പ്രണയം - സംസാരിച്ചു - TopicsExpress



          

പ്രണയം - സംസാരിച്ചു തുടങ്ങിയാല്‍ വായടപ്പിക്കാന്‍ ബുദ്ധിമുട്ടുള്ള വിഷയം . കൌമാരക്കാര്‍ അവരുടെ ലോകം ഇതിനായി മാത്രം dedicate ചെയ്യുന്നു ചിലര്‍ക്ക് ഈ ഏര്‍പ്പാടിനോട് വെറുപ്പാണ്( അനുഭവം അങ്ങനെയായതു കൊണ്ടാവും) പ്രണയിക്കാത്തവര്‍ ചുരുക്കമാണ് (വണ്‍വേ എങ്കിലും അതുമല്ലെങ്കില്‍ ചുമ്മാ വീമ്പു പറഞ്ഞിട്ടെങ്കിലും) പ്രണയിക്കാത്തവര്‍ മനുഷ്യരല്ല എന്നേതോ ഇറ്റാലിയന്‍ കവി പണ്ട് പ്രസ്താവിച്ചിരുന്നു. കവികളുടെ പ്രിയ വിഷയം പ്രണയിക്കാത്തവര്‍ക്ക് അതൊരു വിദൂര സ്വപ്നമാണ് അനുഭൂതിയുടെ പലതരം കോളിളക്കങ്ങള്‍ സൃഷ്ട്ടിക്കാന്‍ സാധിക്കുന്നൊരു അത്ഭുതം. പക്ഷെ നൂറു ശതമാനവും നിഷ്കളങ്കവും വിജയിച്ചതുമായ പ്രണയങ്ങള്‍ എങ്ങും ഉടലെടുത്തിട്ടില്ല എന്നതാണ് വാസ്തവം കാലകാലങ്ങളായി മേന്‍പൊടി ചേര്‍ന്ന് ചേര്‍ന്ന് കൗമാരക്കാരില്‍ ഒരു ഹരമായാണ് ഇപ്പോള്‍ പ്രണയം നിലനില്‍ക്കുന്നത്.പ്രണയിക്കാത്ത പക്ഷം എന്തോ അപരാധം ചെയ്ത പ്രതീതിയാണ്. യുവത്വത്തിന്റെയൊരു നേരംപോക്കായി മാത്രം ഇപ്പോള്‍ പ്രണയം ഒതുങ്ങി കൂടുന്നു. പ്രണയത്തിനപ്പുറം വിരഹത്തിനുള്ള സാധ്യത നഷ്ട്ടപ്പെട്ടിരിക്കുന്നു. നിരാശകാമുകന്മാര്‍ വംശ നാശ ഭീഷണി നേരിടുന്നു. ഒന്നുപോയാല്‍ അടുത്ത വണ്ടിയ്ക്കു കൈ കാണിക്കാം അതാണ് നിലപാട് എന്റെ പ്രണയത്തെ പറ്റി പറഞ്ഞാല്‍ മുമ്പ് അനൂപ്‌ മേനോന്‍ പറഞ്ഞതാണ്‌ ഓര്‍മ്മ വരുന്നത് "പ്രണയം സംഭവിക്കുകയാണ് അതൊരിക്കലെന്നെ തേടി വരും,ഞാന്‍ കാത്തിരിക്കുകയാണ്" ഇതു തന്നെയാണ് എന്റെ പ്രണയവും എന്നെങ്കിലും സംഭവിക്കുമെന്ന് ഞാനും വിശ്വസിക്കുന്നു ഒരു പക്ഷെ വ്യാമോഹമാണെങ്കില്‍ പോലും ... ഒരാള്‍ക്ക് മാത്രമുള്ള മറുപടി ..ഇത്രെയും ടൈപ്പ് ചെയ്യേണ്ടി വന്നതി കൊണ്ട് മാത്രം പോസ്റ്റ്‌ ചെയ്യുന്നു Sachin Nikki Suneesh chali vaari eriyaruthu :D :D
Posted on: Mon, 24 Jun 2013 16:30:18 +0000

Trending Topics



Recently Viewed Topics




© 2015