നവാഗതനായ കെ.വി ബിജോയ് - TopicsExpress



          

നവാഗതനായ കെ.വി ബിജോയ് സംവിധാനം ചെയ്യുന്ന നമസ്തെ ബാലി ഐലന്ഡില് റോമ നായികയാകുന്നു. ഫെയിസ് ടു ഫെയിസിന് ശേഷം പുതിയ സിനിമകള്ക്ക് ഡേറ്റ് നല്കാതിരുന്ന റോമയുടെ തിരിച്ചുവരവാകും ഈ ചിത്രം. റോഷന് ആന്ഡ്രൂസിന്റെ ഹൗ ഓള്ഡ് ആര് യു, രാജേഷ് പിള്ളയുടെ മിലി എന്നിവയ്ക്ക് ശേഷം മലയാളത്തില് ഒരുങ്ങുന്ന വനിതാപ്രാധാന്യമുള്ള ചിത്രമാണ് നമസ്തെ ബാലി ഐലന്ഡ്. റോമ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പ്രതിശ്രുത വരന്റെ വേഷം സിനിമയില് കൈകാര്യം ചെയ്യുന്നത് അജു വര്ഗീസാണ്. സിനിമയില് മറ്റൊരു പ്രധാന വേഷം ചെയ്യുന്നത് മനോജ്.കെ ജയനാണ്. സുനില് സുഗത, ബാലു, ദേവന് തുടങ്ങിയവരും ചിത്രത്തിലുണ്ട്. സന്തോഷ് വര്മ്മയുടെ ഗാനങ്ങള്ക്ക് ഗോപി സുന്ദറിന്റേതാണ് ഈണങ്ങള്. ഒരു ഫോട്ടോഗ്രാഫറായി ചിത്രത്തില് അഭിനയിക്കുന്ന മനോജ്.കെ ജയന് ഒരു ഗാനവും ആലപിക്കുന്നുണ്ട്. മിന്ഹല് പ്രൊഡക്ഷന്സിന്റെ ബാനറില് മിന്ഹാല് മൊഹമ്മദ് അലിയാണ് സിനിമ നിര്മ്മിക്കുന്നത്. youtu.be/jic1LIqR2cc
Posted on: Wed, 17 Sep 2014 16:22:47 +0000

Trending Topics



Recently Viewed Topics




© 2015