പണ്ട് ഓഷോ പറഞ്ഞ ഒരു - TopicsExpress



          

പണ്ട് ഓഷോ പറഞ്ഞ ഒരു കാര്യമുണ്ട്- ചില നായക്കുട്ടികൾ ഓടുന്ന കാറിന്റെ പിന്നാലെ പായുന്നത് കണ്ടിട്ടില്ലേ? ഇപ്പോ പിടിച്ചുകളയാം എന്ന ഭാവത്തിലാണ് ഓട്ടം. ഇങ്ങനെ ഓടുന്നതിനിടയ്ക്ക് കാറ് പെട്ടെന്ന് നിന്നാലോ? നായ്ക്കുട്ടി പകച്ചുനിൽക്കുകയേ ഉള്ളൂ, ഇനി എന്തുചെയ്യണമെന്ന് അതിനറിയില്ല. ഇതുപോലെയാണ് ഇൻഡ്യക്കാര് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയത്. സ്വാതന്ത്ര്യം കിട്ടുന്നതുവരെ ഒരു ലക്ഷ്യമുണ്ടായിരുന്നു. അവസാനം അത് കൈയിൽ വന്നപ്പോ അതുവച്ച് എന്തുചെയ്യണമെന്ന് നമുക്ക് അറിയില്ല. ഇത് സത്യമല്ലേ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇതാ ഒരു കാരണം- ഒരു സർവേയിൽ ഇൻഡ്യൻ യുവത്വം ജനാധിപത്യം വേണ്ടാ, പട്ടാളഭരണം മതി എന്ന് അഭിപ്രായപ്പെട്ടുവത്രേ. തങ്ങളോട് എന്ത് ചെയ്യണമെന്ന് നിർദേശിക്കുന്ന സർവാധികാരിയായ ഒരു ഭരണാധികാരിയെയാണ് തങ്ങൾക്കാവശ്യമെന്നും ചിലർ പറഞ്ഞു. ഇതിൽ അത്ഭുതമില്ല, ഇന്നത്തെ ഇൻഡ്യയുടെ രാഷ്ട്രീയ സാഹചര്യങ്ങൾ ഈ അഭിപ്രായത്തിന്റെ സാധുതയ്ക്ക് അടിവരയിടുന്നുണ്ട്. ജനാധിപത്യം ഒരു രാജ്യത്തിന്റെ ഭാവി നിർണയിക്കാനുള്ള അധികാരം പൗരന്റെ കൈയിൽ നൽകുന്നു. അതിനോടുള്ള നമ്മുടെ മനോഭാവം കാണുമ്പോൾ, Gods must be crazy എന്ന സിനിമയിലെ അഭിനയത്തിന് പ്രതിഫലമായി ലഭിച്ച ഡോളറുകൾ പറത്തിക്കളഞ്ഞ, പേപ്പർ കറൻസിയുടെ ഉപയോഗം (മൂല്യം) അറിയാത്ത നമീബിയൻ ഗോത്രവർഗക്കാരനായ നടനെയാണ് ഓർമ്മ വരുന്നത്. വോട്ടിങ്ങിനെ ഒരു മെനക്കേടായി കണക്കാക്കുന്ന, അഥവാ ചെയ്താൽ തന്നെ ജാതിയും മതവും ഗ്ലാമറും നോക്കി മാത്രം തീരുമാനമെടുക്കുന്ന നമ്മൾ ജനാധിപത്യത്തെ വ്യഭിചരിച്ച് അങ്ങ് ശീലിച്ചുപോയി. അതിന്റെ അർത്ഥം സ്കൂളിൽ പൗരധർമം കാണാതെ പഠിച്ച് പരീക്ഷയ്ക്ക് ശർദ്ദിക്കുന്ന തിരക്കിൽ നമ്മൾ ശ്രദ്ധിക്കാതെ പോയി. ndtv/article/india/young-india-says-yes-to-military-rule-no-to-inter-religious-mingling-survey-652487
Posted on: Fri, 23 Jan 2015 11:41:50 +0000

Trending Topics



Recently Viewed Topics




© 2015