പ്രിയരേ .... ജീവനുള്ള - TopicsExpress



          

പ്രിയരേ .... ജീവനുള്ള ദൈവത്തിൽ നിന്നും നമുക്ക് ലഭിച്ച ജീവൻ ഉണ്ടായിരുന്ന വചനങ്ങളിൽ ഉണ്ടായിരുന്ന ജീവൻ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് എങ്ങനെ എന്ന് നിങ്ങൾ ഇതിനോടകം ശ്രദ്ധിച്ചു കാണുമല്ലോ ..?? ഒരു വിശ്വാസിക്കും .. ഇന്ന് .. വചനം എന്താണ് എന്ന് അറിയില്ല .. എന്താണ് ജീവൻ എന്ന് അറിയില്ല .. എന്താണ് ആത്മാവ് എന്ന് അറിയില്ല .. എന്ത് ഭക്ഷിക്കണം എന്ത് പാനം ചെയ്യണം എന്ന് അറിയില്ല .. ആർക്കും അറിയില്ലാത്ത കാര്യം ഞാൻ എന്തിന് അറിയണം..?? എന്നാണ് എല്ലാവരും ചോദിക്കുന്നത് ..?? അതിനു മറുപടി ഉണ്ടോ ?? ഈ അവസരത്തിൽ ആണ് ഒരു ബൈബിൾ സ്കൂളിന്റെ ആവശ്യം ഉയരുന്നത് .. മനുഷ്യപുത്രന്റെ ആടുകൾക്ക് വേണ്ടി മാത്രം .. ജീവൻ നൽകുന്ന ഭക്ഷണം വിളമ്പാനും ... ജീവനുള്ള ജലം കുടിക്കാൻ കൊടുക്കുന്നതിനും വേണ്ടി .... Revelation 3:1 I know your deeds; you have a reputation of being alive, but you are dead. 2 Wake up! Strengthen what remains and is about to die, for I have found your deeds unfinished in the sight of my God. ഈ പ്രതിസന്ധി മുന്നിൽ കണ്ടുകൊണ്ട്‌ ... ബൈബിൾ സ്കൂളിന്റെ മുഖപത്രം നിങ്ങൾക്ക് സമർപ്പിക്കുന്നു .. ആത്മാവിൽ ജീവൻ ഉള്ളവർ ആത്മാവിൽ മരിച്ചവർക്കുവേണ്ടി പ്രവർത്തിക്കാൻ മുൻകൈ എടുക്കണം . ആത്മാവിൽ മരിച്ചവർക്ക് ജീവന്റെ വചനം കൈകാര്യം ചെയ്യാൻ സാധിക്കില്ല .. അവർക്ക് അറിയില്ല .. അവർ നിസ്സഹായർ ആണ്. ദൈവ വചന പാഠശാല .. മുഖ പത്രം ദൈവ വചന പാഠശാല ഒരു പുതിയ സഭ അല്ല ... നമ്മൾ പുതിയ കെട്ടിടമോ .. പള്ളിയോ ഒന്നും പണിയാൻ ഒരിക്കലും തുനിയുന്നില്ല .. ദൈവ വചനത്തിൽ ജീവൻ ഉണ്ടെന്നു വിശ്വസിക്കുകയും സ്വീകരിക്കുകയും ചെയ്ത വിശ്വാസികൾ .. അത് താൽപര്യം ഉള്ളവരിലേക്ക് പകർന്നു കൊടുക്കാൻ ശ്രമിക്കുന്ന ഒരു ദൈവീക പധ്തതി ആയി മാത്രം ദൈവ വചന പാടശാലയെ കാണുക .. നമ്മൾ ക്രിസ്തുവിൽ സ്വതന്ത്രർ ആണ് .. നാം ഏതു സഭയിൽ ഉൾപ്പെട്ടവർ ആയാലും .. ദൈവ വചനം പഠിക്കാനും .. പരിജ്ഞാനതിലൂടെ നിത്യജീവൻ അവകാശം ആക്കുവാനും ശ്രമിക്കുന്നതിനെ ഈ ഭൂമിയിൽ ഒരു ശക്തിക്കും തടയാൻ സാധിക്കില്ല .. തടയാൻ ശ്രമിക്കുന്നു എങ്കിൽ അത് പാതാള ഗോപുരങ്ങൾ മാത്രം .. ഈ വെളിപ്പാടിന് എതിരെ പാതാള ഗോപുരങ്ങൾ നില നിൽക്കില്ല എന്ന് യേശു പറയുമ്പോൾ .. ആ വെളിപ്പാട് ഒരാൾക്ക്‌ മാത്രമേ ഉണ്ടായിരുന്നുള്ളൂ .!!!! ഹൃദയ കാഠിന്യം സംഭവിച്ചവർക്കും ജീവിക്കുന്ന ദൈവത്തിന്റെ വചനം ഉൾക്കൊള്ളാൻ സാധിക്കില്ല . അവരെ ക്കുറിച്ച് ഓർത്ത് നമ്മൾ എന്തിനു നിരാശപ്പെടണം . അവർക്ക് വേണ്ടെങ്കിൽ വേണ്ട .. !! പക്ഷേ നമ്മൾ എന്തിനു നഷ്ടപ്പെടുത്തണം .. നമുക്ക് വേണം നിത്യജീവൻ ....!! നാം അദ്ധ്വാനിക്കുന്നു എങ്കിൽ നിത്യജീവന് ഉതകുന്ന ഭക്ഷണത്തിന് വേണ്ടി ... അവസാനം വരെ അദ്ധ്വാനിക്കും ....!!! ഇതാവട്ടെ നമ്മുടെ പ്രതിജ്ഞ .. ഇസ്രായേലിൽ ... കേരളത്തിലെ... വീട് വീടുകളിൽ ദൈവ വചന പാഠശാല രൂപം കൊള്ളട്ടെ .. നിങ്ങൾക്കും നിങ്ങളുടെ അയൽവാസികൾക്കും നിത്യജീവന്റെ പ്രചോദനം .. ദൈവ വചനം ആഴത്തിൽ പഠിക്കുവാൻ അവസരം ഒരുക്കൂ .. അങ്ങനെ എല്ലാറ്റിനും ഉപരി ആയി ... ദൈവത്തെയും .. തന്നെപ്പോലെ തന്നെ അയൽക്കാരനെയും സ്നേഹിക്കുന്നവർ ആകുവാൻ സർവ ശക്തനായ ദൈവം യേശു ക്രിസ്തുവിലൂടെ നമുക്ക് നൽകിയ കൃപ അനുഗ്രഹം ആയി മാറട്ടെ എന്നാശംസിച്ചു കൊണ്ട്..... മുഖ പത്രം ചർച്ചക്ക് വയ്ക്കുന്നു ... GOD BLESS YOU....!!
Posted on: Sat, 06 Dec 2014 13:39:32 +0000

Trending Topics



Recently Viewed Topics




© 2015