ത ഹിറ്റ്ലറുടെ ജർമനിയെ മാതൃകയാക്കാനും ആഹ്വാനമുണ്ട്. ഗോൾവാൾക്കർ തുടരുന്നു: “മറ്റ് പഴയ ‘സമർത്ഥരായ’ രാജ്യങ്ങളുടെ അനുഭവത്തെ അടിസ്ഥാനമാക്കി പറയട്ടെ, ‘ഹിന്ദുസ്ഥാനിലെ’ മറ്റ് ‘വൈദേശിക വംശങ്ങൾ’ (മുസ്ലീങ്ങൾ ഉൾപ്പെടെ ഉള്ള ന്യൂനപക്ഷങ്ങൾ) ഒന്നുകിൽ ഹിന്ദു സംസ്ക്കാരവും ഭാഷയും സ്വീകരിക്കുകയും, ഹിന്ദു മതത്തെ ബഹുമാനിക്കുകയും, ഹിന്ദു മതത്തേയും, സംസ്ക്കാരത്തെയും ഉയർത്തിപ്പിടിക്കുന്നതല്ലാത്ത മറ്റൊരു ആശയത്തേയും പ്രോത്സാഹിപ്പിക്കാതിരിക്കുകയും ചെയ്യുക. അല്ലെങ്കിൽ ഒരു അവകാശവും ആഗ്രഹിക്കാതെ, ഉന്നയിക്കാതെ, ഒരു പൗരന്റെ അവകാശം പോലുമില്ലാതെ ഹിന്ദുവിന്റെ ഔദാര്യത്തിൽ ഇവിടെ തുടരുക. പഴയ ‘സമർത്ഥരായ’ രാജ്യങ്ങൾ പിന്തുടർന്ന പാതയാണ് ഈ ‘വൈദേശികരെ’ നേരിടാനുള്ള മാർഗം” “From this stand point, sanctioned by the experience of shrewd old nations, the foreign races in Hindusthan must either adopt the Hindu culture and language, must learn to respect and hold in reverence the Hindu religion, must entertain no idea but those of the glorification of the Hindu race and culture,i.e., of the Hindu nation and must lose their separate existence to merge in the Hindu race, or may stay in the country, wholly subordinated to the Hindu Nation, claiming nothing, deserving no privileges, far less any preferential treatment, not even citizen’s rights. There is, at least should be, no other course for them to adopt. We are an old nation: let us deal as old nations ought to, and do deal, with the foreign races who have chosen to live in our country” ഹോളോകോസ്റ്റ് പോലുള്ള അതി നീചമായ മാർഗങ്ങളിലൂടെ ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്ത ജർമനിയെ പോലുള്ള രാജ്യങ്ങളെ മാതൃകയാക്കണമെന്ന് സംഘ ആചാര്യൻ പറയുമ്പോൾ അണികൾ വാളെടുത്തില്ലെങ്കിലേ അത്ഭുതമുള്ളൂ!. ഇതൊന്നും ജനാധിപത്യ ഇന്ത്യയിൽ അത്രയെളുപ്പത്തിൽ നടക്കാത്ത കാര്യമായത് കൊണ്ട് സംഘം വിഭാവനം ചെയ്ത ‘ഭാരത മാത’ ഏത് തരത്തിൽ ഉള്ള ഒന്നായിരുന്നു എന്ന് നമുക്കൂഹിക്കാം! സംഘത്തിന്റെ ‘കൈയാളുകൾ’ ആയ വിശ്വ ഹിന്ദു പരിഷത്തും, ഹിന്ദു ജാഗരൺ മഞ്ചും, ബജ്രംഗ് ദളുമൊക്കെ സംഘത്തിന്റെ അജണ്ട നടപ്പിലാക്കാൻ അരയും തലയും മുറുക്കി രംഗത്തുണ്ട്. അന്നും, ഇന്നും. സംഘത്തിന്റെ മുകളിൽ പ്രതിപാദിച്ച ന്യൂനപക്ഷ വിരുദ്ധതയും വർഗീയതയും ഹിന്ദുക്കളിൽ എത്തിച്ച് വർഗീയത ആളിക്കത്തിക്കാൻ ഇവർ എന്നും മുന്നിലുണ്ടായിരുന്നു. ഗുജറാത്തിൽ പ്രചരിപ്പിച്ച ചില ലഘു ലേഖകളിൽ നിന്നും: “മുസ്ലീങ്ങൾ ഓടയിലെ മാലിന്യമാണ്, അവരെ നിങ്ങളുടെ വീടുകളിൽ കയറാൻ അനുവദിക്കാതിരിക്കുക”. “Muslims are filth of the gutter, don’t let them enter in your houses” “എവിടെയൊക്കെ കൃസ്ത്യൻ പാതിരിമാർ പോയിട്ടുണ്ടോ, അവർ ജനങ്ങളെ കൊള്ള അടിച്ചിട്ടുണ്ട്. കള്ളവും, വഞ്ചനയും ആണവരുടെ മതം. കൃസ്ത്യൻ പാതിരിമാർ ജനങ്ങളെ കള്ളം പറയാനും, മതത്തിന്റെ പേരിൽ മോഷ്ടിക്കാനും പഠിപ്പിക്കുന്നു. അവർ ഹിന്ദുക്കളെ കുറ്റം പറയുകയും, ഹിന്ദു മതത്തെ അപമാനിക്കുകയും ചെയ്യുന്നു. ഹിന്ദുക്കളേ ഉണരൂ! കള്ളം പറയുകയും, നിങ്ങളുടെ അവകാശങ്ങൾ പിടിച്ചു പറിക്കുകയും ചെയ്യുന്ന ഈ കള്ളന്മാർക്കെതിരെ പൊരുതൂ! അവരെ ഒരു പാഠം പഠിപ്പിക്കൂ!” “wherever Christian priests have gone in the world, they loot the people. Lies and deceit are their religion. The Christian priests teach people to tell lies, to steal in the name of religion…they curse the Hindus, and decry the Hindu religion. Awaken Hindus and struggle against these thieves who lie, who rob you of your rights, and bring these people to their senses” “മുസ്ലീം / കൃസ്ത്യൻ സമൂഹത്തിൽ ഒരാൾ കൂടെ ചേർക്കപ്പെടുന്നതിന് ഹിന്ദുക്കൾക്കെതിരെ ഒരാൾ കൂടി എന്നത് മാത്രമല്ല അർത്ഥം; ദേശവിരുദ്ധനായ ഒരാൾ കൂടെ കൂടി എന്നതാണ്” “One addition in the population of Christians or Muslims is not only the addition of an anti-Hindu, but of an anti-national person.” ഇതൊക്കെയും ഗോൾവാൾക്കർ പറഞ്ഞതിനെ അക്ഷരാർത്ഥത്തിൽ പ്രവർത്തിയിൽ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. “Within the country there are so many Muslim pockets, i.e., so many ‘miniature Pakistans’, where the general law of the land can be enforced only with certain modifications,and the whims of the miscreants have to be given the final say. This acceptance, indirect thoughit may be, implies a very dangerous theory fraught with possibilities of the destruction of our national life altogether. Such ‘pockets’ have verily become the centers of a widespread network of pro-Pakistani elements in this land… The conclusion is that, in practically every place, there are Muslims who are in constant touch with Pakistan over the transmitter…” ഗോൾവാൾക്കറിന്റെ ബഞ്ച് ഓഫ് തോട്ട്സിൽ നിന്നെടുത്തതാണിത്. പറഞ്ഞ് വെക്കുന്നത് വളരെ ലളിതമാണ്. ആ കൺക്ലൂസിവ് സ്റ്റേറ്റ്മെന്റ് നോക്കുക. ഇന്ത്യയിലെ മുസ്ലീങ്ങൾ എല്ലാം പാകിസ്ഥാനുമായി സ്ഥിര ബന്ധം പുലർത്തുന്നവരാണ്. അങ്ങനെ ഉള്ളവരെ എന്ത് ചെയ്യണം എന്ന് ഗോൾവാൾക്കർ തന്നെ പറഞ്ഞത് മുകളിൽ വായിക്കാം. സ്വാതന്ത്ര്യ സമരം നടക്കുമ്പോൾ പുറം തിരിഞ്ഞു നിന്നു എന്നത് പോകട്ടെ, സ്വാതന്ത്ര്യം കിട്ടിയ അന്ന് പോലും ഈ രാജ്യത്തെ വെറുതെ വിട്ടില്ല ഈ സംഘികൾ! ഇന്ത്യ എന്ന സ്വതന്ത്ര ജനാധിപത്യ മതേതര രാജ്യം ഉദയം കൊണ്ടപ്പോൾ മുകളിൽ പറഞ്ഞ ‘ഹിന്ദു രാജ്യം’ സ്ഥാപിക്കുന്നതിനു വേണ്ടി മുസ്ലീങ്ങളെ കൊന്നു തള്ളുകയായിരുന്നു അവർ. ഉത്തർ പ്രദേശിലെ പഴയ ഹോം സെക്രട്ടറി ആയിരുന്ന രാജേശ്വർ ദയാൽ എഴുതിയത് വായിക്കുക: “I must record an episode of a very grave nature when the procrastination and indecision of the UP Cabinet led to dire consequences. When communal tension was still at fever pitch, the Deputy Inspector General of Police of the Western Range, a very seasoned and capable officer,B. B. L. Jaitley, arrived at my house in great secrecy. He was accompanied by two of his officers who brought with them two large steel trunks securely locked. When the trunks were opened,they revealed incontrovertible evidence of a dastardly conspiracy to create a communal holocaust throughout the Western districts of the province. The trunks were crammed with blueprints of great accuracy and professionalism of every town and village in that vast area, prominently marking out the Muslim localities and habitations. There were also detailed instructions regarding access to the various locations, and other matters which amply revealed the sinister purport.” സാമുദായിക കലാപത്തിന്റെ മറവിൽ മുസ്ലീങ്ങളെ കൂട്ടമായി കൊന്നു തള്ളാനുള്ള ഗോൾവാൾക്കറുടെയും കൂട്ടരുടേയും പ്ലാനുകൾ നേരിട്ട് കണ്ട ഒരു വ്യക്തി ആണിതെഴുതുന്നത്! രാജ്യം സ്വാതന്ത്ര്യം ലഭിച്ച ആഘോഷങ്ങളിൽ പങ്ക് കൊള്ളുമ്പോൾ ഇവിടുള്ള മുസ്ലീങ്ങളെ മുഴുവൻ കൊന്ന് തള്ളി ‘ഹിന്ദു രാജ്യം’ ഉണ്ടാക്കാൻ അക്ഷീണപ്രയത്നം നടത്തുകയായിരുന്നു സംഘം!! “Greatly alarmed by those revelations, I immediately took the police party to the Premier’s [chief minister’s] house. There, in a closed room, Jaitley gave a full report of his discovery, backed by all the evidence contained in the steel trunks. Timely raids conducted on the premises of the RSS ( Rashtriya Swayam Sevak Sangh) had brought the massive conspiracy to light. The whole plot had been concerted under the direction and supervision of the Supremo of the organization himself. Both Jaitley and I pressed for the immediate arrest of the prime accused, Shri Golwalkar,who was still in the area.” സ്വാതന്ത്ര്യം ലഭിക്കുമ്പോൾ സംഘത്തിന്റെ ‘സുപ്രീമോ’ - സർസംഘചാലക് ആരായിരുന്നു എന്നൊന്ന് ചിന്തിക്കുക. തെളിവുകളോടെ കയ്യോടെ പൊക്കി എന്നർത്ഥം. ആർ എസ് എസിന്റെ സർ സംഘ ചാലക് നേരിട്ടായിരുന്നു ഈ കൂട്ടക്കൊല പ്ലാൻ ചെയ്തത് എന്ന് പഴയ ഹോം സെക്രട്ടറി പറയുന്നു, തെളിവ് സഹിതം. അദ്ദേഹവും, ഡിജിപിയും ഗോൾവാൾക്കറുടെ അറസ്റ്റിനായി ആവശ്യപ്പെട്ടിരുന്നു. വധ ശിക്ഷ കിട്ടേണ്ട ഒരു കുറ്റത്തിൽ നിന്ന് ഗോൾവാൾക്കർ എങ്ങനെ രക്ഷപ്പെട്ടു എന്ന് നോക്കൂ: “Pantji [G. B. Pant] could not but accept the evidence of his eyes and ears and expressed deep concern. But instead of agreeing to the immediate arrest of the ring leader as we had hoped, and as Kidwai would have done, he asked for the matter to be placed for consideration by the Cabinet at its next meeting. It was no doubt a matter of political delicacy as the roots of the RSS had gone deep into the body politic. There were also other political compulsions, as RSS sympathizers, both covert and overt, were to be found in the Congress Party itself and even in the Cabinet. It was no secret that the presiding officer of the Upper House, Atma Govind Kher, was himself an adherent and his sons were openly members of the RSS.” അദ്ദേഹം തുടരുന്നു: “At the Cabinet meeting there was the usual procrastination and much irrelevant talk. The fact that the police had unearthed a conspiracy which would have set the whole province in flame sand that the officers concerned deserved warm commendation hardly seemed to figure in the discussion. What ultimately emerged was that a letter should be issued to Shri Golwalkar pointing out the contents and nature of the evidence which had been gathered and demanding an explanation thereof. At my insistence, such a letter if it were to be sent, should be issued by the Premier himself to carry greater weight. Panditji asked me to prepare a draft, which I did inimitation of his own characteristic style. The letter was to be delivered forthwith and two police officers were assigned for the purpose. “Golwalkar, however, had been tipped off and he was nowhere to be found in the area. He was tracked down southwards but he managed to elude the couriers in pursuit. This infructuous chase continued from place to place and weeks passed.”“Came January 30, 1948 when the Mahatma, that supreme apostle of peace, fell to a bullet fired by an RSS fanatic. The tragic episode left me sick at heart.” ഇന്ത്യ എന്ന സ്വതന്ത്ര ജനാധിപത്യ മതേതര രാജ്യത്തോടല്ല; മറിച്ച് ഹിന്ദു വംശീയതയിൽ ഊന്നിയ ഒരു കപട രാജ്യത്തിനാണ് സംഘികൾ ‘ഭാരത മാതാക്കീ’ വിളിക്കുന്നതെന്ന് മനസ്സിലാക്കുക. സ്വാതന്ത്ര്യ ദിനത്തിൽ പോലും ‘ദേശസ്നേഹം’ കാണിച്ച് ഇന്ത്യയെ രക്തക്കളമാക്കാൻ ശ്രമിച്ചു കളഞ്ഞു ഈ ദേശസ്നേഹികൾ! എന്താ പറയുക!! ജനാധിപത്യ രാജ്യം എന്ന, മനുഷ്യ സ്നേഹിയായ ഏതൊരു പൗരന്റേയും സ്വപ്നത്തെ അനുകൂലിച്ചതിനെ കോൺഗ്രസിനേയും തെറി പറയുന്നു ഗോൾവാൾക്കർ!! “നമ്മൾ യഥാർത്ഥ ജനാധിപത്യ രാജ്യം എന്ന ‘അന്ധമായ’ ആശയത്തിന് പുറകേയാണ്. പൊതു ദേശീയ ബോധത്തെ നശിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. അവർ അതിൽ വിജയിക്കുകയും ചെയ്തിരിക്കുന്നു. നമ്മുടെ ദേശീയത എന്നത് എന്തെന്ന് നാം മറന്നു പോയിരിക്കുന്നു” “We are blinded into wanting to form a “’really’ democratic ‘State’” The Congress is there to destroy National consciousness. It has been successful. “We have almost forgotten our Nationhood.” പാവം! ഒരു ജനാധിപത്യ രാജ്യം വരുന്നതിലുള്ള അമർഷം അദ്ദേഹം മറച്ചു വെയ്ക്കുന്നില്ല എന്ന് മാത്രമല്ല; അത് വന്ന് കഴിഞ്ഞു എന്ന് വേവലാതിപ്പെടുകയും ചെയ്യുന്നു. ഹിന്ദു ദേശീയത തകർത്ത് മതേതരത്വം കൊണ്ട് വരാൻ ശ്രമിച്ചതിനെയാണ് പൂജനീയ ഗുരുജി എതിർക്കുന്നത്! ദേശ പ്രേമികളായ സംഘം നാലു തവണ ദേശദ്രോഹ പ്രവർത്തനങ്ങൾക്ക് നിരോധിക്കപ്പെട്ടിട്ടുണ്ട്! ഒന്ന് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പും, മൂന്നെണ്ണം സ്വാതന്ത്ര്യത്തിനു ശേഷവും. ബ്രിട്ടീഷുകാരോട് സമരം ചെയ്തത് കൊണ്ടോ, കൊടി പിടിച്ചത് കൊണ്ടോ, കല്ലെറിഞ്ഞത് കൊണ്ടോ, സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തത് കൊണ്ടോ ആണ് സംഘത്തെ നിരോധിച്ചത് എന്നൊന്നും ആരും തെറ്റിദ്ധരിച്ചേക്കരുത്! വർഗീയ വിദ്വേഷം വമിപ്പിച്ചതിനും, ന്യൂനപക്ഷങ്ങൾക്കെതിരെ കലാപം ഉണ്ടാക്കാൻ മിലിറ്ററി രൂപീകരിച്ചതിനും ആണ് സംഘം ആദ്യമായി നിരോധിക്കപ്പെടുന്നത്! പിന്നീട് സ്വാതന്ത്ര്യം കിട്ടിയ അടുത്ത വർഷം തന്നെ ‘തനി ഗുണം’ കാണിച്ചു. ഗാന്ധിജിയെ വധിച്ചതുമായി ബന്ധപ്പെട്ട് അടുത്ത ബാൻ. പിന്നീട് അടിയന്തരാവസ്ഥക്കാലത്തും, ബാബറി മസ്ജിദ് പൊളിച്ച് കലാപം സൃഷ്ടിക്കാൻ ശ്രമിച്ചത് കൊണ്ടും ബാൻ ചെയ്യപ്പെട്ടു. ശ്രദ്ധിക്കേണ്ട വസ്തുത, ഇന്ത്യ എന്ന മതേതര ജനാധിപത്യ രാജ്യത്തിന്റെ അടിത്തറ ഇളക്കാൻ ശ്രമിച്ച വേളകളിലാണ് സംഘത്തെ നിരോധിച്ചത് എന്നുള്ളതാണ്!. ദേശസ്നേഹം മൂത്ത് ചെയ്തതായിരിക്കും! പാവങ്ങൾ!! പാകിസ്ഥാന്റെ ISI പോലും ദശകങ്ങൾ കുത്തി ഇരുന്ന് ഉണ്ടാക്കാൻ ശ്രമിച്ചിട്ട് കഴിയാത്ത കുത്തിത്തിരുപ്പും, വർഗീയ ധ്രുവീകരണമാണ് സംഘം ഒരു ദിവസം കൊണ്ട് അയോധ്യ സംഭവത്തിലൂടെ ഉണ്ടാക്കിയത്. രാജ്യം അതിന് ശേഷം എന്നെന്നേക്കുമായി മാറിപ്പോയി. ഇങ്ങനെ നാലു വട്ടം ‘സിൽമേൽ’ എടുത്ത വേറെ ഏതെങ്കിലും സംഘടന ഭാരതത്തിൽ ഉണ്ടോ എന്നറിയില്ല. സംഘത്തിന്റെ മറ്റ് ദേശവിരുദ്ധ പ്രവർത്തനങ്ങൾ അടുത്ത ഭാഗത്തിൽ വിശദീകരിക്കാം. (തുടരും) #ദേശദ്രോഹികളുടെദേശപ്രേമം
Posted on: Mon, 28 Jul 2014 04:34:05 +0000

Trending Topics



Recently Viewed Topics




© 2015