പ്രിയ സ്നേഹിതരെ - TopicsExpress



          

പ്രിയ സ്നേഹിതരെ , നെസ്റ്റ് കൊയിലണ്ടിയുടെ വളരെ വെത്യസ്തവും നൂതനവുമായ ഒരു സംരഭമാണ് സ്പീച് ആൻഡ്‌ ഓഡിയോ തെറാപി യൂനിറ്റ്. മൂന്നു തെറാപിസ്റ്റുകളുടെ കീഴിൽ അറുപതിൽ അധികം കുട്ടികളാണ് ഇവിടെ പരിശീലനം നേടി കൊണ്ടിരിക്കുന്നത്. സംസാര-ശ്രവണ വൈകല്യമുള്ള കുട്ടികളിൽ ഇവിടെ വളരെ അധികം ഫലപ്രദമായ പുരോഗതിയാനുള്ളത്. അസിസ്റ്റീവ് ടെക്നോളജിയുടെ അനന്ത സാധ്യതകൾ കൂടുതൽ ഉപയോഗിച്ചാൽ വേഗം ഫല പ്രാപ്തി ഉണ്ടാകുന്ന ഈ വിഭാഗത്തിൽ ഒരു 3D LED TV ഉണ്ടായാൽ ശ്രവണ പരിശീലന വിഭാഗത്തിൽ അത്ഭുതാവഹമായ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കും. ഒരു ലക്ഷം രൂപ വിലയുള്ള 3D LED TV നെസ്ടിലെ കുട്ടികൾക്ക് എഴുപതിനായിരം രൂപയ്ക്കു നൽകാമെന്ന് കോഴിക്കോട്ടെ ഒരു ഇലക്ട്രോണിക് വ്യാപാരി ഓഫർ ചെയ്തിരിക്കുന്നു. നാല് വയസ്സിനു താഴെയുള്ള പിഞ്ചു കുഞ്ഞുങ്ങളിൽ സംസാര-ശ്രവണ കഴിവുകൾ വളർത്തിയെടുക്കാൻ അത്യാവശ്യമായ ഇതിനു സുമനസ്സുള്ള പ്രായോജകരെ തേടുന്നു. നിങ്ങൾക്കോ നിങ്ങളുടെ സൌഹൃദ വലയത്തിൽ പെട്ടവർക്കോ, ആർക്കും സ്പോണ്‍സർ ചെയ്യാവുന്നതാണ്. അനുകൂലമായ പ്രതികരണങ്ങൾക്ക് കാതോർക്കുന്നു... 9745126699
Posted on: Mon, 26 Jan 2015 08:01:51 +0000

Trending Topics



Recently Viewed Topics




© 2015