നന്മനിറഞ്ഞ - TopicsExpress



          

നന്മനിറഞ്ഞ നാട്ടുക്കാരേ....... നമ്മുടെ നീണ്ടകാലത്തെ കാത്തിരിപ്പിനും ആകാംഷഭരിതമായ ദിനരാത്രങ്ങള്‍ക്കും പൂര്‍ണവിരാമമിട്ടുകൊണ്ട് പുണ്ണ്യപ്രഭചൊരിയുന്ന സൗദിനാട്ടിലെ ശരീയ്യത്ത് നിയമത്തിന്‍റെ അതിര്‍വരംഭുകള്‍ ഭേതിക്കാതെ റിയാദിലെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചുകൊണ്ട് നമ്മുടെ മാതൃരാജ്യം ശിശുദിനം ആഘോഷിക്കുന്ന സുദിനത്തില്‍ കൊയിലാണ്ടി കൂട്ടം റിയാദ് ചാപ്റ്റര്‍ ഔപചാരികമായി ഉത്ഘാടനം ചെയ്യപെടാന്‍ പോകുന്നു എന്ന സന്തോഷകരമായ വാര്‍ത്ത‍ സ്നേഹത്തോടെ നിങ്ങളെ ഏവരെയും അറിയിക്കുകയാണ്....... ഭാവിയില്‍ ഉണ്ടായേക്കാവുന്ന വെല്ലുവിളികളെ സമര്‍ത്ഥമായി നേരിടാമെന്ന് ഉറച്ചവിശ്വാസവും ചങ്കുറപ്പും ഉള്ള ഒരുപറ്റം പ്രവര്‍ത്തകര്‍ അടിത്തറയായിട്ടുള്ള റിയാദ് ചപ്റെര്‍ന്റെ നെടുംതൂണുകളായി നില്‍കുന്നത് ദീര്‍ഘനാളത്തെ പ്രവര്ത്തിപരിച്ചയവും നല്ല അനുഭവസംഭതും അതേപോലെ സാമുഹിക പ്രതിഭദ്ധതയുടെയും സേവനമാനോഭാവതിന്റെയും നിറകുടങ്ങളായ നേതൃത്വം ആണു. ഇന്നലെ സുലൈമാനിയയില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ കൊയിലാണ്ടി കൂട്ടം റിയാദ് ചാപ്റ്റര്‍ ലൌഞ്ചിംഗ് 14/11/2014 വെള്ളിയാഴ്ച ബത്ഹയില്‍ വെച്ച് നടത്താന്‍ തീരുമാനിക്കുകയും ജുമാനിസ്കരതിനുശേഷം ഭക്ഷണ വിരുന്നോടുകൂടി തുടങ്ങുന്ന പരിപാടിയുടെ വിപുലമായ നടത്തിപിനു വേണ്ടി ഒരു സംഘാടക സമിതിക്ക് രൂപം നല്‍കുകയും ചെയ്തു. ഇതിനോടനുബന്ധിച്ചു വിവിധയിനം കലാപരിപാടികള്‍, ഗാനമേള എന്നിവ നടത്തുവാനും യോഗത്തില്‍ തീരുമാനമായി. സംഘാടകസമിതി ഭാരവാഹികള്‍;- രക്ഷാധികാരികള്‍:- Dr.ശാഹുല്‍ (shiffa al-jazeera clinic), റാഫി (Miraat al-riyadh car service) & ശഹിര്‍ (City flower). കണ്‍വീനര്‍:- വിപിന്‍ കുമാര്‍ v നായര്‍ ജോ. കണ്‍:- അമലേന്ദു & ഹരീഷ് ജനറല്‍ സെക്ക്രട്ടറി:- ഷഫീഖ് തിക്കോടി ജോ. സെക്ക്ര:- ബിലാല്‍ & ഹനീഫ പോഗ്രാം കണ്‍വീനര്‍:- ഗഫൂര്‍ & ജലീല്‍ ട്രഷറര്‍:- ആഖീദ് സമാം. ഫുഡ്‌ ചാര്‍ജ്:- ഹാഷിഫ്, സിദ്ദിഖ്, ഇക്ബാല്‍ & അസ്‌ലം എന്നിവരെ തിരഞ്ഞെടുത്തു.
Posted on: Sat, 25 Oct 2014 06:39:20 +0000

Trending Topics



Recently Viewed Topics




© 2015