പെരുച്ചാഴി -- Review - TopicsExpress



          

പെരുച്ചാഴി -- Review ബോക്സ്‌ ഓഫീസ് തുരക്കും...പക്ഷെ പ്രേക്ഷക ഹൃദയം തുരക്കില്ല പറഞ്ഞതുപോലെ യാതൊരു മുൻവിധികളും കൂടാതെയാണ് പെരുച്ചാഴി കാണാൻ പോയത് .. നല്ല തിരക്ക് ... മഴയെ വരെ അവഗണിച്ച് ധാരാളം പേർ തിയേറ്ററിൽ എത്തിയിരുന്നു . സിനിമ തുടങ്ങി തുടക്കം നല്ല കൈയ്യടിയോടെ ... ആഘോഷപൂർവ്വം ആദ്യത്തെ അര മണിക്കൂർ കടന്നു പോയി ... പിന്നിട് അങ്ങോട്ട അരുണ്‍ വദ്യനാദന്റെ കഥ ഉൾകൊള്ളാൻ കഴിഞ്ഞില്ല... തികച്ചും യുക്ത്തിക്ക് നിരക്കാത്ത കഥാ സന്ദർഭങ്ങൾ , ഫ്രൈഡേ ഫിലിംസിന്റെ ഏറ്റവും മോശമായ സിനിമയായിരിക്കും പെരുച്ചാഴി എന്നതാണു വാസ്തവം .മോഹൻലാൽ അനശ്വരമാക്കിയ പഴയ കഥ പാത്രങ്ങളുടെ ഓർമപ്പെടുത്തൽ എന്ന പോലുള്ള ക്ളീഷേ സീഖുഎൻസ് എങ്കിലും ഒഴിവാക്കാമായിരുന്നു, കൂടാതെ അമേരിക്കാൻ യുവതിയുമായുള്ള നായകന്റെ പ്രേമവും തുടർന്നുള്ള മരം ചുറ്റി പാട്ടും ... സത്യം പറഞ്ഞാൽ ഇനി ഒരു സിനിമയിലും ഉണ്ടാവല്ലേ എന്ന് പ്രാർഥിക്കുന്നു , നിലവാരം കുറഞ്ഞ സ്ക്രിപ്ടും, ഇംബമല്ലാത്ത ഗാനങ്ങളും സിനിമയുടെ രസ ചരടു മുറിക്കുന്നു .. മോഹൻലാൽ എന്നാ അതുല്യ നടന്റെ കഴിവിന്റെ ഒരംശം പോലും ഈ സിനിമയിൽ പാകപ്പെടുത്തിയെടുത്തില്ല എന്നാ വാസ്തവം പറയാതെ വയ്യ , എങ്കിലും കിട്ടിയ ജഗാൻ നാഥനെ ഭംഗിയായി അവതരിപ്പിക്കാൻ മോഹന ലാലിന് കഴിഞ്ഞു.. കൂടാതെ വിജയ്‌ ബാബു, ബാബു രാജ് എന്നിവരും മെച്ച്ചപ്പെട്ട പ്രകടനം കാഴ്ച്ച വച്ചു ..രമേശ്‌ പിഷാരടിയോടു ഒരു വാക്ക് ടി വിയിൽ കോമഡി അവതരണത്തിൽ നിങ്ങളെ വെല്ലാൻ വേറെ ആളില്ല ...പക്ഷെ സിനിമയിൽ താങ്കളുടെ കോമഡി അത്രക്ക് പോരാ.. എന്നതാണ് എന്റെ അഭിപ്രായം ഇത് തികച്ചും വ്യക്തിപരമാണ് .. എന്തായാലും ഓണച്ചിത്രമായി ആദ്യം തീയറ്റരുകളിൽ പെരുച്ചാഴിക്ക് ബോക്സ്‌ ഓഫീസ് വിജയം മാത്രം നേർന്നുകൊണ്ട് നിരത്തുന്നു ... verdict: avg 2.5/5
Posted on: Fri, 29 Aug 2014 19:17:03 +0000

Trending Topics



Recently Viewed Topics




© 2015