പ്രണയം - TopicsExpress



          

പ്രണയം ശാപമാണ്. ശുദ്ധമായ ഇഷ്ടമാണ് പ്രണയം, എന്താണ് ഇഷ്ടവും സ്നേഹവും തമ്മില്ലുള്ള വെത്യാസം, അധികംപേർക്കും ഇഷ്ടവും സ്നേഹവും തമ്മില്ലുള്ള വെത്യാസം അറിയാൻപാടില്ല, ലഡു എനുക്കിഷ്ടമാണ്, ലഡുവിനോട് സ്നേഹമാണെന്നാരും പറയില്ല, ഇഷ്ടമുള്ള ഈ ലഡു തരംകിട്ടിയാൽ വാങ്ങി കഴിക്കും, നീട്ടി വളച്ചുകെട്ടില്ലാതെ പറയട്ടെ ഭോഗിക്കാനുള്ള ത്വരയാണ് ഇഷ്ട്ടം. അപ്പോൾ സ്നേഹമോ? സ്നേഹിച്ചു പുന്നാരിച്ചു വളർത്തുന്ന ഒരു മുയൽക്കുഞ്ഞു ഉണ്ടെന്നിരിക്കട്ടെ, ആരെങ്കിലും മുയലിറച്ചിക്ക് നല്ല സ്വദാണെന്നു പറഞ്ഞാൽ, ഓമനിച്ചു വളർത്തുന്ന മുയൽക്കുഞ്ഞിനെ മനസാക്ഷിയുള്ള ആരെങ്കിലും കൊല്ലുമോ? തിർച്ചയായുമില്ല, സ്നേഹത്തിന്റെ ഭാവം ഭോഗമല്ല ത്യാഗമാണ്. ഇനി ഇഷ്ട്ടത്തിന്റെ തനിനിറം പറയാം, ഭയങ്കര ഇഷ്ട്ടമുള്ള ലഡു രണ്ടു മുന്ന് ദിവസേത്തെക്ക് രാവിലയും ഉച്ചക്കും വൈകിട്ട് കാപ്പിക്കും പിന്നെ അത്തഴത്തിനുമൊക്കെ വിളംബിയാലോ? മടുക്കും വേറെ ഭക്ഷണം അന്വഷിക്കും, സാധിച്ചു കഴിഞ്ഞുള്ള മടുപ്പാണ് ഇഷ്ടത്തിന്റെ മറ്റൊരു സോഭാവം എന്നാൽ സ്നേഹമോ? അമ്മക്ക് കുഞ്ഞിനോട് സ്നേഹമാണ് ഒന്ന് രണ്ടു വർഷം കുഞ്ഞിനെ പോറ്റിയിട്ട്, മടുത്തു ഇനി മതിയെന്ന് അമ്മ പറയുംമോ? സ്നേഹത്തിനു മടുപ്പില്ല, സ്നേഹം അവസാനിക്കണമെങ്കിൽ അമ്മ മരിക്കണം, സ്നേഹത്തിനു അന്ത്യവുമില്ല. വഴിയരികിൽ മീൻ വില്ക്കുന്ന കച്ചോടക്കാരനും കസ്റ്റമേഴ്സിനോട് ഒരു സ്നേഹം കാണിക്കും പക്ഷെ വില പറഞ്ഞിട്ട് വാങ്ങാതെ പോയാലോ? പിറു പിറുക്കും, കാരണം അത് സ്നേഹമല്ലായിരുന്നു കച്ചോടം നടക്കുമല്ലോന്നുകണ്ടുള്ള ഇഷ്ട്ടമായിരുന്നു. സ്നേഹവും ഇഷ്ട്ടവും തമ്മിലുള്ള വെത്യാസം വൃത്തിയും വൃത്തികേടും തമ്മിലുള്ള അന്തരംപോലെ വിരുദ്ധമാണ്. ഇനി പ്രണയം ഉരിത്തിരിയുന്നതെങ്ങനെയെന്നു നോക്കാം, ബാല്യം കഴിയുമ്പോൾ സ്ത്രി പുരുക്ഷന്മാരിൽ ത്വരിതഗതി പ്രാപിക്കുന്ന ഹോർമോണാണ് interstitial cell-stimulating hormone (ICSH), ഈ ഹോർമോണിന്റെ മായവിലസങ്ങളിലോന്നാണ് മധുരസോപ്നങ്ങൾ, അങ്ങനെയുള്ള മനോവ്യപരങ്ങളെ സാധിച്ചെടുക്കാൻ ഒരു എതിർലിഗത്തെ ഒത്തുകിട്ടുമ്പോൾ തോന്നുന്ന ഇഷ്ടമാണ് പ്രണയം. ഇങ്ങനെ ഇഷ്ട്ടപെട്ടു പ്രണയിക്കുന്നത്തിന്റെ അവസാനം മടുപ്പും, ഇനി ഈ പ്രണയം വിവാഹത്തിൽ എത്തിപ്പോയാലും അവ്സനിക്കുനത് മടുപ്പിൽ തന്നെ, അതാണ് കണ്ടിഷ്ട്ടപെട്ടു കെട്ടിയവർ പറയുന്നത് ഇണയോട് അനുരാഗം ഒരു കാലപരിധിയിൽ കൂടുതൽ സുക്ഷിക്കാൻ കഴിയില്ല പിന്നെ ഒക്കെ യാന്ത്രികമാണെന്ന്, ഒന്നുകൂടെ പറയട്ടെ ഇഷ്ട്ടത്തിന്റെ ത്വര ഭോഗേച്ചയും സമാപ്തി മടുപ്പുമാണ്. അതുകൊണ്ടുതന്നെ പ്രണയം ശാപമാണ് അത് വലിച്ചു തലയില വെക്കരുത്. വല്ല പെണ്ണിന്റെയും കണ്ടിഷ്ട്ടപെട്ടു പ്രേമിക്കാൻ നടക്കുന്ന പുരുക്ഷനോട് വിശുദ്ധ വേദപുത്തകം പറയുന്നു സദൃശ്യവാക്ക്യങ്ങള് 5:3പരസ്ത്രീയുടെ അധരങ്ങളില്നിന്നു തേന് ഇറ്റിറ്റു വീഴുന്നു; അവളുടെ അണ്ണാക്കു എണ്ണയെക്കാള് മൃദുവാകുന്നു.5:4പിന്നത്തേതിലോ അവള് കാഞ്ഞിരംപോലെ കൈപ്പും ഇരുവായ്ത്തലവാള്പോലെ മൂര്ച്ചയും ഉള്ളവള് തന്നേ. വിശുദ്ധ വേദപുത്തകം സ്ത്രീയോട് പറയുന്നു. തിമൊഥെയൊ 5:6 കാമുകിയായവളോ ജീവിച്ചിരിക്കയില് തന്നേ ചത്തവള്.
Posted on: Sun, 31 Aug 2014 10:29:26 +0000

Trending Topics



Recently Viewed Topics




© 2015