ദുരന്ത വാർത്തയിൽ നൊന്തു - TopicsExpress



          

ദുരന്ത വാർത്തയിൽ നൊന്തു കഴിയുന്ന വീട്ടുകാരെ കാണാനാണ് ഞങ്ങൾ അഞ്ചു പേർ അവിടെ ചെന്നത്. പുരുഷന്മാർ സ്ഥലത്തില്ല. കൂട്ടത്തിൽ വീട്ടുകാരെ പരിചയമുള്ള സുഹൃത്ത് അൽപം മാറി നിന്ന് അവരുടെ വിശേഷങ്ങൾ തിരക്കി. ഞങ്ങൾ നാലു പേർ മൗനികളായി ഇരുന്നു. ഏതാണ്ട് ഒൻപതു വയസ്സുള്ള ബാലിക തൊട്ടടുത്ത് computer game - ൽ മുഴുകി ഇരിപ്പുണ്ട്. ഞങ്ങൾ വന്നതും ഇരുന്നതുമൊന്നും അറിയാത്ത വിധം അവളതിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. സമയം ഇഴഞ്ഞു. എന്തോ ചോദിക്കാൻ കൂടെയുള്ള സുഹൃത്ത് രണ്ടു തവണ അവളുടെ ശ്രദ്ധ ക്ഷണിച്ചു. പക്ഷെ കേട്ട ഭാവമില്ല. അവസാനം ഒന്നു തോണ്ടി വിളിച്ചു. computer screen- ൽ നിന്ന് കണ്ണുകൾ പറിച്ച് അവളൊന്നു തിരിഞ്ഞു. ശല്യപ്പെടുത്തിയത്തിന്റെ മുഴുവൻ പ്രതിഷേധവും ആവാഹിച്ച് നമ്മെ ഉരുക്കിക്കളയുന്ന രീതിയിൽ ഒന്നു നോക്കി. പിന്നെ, ഒന്നും ഉരിയാടാതെ സ്ക്രീനിലേക്കു തന്നെ തിരിഞ്ഞു. DONT DISTURB, NEW GENERATION IS VERY VERY BUSY :)
Posted on: Tue, 12 Aug 2014 05:54:52 +0000

Trending Topics



Recently Viewed Topics




© 2015