പ്രിയ സുഹൃത്തുക്കളുടെ - TopicsExpress



          

പ്രിയ സുഹൃത്തുക്കളുടെ ശ്രദ്ധക്ക് റേഷന്‍ കാര്‍ഡ് പുതുക്കുവാന്‍ സമയമായി 2015 ജനുവരി ഒന്ന് മുതല്‍ ജനുവരി 17**** വരെ ലഭിക്കും എന്നാണു നിലവില്‍ അറിയാന്‍ സാധിച്ചത് . അപേക്ഷാ ഫോം പൂരിപ്പിക്കും മുമ്പ് അറിയേണ്ട കാര്യങ്ങളറിയാന്‍ ഇതൊന്നു വായിച്ചു നോക്കൂ റേഷന്‍ കാര്‍ഡ് പുതുക്കാന്‍ ഉള്ള ഫോം റേഷന്‍ കടകളില്‍ നിന്നും ജനുവരി ഒന്ന് മുതല്‍ വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട് . അതാതു റേഷന്‍ കടകള്‍ വഴിയാണ് നിലവില്‍ വിതരണം നടക്കുന്നത്. ഫോം കിട്ടുമ്പോള്‍ തന്നെ അത് പൂരിപ്പിച്ച് തിരികെ ഏല്പിക്കേണ്ട ദിവസവും ഫോട്ടോ എടുക്കേണ്ട സ്ഥലവും റേഷന്‍ കടക്കാരനോട് തന്നെ ചോദിച്ചറിയണം. ഫോമിനോടൊപ്പം ഉള്ള മാര്‍ഗ നിരദേശങ്ങള്‍ ശ്രദ്ധയോടെ വായിച്ചു മനസ്സിലാക്കി വേണം ഓരോ കോളവും എഴുതേണ്ടത് . തെറ്റുകളും വെട്ടി തിരുത്തലുകളും ഒന്നും ഫോമിനുള്ളില്‍ പാടുള്ളതല്ല. ഓരോ കാര്‍ഡ് ഉടമക്കും വിതരണം ചെയ്യാന്‍ ഉള്ള ഫോം തയ്യാറാക്കിയിരിക്കുന്നത് സി ഡിറ്റ് ആകയാലും അവരവര്‍ക്ക് വിതരണം ചെയ്തിട്ടുള്ള ഫോം അവരവരുടെ പേരില്‍ പതിച്ചിരിക്കുന്നതുകൊണ്ടും ഒരു ഫോം വികൃതമാകുകയോ ഉപയോഗയോഗ്യമല്ലാതായി പോകുകയോ ചെയ്താല്‍ പുതിയ ഫോം ലഭ്യമാകാന്‍ വളരെയധികം ബുദ്ധിമുട്ടേണ്ടി വരും. അതുകൊണ്ട് നിങ്ങള്‍ നിര്‍ബന്ധമായും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി വായിച്ചു നോക്കിയ ശേഷം മാത്രമേ ഫോം സ്വയം പൂരിപ്പിക്കുവാന്‍ പാടുള്ളൂ . എന്നിട്ടും കഴിയുന്നില്ലെങ്കില്‍ ഇതില്‍ പ്രാവീണ്യമുള്ള ആളുകളുടെ സഹായം തേടാവുന്നതാണ് ഫോമിന്റെ ഒരു കോപ്പി എടുത്ത ശേഷം ആദ്യം അത് പൂരിപ്പിച്ച് ബോധ്യം വന്നശേഷം ഒറിജിനല്‍ ഫോം എഴുതുന്നതാണ് ഉത്തമം. പിന്നെ ചെയ്യാവുന്നത് അതാതു പ്രദേശത്തെ കഴിവുള്ളവര്‍ മുന്‍കൈ എടുത്തു പ്രദേശത്തെ എല്ലാവരുടെയും ഫോം അറിയാവുന്നവരെ കൊണ്ട് പൂരിപ്പിക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്. അങ്ങനെ ഒരാള്‍ തന്നെ നിരവധി ഫോം പൂരിപ്പിക്കാന്‍ കഴിഞ്ഞാല്‍ തെറ്റുകളും തിരുത്തും ഒഴിവാക്കാന്‍ കഴിയും. ഫോം പൂരിപ്പിക്കുമ്പോള്‍ താഴെ പറയുന്ന രേഖകള്‍ കൈവശം വെയ്ക്കെണ്ടാതാണ് 1. നിലവിലെ റേഷന്‍ കാര്‍ഡ് 2. ഗ്യാസ് കണ്‍സ്യൂമര്‍ ബുക്ക് 3. കറണ്ട് ബില്‍ 4. വാട്ടര്‍ കണക്ഷന്‍ ഉണ്ടെങ്കില്‍ അതിന്റെ ബില്‍ 5. ആധാര്‍ കാര്‍ഡ് ഉണ്ടെങ്കില്‍ അത് . ഇല്ലാത്തവര്‍ക് ഫോട്ടോ എടുക്കുന്ന സ്ഥലത്ത് സൗകര്യം ഉണ്ടാക്കി കിട്ടും എന്ന് കേൾകുന്നു. (വിശ്വാസം പോര) 6. ബാങ്ക് പാസ് ബുക്ക് 7. എല്ലാ റേഷന്‍ കാര്‍ഡുകളും സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി അതാതു കുടുംബത്തെ മുതിര്‍ന്ന സ്ത്രീയുടെ പേരില്‍ ആണ് അച്ചടിച്ച് വന്നിരിക്കുന്നത്. ആ സ്ത്രീ മരണ പെട്ട് പോയിട്ടുണ്ടെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റ്. എന്നിവ സഹിതം വേണം ഫോം പൂരിപ്പിച്ചു തുടങ്ങാന്‍. ഫോമില്‍ പറഞ്ഞിരിക്കുന്ന മാര്‍ഗ നിരദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതുണ്ട്. ബാര്‍ കോഡ് സംവിധാനം കൂടി ഉള്ളതാകയാല്‍ ഫോം കഴിവതും മടക്കാതെ സൂക്ഷിക്കേണ്ടതാണ് ഇംഗ്ലീഷ് എഴുതേണ്ട ഭാഗത്ത് ഇംഗ്ലീഷ് തന്നെ എഴുതുകയും മലയാളം എഴുതേണ്ടിടത്ത് മലയാളം തന്നെ എഴുതേണ്ടതും ആകുന്നു. കൂടുതല്‍ അറിയാന്‍ ഈ ലിങ്ക് വഴി ആവര്‍ത്തിച്ചു വരുന്ന സംശയങ്ങളുടെ ഒരു ശേഖരം ഡൌണ്‍ലോഡ് ചെയ്ത് വായിച്ചു മനസിലാക്കാവുന്നതാണ് civilsupplieskerala.gov.in/images/stories/Acts/faq.pdf ഫോം പൂരിപ്പിക്കുമ്പോഴുള്ള സംശയ നിവാരണങ്ങള്‍ക്ക് Toll Free Number - 1800-425-1550, അല്ലെങ്കില്‍ 1967 ലേക്ക് വിളിക്കുകയോ അല്ലെങ്കില്‍ civilsupplieskerala.gov.in/ എന്ന URL ലെ Telephone Numbers എന്ന ലിങ്കില്‍ നിന്നും ജില്ല/താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ വിവരങ്ങള്‍ ലഭിക്കും ഇത് വഴിയും സഹായം ലഭിക്കും
Posted on: Fri, 09 Jan 2015 07:40:27 +0000

Trending Topics



Recently Viewed Topics




© 2015