പ്രിയരേ ,,,,,,,, ഞാനും എന്‍റെ - TopicsExpress



          

പ്രിയരേ ,,,,,,,, ഞാനും എന്‍റെ നിഴലും കുന്ത പുറത്തു കയറി VANIMEL2DAY യിലൂടെ നടത്തിയ യാത്രയുടെ 4 ലക്കങ്ങള്‍ നിങ്ങള്‍ വാഴിച്ചു എന്ന് കരുതട്ടെ ഇനി വഴിക്കാത്തവര്‍ അത് വഴിച്ചതിനു ശേഷം തുടര്‍ന്ന് വായിക്കുമല്ലോ .......4 ആം ഭാഗം ഇന്നലെ രാത്രിയാണ് പോസ്ടിയത് അത് കാണാന്‍ മറക്കല്ലേ ....... 'മൈ നാ നഗര്‍ വിശേഷങ്ങള്‍ ' ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രിയ വാഴനക്കാര്‍ ക്ഷമിക്കുക VANIMEL2DAY യിലെ കവിയും കലാകാരനും സര്‍വ്വോബാരി ആസ്ഥാന വിദൂഷകനും ...വക്മിയും ....വിശേഷണങ്ങള്‍ വാണിമേല്‍ പുഴയിലെ വെള്ളം മുഴുവന്‍ മാഷിയാക്കി [വേനല്‍ കാലത്ത് ]വിലങ്ങാട് മലകളെ നിവര്‍ത്തി കടലാസാക്കിയാലും തീരാത്തത്ര ഉള്ളതിനാല്‍ ഇവിടെ എഴുതുന്നില്ല ....നൈനാ നഗറിലേക്കുള്ള ഞങ്ങളുടെ യാത്രാമധ്യേ കണ്ട കാഴചകള്‍ വിവരിച്ചു ഞങ്ങള്‍ 'നൈനാ നഗറില്‍ എത്തും ദൈവം തുണക്കട്ടെ...... ബഷീര്‍ മുളിവയല്‍...... ഭാഗം അഞ്ച് NO..5 പ്രസിദ്ധമായ വാണി മസ്ജിദ്‌ മുറ്റത്ത്‌ എന്‍റെ ചിന്തകള്‍ അല്പം ആത്മീയതയിലേക്ക് കടക്കാതിരുന്നില്ല ....നാട്ടിനെ വിറപ്പിച്ച എത്രയെത്ര വീര ശൂര പരാക്രമികള്‍ നാട്ടിന്റെ മുന്‍കാല നേതാക്കള്‍ ഇവര്‍ക്കൊക്കെ ഇടയില്‍ ഞങ്ങളും ഇവിടെ ജീവിച്ചിരുന്നു എന്ന് ഒരു അടയാളവും ബാക്കി വെക്കാതെ ഒഴുകി പോഴവരും ഉണ്ടാവാം ....എങ്കിലും അവരും അവരുടെ ചുറ്റു പാടും ഉള്ളവരെ തനുപ്പിചിട്ടുണ്ടാവും അവരും തങ്ങളുടെ ജീവിതത്തില്‍ ഒരുപാട് നന്മകള്‍ ചെയ്തിട്ടുണ്ടാവും എല്ലാ മനുഷ്യ ജന്മങ്ങളിലും നന്മയുടെ ഒരു വരിയെങ്കിലും ഉണ്ടാവാതിരിക്കില്ല എന്നാണു എന്‍റെ വിശ്വാസം അവരൊക്കെ ഇന്നീ ഭൂമിക്കടിയില്‍ എല്ലാവര്ക്കും ആത്മ ശാന്തി നേര്‍ന്നു കൊണ്ട് ഞങ്ങള്‍ മസ്ജിദിലേക്ക് കടന്നു ,,, വളരെ കമനീയമാണ് മസ്ജിദിന്‍റെ അകത്തളം അറ്റകുറ്റ പണികള്‍ നടതുംപോയും പഴമ ഒട്ടും നഷ്ടമാവാതെ നില നിര്‍ത്തിയിരിക്കുന്നു ,,,,അകത്തളത്തിലെ തൂണുകള്‍ ആണ് ഞങ്ങളെ അല്ഭുതപ്പെടുതിയത് ഏഴു ക്രയ്നുകള്‍ ഒന്നിച്ചു പോക്കിയാലും പൊങ്ങാത്ത തരത്തിലുള്ള ഒറ്റ കല്ലില്‍ തീര്‍ത്ത തൂണുകള്‍ .... ഈ തൂണുകള്‍ ക്രയ്നുകള്‍ ഒന്നുമില്ലാത്ത ഒരു കാലത്ത് എങ്ങിനെയായിരികും ഉഴാര്തിനിര്തിയിട്ടുണ്ടാവുക ഇന്നത്തെ പോലെ വാഹന സൌകര്യങ്ങളോ പാലങ്ങളോ ഇല്ലാത്ത കാലത്ത് യന്ത്രങ്ങളുടെ സഹായമില്ലാതെ ഇത് വെട്ടി ഇവിടെ എതിച്ചതിനെ പറ്റി ഓര്‍ത്തപ്പോള്‍ ആ തൂണുകളില്‍ സര്‍വ്വ ശക്തന്റെ കൈ ഒപ്പ് പതിഞ്ഞതായി എനിക്കനുഭവപ്പെട്ടു ,,,ഞാനും നിഴലും അവനെ വണങ്ങി ...... ഞങ്ങള്‍ പുറത്തിറങ്ങി മനോഹരമായി സിമന്റില്‍ തീര്‍ത്ത ബഞ്ചില്‍ ഇരുന്നു .ഞങ്ങള്‍ ആ തൂണിന്റെ കാര്യം പറയാന്‍ ഒരുങ്ങിയതും ഒരു കാരണവരുടെ നിഴല്‍ ഞങ്ങളുടെ അടുത്തേക്ക് മാറിയിരുന്നു ഈ തൂണ് എന്‍റെ ഉപ്പയുടെ ഉപ്പ ചുമലില്‍ എടുത്ത് കൊണ്ട് വന്നതാണ് എന്ന് പറഞ്ഞു ...ഞാനോര്‍ത്തു നമ്മളിങ്ങനെയാണ് എല്ലാ കാര്യങ്ങളും നമ്മുടെ വീംബിന്റെ കിതാബില്‍ വരവ് വെക്കാന്‍ ശ്രമിക്കും ,,അതിനു പിന്നിലെ അദ്ര്ശ്യകരങ്ങളെ നമ്മള്‍ ഓര്‍ക്കുകയെ ഇല്ല ,,,, ആ കാരണവര്‍ നിഴല്‍ പൊയ്പോയ നല്ല കാലം തിരയുന്നത് പോലെ കൂനി കുനിഞ്ഞു പോകുന്നത് കണ്ടപ്പോള്‍ എന്‍റെ നിഴല്‍ പുച്ഛത്തോടെ പറഞ്ഞു അപ്പൊ VANIMEL2DAY യുടെ വീമ്ബ്‌ പറച്ചില്‍ പാരമ്പര്യ മായി കിട്ടിയതാനല്ലേ ...... അഭിമാനത്തെ തൊട്ടുള്ള അവന്‍റെ കളി എനികത്ര രസിച്ചില്ല 'ഞങ്ങളെ നീ അത്ര കൊച്ചാകണ്ട,,ഞാന്‍ പറഞ്ഞു ..... നിങ്ങള്‍ അത്ര വലിയവരാനെങ്കില്‍ ആ സുഡാനി ഗല്ലി അവിടെ ഉണ്ടാവുമോ ...... അത് ഞങ്ങള്‍ ആശ്രിധ വല്സരരായത് കൊണ്ടാണ് .....ഞങ്ങള്‍ മുംബ് മണ്ണും പെണ്ണും പൊന്നും കൊടുത്ത് പുറം രാജ്യക്കാരെ വാണിമേല്‍ മലയില്‍ താമസിപ്പിച്ച കഥ പറയാന്‍ തുടങ്ങിയതും ...... കൈ കൂപ്പി കൊണ്ട് അവന്‍ പറഞ്ഞു ആ അമളിയുടെ കഥ പറയല്ലേ .......പൊന്നെ .... മലര്‍ന്നു കിടന്നു തുപ്പാണോ .... പിന്നെ ഞാനൊന്നും പറയാന്‍ നിന്നില്ല .ഞങ്ങള്‍ യാത്ര തുടര്‍ന്നു... വളരെ പുരാതനമായ ഒരു ബംഗ്ലാവിനു മുന്നില്‍ ഞങ്ങള്‍ നിന്നു... അവിടെ സാമാന്യം ജന സഞ്ചയം തന്നെ ഉണ്ട് .... അടുത്ത് കണ്ട ഒരു നിഴലിനോട് ഞങ്ങള്‍ കാര്യം തിരക്കി .. 'അങ്ങോര് ഇവിടെ എത്തിയിട്ടുണ്ട് ....മൂപ്പിലാന്‍ വന്നാല്‍ പിന്നെ ഇവിടെ ഇങ്ങിനെയാ തിരക്കോട് തിരക്ക് ......കൂടാതെ ഇന്ന് പൊതു ജനങ്ങള്‍ക്ക്‌ ആശ്വാസമേകാന്‍ മൂപ്പര്‍ വട്ട മേശക്കരികില്‍ ഇരിക്കുന്ന ദിവസമാണ് . മൂപ്പരെ ഒന്ന് കണ്ടു പോകാമെന്ന് കരുതി ഞങ്ങളും ആ ബംഗ്ലാവിന്റെ മുന്നിലേക്ക്‌ നടന്നു .... ' തലേ പ്പൊതി' ഭവനം എന്ന് അവിടെ ചുമരില്‍ കൊത്തി വച്ചിരുന്നു .... കൊലായിയിലെ വട്ടമെഷക്ക് ചുറ്റും ആളുകള്‍ തടിച്ചു കൂടിയിരിക്കുന്നു ...നാനാ ജാതി മതസ്ഥര്‍ ...പാവങ്ങള്‍ പണക്കാര്‍ രാഷ്ട്രീയ നേതാക്കള്‍ ബിസിനസ്സുകാര്‍ എന്ന് വേണ്ട എല്ലാവരും ഉണ്ടവിടെ .....;;എല്ലാവരും ചായ കുടിക്ക ണെ.......സല്കാരപ്രിയനായ അദ്ദേഹം ഇടയ്ക്കിടെ പറയുന്നുണ്ട് ... എന്തൊരു തേജസുറ്റ് പെരുമാറ്റം .. ഒരാള്‍ എല്ലാവര്ക്കും കട്ടന്‍ ചായയും മസ്കറ്റ് ഹലുവയും കൊടുക്കുന്നുണ്ട് .. മുറ്റത്ത് ഒരു മാവ് പന്തലിച്ചു നില്‍ക്കുന്നു ....ആ മാവിന്‍റെ ചുറ്റും കൂടിയ നിഴലുകളില്‍ നിന്നും ആ മാവിനെ പറ്റിയും ഒരു കഥ കേട്ടു... മാങ്ങയ്ക്ക് വലിയ ആക്രാന്തക്കാരനായ മൂപ്പര്‍ക്ക് ആരോ ഒരു മാങ്ങ ഓസിനു കൊടുത്തത്രേ ,,,,,അതിന്‍റെ അണ്ടി കൊയിച്ചിട്ടു മാസങ്ങല്‍കുള്ളില്‍ അത് മാമ്പഴം നല്‍കാന്‍ തുടങ്ങി ... മാവിന്‍റെ ചോട്ടില്‍ ഒരു പഴയ കാര്‍ തുരുംബെടുത്തു കിടക്കുന്നു ....മുംബ് അബുദാബി ട്രിപ്പ് കയിഞ്ഞതില്‍ പിന്നെ അത് ഓടിയിട്ടില്ല എന്ന് തോന്നുന്നു .... പെട്ടെന്ന് മുറ്റത് ഒരു കാര്‍ വന്നു നിന്നു അതില്‍ നിന്നും കുറെ പേര്‍ ഇറങ്ങി വേഷം കണ്ടാലറിയാം ...പ്രമുഖ വ്യക്തിത്വങ്ങള്‍ ആണ് എല്ലാം .. ഒരാളെ എന്റെ നിഴല്‍ തിരിച്ചറിഞ്ഞു പ്രമുഖ ചിത്ര കാരെന്‍ ' നീലിമാ സെന്‍ ' ആ വിശ്വ പ്രസിദ്ധ പ്രതിഭയക്കു മുന്നില്‍ ഞാനറിയാതെ വിനയാന്വിതനായി പോയി ... അവര്‍ അകത്തു കടന്നു അവിടെ എന്തൊക്കെയോ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട് ...അഡ്മിന്‍ സ്ഥാനത്തിന് വേണ്ടി കുപ്പായം തുന്നി കാത്തു നില്‍ക്കുന്നവരുടെ ആകുലതകള്‍ അവിടെ നിശ്വാസമായി ഉഴരുന്നു...... പുതിയ കെട്ടിലും മട്ടിലും കലാ മേന്മയിലും vanimel2day വാര്തെടുക്കാനാവും കലാ കാരന്മാരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് . ഞങ്ങള്‍ അടുത്തമുരിയിലേക്ക് കടന്നു അവിടെ വലിയ c d librari യാണ് ടി,പി പ്രശസ്ത സംവിതായകന്മാരുടെ കൂടെ നില്‍ക്കുന്ന അനേകം ഫോട്ടോകള്‍ ചുമരില്‍ തൂക്കിയിരിക്കുന്നു ,,,,, അയ്യോ ....എന്‍റെ നിഴല്‍ എന്തോ തട്ടി തറയില്‍ വീണു കിടക്കുന്നു ..... 'എന്ത് പറ്റിഎടാ ഞാനവനെ പിടിചെയുന്നെല്‍പിച്ചു...... ഭാഗ്യം ഒന്നും പറ്റിയിട്ടില്ല ... അവന്‍ എന്ത് തട്ടിയാണ് വീണത്‌ .... അയ്യോ ഇത് ആ വലിയ ക്യാമറയല്ലേ ...... കൂട്ടുകാരെന്‍ വീണെങ്കിലും ഈ സാധനം ഇയാള്‍ ചുമലില്‍ നിന്നും ഇറക്കി വെക്കും എന്ന കാര്യം അറിഞ്ഞപ്പോള്‍ എനിക്ക് സന്തോഷം തോന്നി ... തിക്കും തിരക്കും കൂട്ടുന്ന നിഴലുകളെ ഒയിവാക്കാനായി ഞങ്ങള്‍ പിന്നിലെ ഡോര്‍ വഴി പുറത്തിറങ്ങി ... അവിടെ ഒരു ഷെഡ്ഡില്‍ എന്തോ ...താര്പായ കൊണ്ട് മൂടി വെച്ചിരിക്കുന്നു .. ഞാനും നിഴലും കൂടി ആ പായ പൊക്കി നോക്കി .... രണ്ടു കൊച്ചു വള്ളങ്ങള്‍ ........... ഈ തോണി യിലൂടെയാണ് ഈ മഹാന്‍ രണ്ടു തോണിയില്‍ കാലു വെച്ച് യാത്ര ചെയ്യുന്നത് എന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ പരസ്പരം നോക്കി ... അര്‍ത്ഥ ഗര്‍ഭമായി പുഞ്ചിരിച്ചു ... [തുടരും]
Posted on: Thu, 15 Aug 2013 03:23:34 +0000

Trending Topics



Recently Viewed Topics




© 2015