പീക്കെ സിനിമയുടെ - TopicsExpress



          

പീക്കെ സിനിമയുടെ അവസാനസീനിൽ പാകിസ്ഥാൻകാരനായ കൂട്ടുകാരൻ നായികയെ വഞ്ചിച്ചതല്ല എന്ന് നമ്മുടെ നായകൻ തെളിയിക്കുന്ന ഭാഗം സിനിമ കണ്ടിട്ടുള്ളവർക്ക് ഓർമയുണ്ടാകും. വിവാഹരജിസ്റ്റാർ ഓഫീസിൽ കാത്തിരുന്നപ്പോൾ മറ്റാർക്കൊ വേണ്ടി ആരോ വിട്ടിട്ടുപോയ കത്ത് തനിക്കുള്ളതാണെന്നും അയാൾ വഞ്ചിച്ചതാണെന്നും ഒട്ടുമാലോചിക്കാതെ നായിക തെറ്റിദ്ധരിക്കാൻ കാരണം അവളുടെ അച്ഛന്റെ ആരാധനാപാത്രമായ ആൾദൈവം ഈ ബന്ധത്തെ കുറിച്ചറിഞ്ഞപ്പോൾ നടത്തിയ പ്രവചനം വഴി മുസൽമാൻ വഞ്ചിക്കും എന്ന റോങ്ങ് നമ്പർ അവളുടെ തലച്ചോറിൽ കുത്തി വെച്ചതാണെന്ന് പീക്കെ പറയുന്നു... ഹമീദ് അൻസാരി വൈസ് പ്രസിഡന്ടാവുന്നത് ഇത് രണ്ടാമത്തെ തവണയാണ്. ഇത്രയും കാലം ഇന്ത്യക്കാരിൽ കൂടുതൽ പേർക്കും സ്വന്തം വൈസ് പ്രസിഡന്റിന്റെ പേര് അറിയില്ലായിരുന്നു എന്ന നാണക്കേട് മുമ്പും ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ പേര് ഇപ്പോൾ പൊതുചർച്ചക്ക് വന്നത് യാതൊരടിസ്ഥാനവുമില്ലാത്ത ഒരു വർഗീയഗോസിപ്പിന്റെ പേരിലാണെന്നത് ഇന്ത്യയെന്ന ജനാധിപത്യരാജ്യത്തിനു തന്നെ അപമാനമാണ്. റിപബ്ലിക് ദിനത്തിൽ ദേശീയഗാനം മുഴങ്ങുമ്പോൾ പ്രസിഡണ്ട് ഒഴിച്ചുള്ളവരിൽ യൂണിഫോം ധരിച്ചവർ മാത്രം സല്യൂട്ട് ചെയ്യുക എന്നതാണ് പ്രോട്ടോക്കോൾ. യൂണിഫോം ധരിക്കാത്തവർ ചെയ്യേണ്ടത് അറ്റൻഷൻ ആയി നില്ക്കുക എന്നതാണ്; നമ്മൾ സ്കൂൾ അസംബ്ലിയിൽ ഒക്കെ ചെയ്തിരുന്നത് പോലെ. ഒന്ന് ഗൂഗിളിൽ തിരഞ്ഞു നോക്കിയാൽ റിപബ്ലിക് ദിനത്തിൽ അന്നത്തെ പ്രസിഡണ്ട് അബുൾകലാം സല്യൂട്ട് ചെയ്യുമ്പോൾ അടുത്ത് അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന വാജ്പേയി അറ്റൻഷൻ ആയിനില്ക്കുന്ന ചിത്രവും കാണാം... അതുകൊണ്ടിത്തവണ പ്രോട്ടോക്കോൾ തെറ്റിച്ചത്, ദേശീയഗാനം മുഴങ്ങുമ്പോൾ പാലിക്കേണ്ട ചട്ടം പാലിക്കാതിരുന്നത് ഒക്കെ ആരാണെന്ന് ഒന്നുകൂടി ആലോചിക്കുക... പറഞ്ഞു വന്നത്... ഹമീദ് അൻസാരി എന്ന പേരുള്ളയാൾ സല്യൂട്ട് ചെയ്യാതെ നില്ക്കുന്ന ഒരു ഫോട്ടോ കണ്ടപ്പോഴേക്കും വിശദാംശങ്ങൾ ഒന്നുമറിയാതെ ചാടിവീണു രാജ്യദ്രോഹി എന്ന് അലറിവിളിക്കാൻ നിങ്ങൾ പ്രേരിപ്പിക്കപ്പെട്ടുവെങ്കിൽ നിങ്ങളുടെ തലച്ചോറിലും ഒരു റോങ് നമ്പർ കുത്തിവെക്കപ്പെട്ടിരിക്കുന്നു എന്നറിയുക. അത് കുത്തിവെക്കുന്നത് ആരാണ് എന്നും തിരിച്ചറിയുക! PS: ഇനി ഇത് ഹമീദ് അൻസാരിയുടെ പേരുകണ്ട് കലിതുള്ളി പ്രചരണവുമായി നടക്കുന്ന ചില സംഘികളുടെ സ്പെഷ്യൽ അറിവിലേക്ക്; കാശ്മീരി പണ്ഡിറ്റുകളുടെ കാര്യമായതു കൊണ്ട് കൗതുകകരമായി തോന്നി. Ansari was the chairman of a working group on Confidence building measures across segments of society in the State, established by the Second round Table Conference of the Prime Minister on Jammu and Kashmir in 2006. The report of the working group was adopted by the Third round Table in April 2007. Among other things, the report advocates recognising the right of Kashmiri Pandits to return to “places of their original residence.” This right, it argued, should be recognised without any ambiguity and made a part of state policy.
Posted on: Tue, 27 Jan 2015 12:03:49 +0000

Trending Topics



Recently Viewed Topics




© 2015