ഫെറാറി കാറിനെ - TopicsExpress



          

ഫെറാറി കാറിനെ തോൽപ്പിക്കുന്ന റോക്കറ്റ് സൈക്കിൾ. മണിക്കൂറിൽ 333 കിലോമീറ്ററാണ് ഇതിന്റെ വേഗത. ഫ്രാൻസിലെ മാർസെയ്ക്ക് സമീപമുള്ള െല കാസ്റ്റെലെ സർക്യൂട്ട് ട്രാക്കിൽ നടത്തിയ മൽസര ഒാട്ടത്തിൽ ഈ റോക്കറ്റ് സൈക്കിൾ ഫെറാറിയെ ബഹുദൂരം പിന്നിലാക്കി. 4.8 സെക്കൻഡിലാണ് ടോപ് സ്പീഡായ 333 കിലോമീറ്റർ വേഗം കൈവരിച്ചത്. തന്റെ അടുത്ത ശ്രമത്തിൽ 400 കിലോമീറ്റർ വേഗം കൈവരിക്കാനാകുമെന്നാണ് ബൈക്കോടിക്കുന്ന ഫ്രാങ്കോ ഗിസി പറയുന്നു. റോക്കറ്റ് പ്രൊപ്പൽഷൻ ടെക്നോളജിയിൽ പ്രവർത്തിക്കുന്ന ഈ സൈക്കിളിൽ ഉപയോഗിക്കുന്ന ഇന്ധനം ദ്രവരൂപത്തിലുള്ള ഹൈഡ്രജൻ പെറോക്സൈഡാണ്. കാറ്റലിസ്റ്റായി പ്രവർത്തിക്കുന്നത് സിൽവറും. 650 ഡിഗ്രി ഫാരൻഹീറ്റിൽ പുറത്തേക്കുതള്ളുന്ന നീരാവിയാണ് സൈക്കിളിന് മുന്നോട്ട് നയിക്കുന്നത്. കാർബണിക ഇന്ധനം ഉപയോഗിക്കാത്തതിനാൽ 100 ശതമാനം പരിസ്ഥിതി സൗഹൃദം. 0 ൽനിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാനെടുത്ത സമയം 1.1 സെക്കൻഡ് 0 ൽനിന്ന് 200 കിലോമീറ്റർ വേഗം കൈവരിക്കാനെടുത്ത സമയം 2.5 സെക്കൻഡ് 0 ൽനിന്ന് 300 കിലോമീറ്റർ വേഗം കൈവരിക്കാനെടുത്ത സമയം 4.3 സെക്കൻഡ് 0 ൽനിന്ന് 333 കിലോമീറ്റർ വേഗം കൈവരിക്കാനെടുത്ത സമയം 4.8 സെക്കൻഡ് 650 എച്ച്.പി ശക്തിയുള്ള ഫെറാറി സ്കുഡേരിയയുമായാണ് സൈക്കിൾ മൽസരിച്ച് ജയിച്ച്. ഫെറാറി സ്പീഡെടുത്ത് വന്നപ്പോഴേയ്ക്കും ഗിസിയുടെ സൈക്കിൾ ലക്ഷ്യത്തിലെത്തിയിരുന്നു!. കമികാസെ 5 എന്ന് പേരിട്ടിരിക്കുന്ന ഈ സൈക്കിൾ ഡിസൈൻ ചെയ്തത് ഗിസിയുടെ സ്വിറ്റ്സർലൻഡ്കാരനായ സുഹൃത്ത് അർനോൾ നെറാഷെറാണ്. ഗ്രാവിറ്റേഷനൽ പുള്ളിനെ ചെറുക്കാൻ സൈക്കിളിൽ കാലുകൾ പിറകിലേക്കാക്കി ഗിസി ഏകദേശം ഭൂമിക്ക് സമാന്തരമായി കിടക്കുകയാണ് ചെയ്യുന്നത്. സ്പോൺസർമാരെ കിട്ടുകയാണെങ്കിൽ ‘സ്പൈൻ ക്രഷർ’ എന്ന പുതിയ സൈക്കിൾ ഡിസൈൻ ചെയ്ത് 400 കിലോമീറ്റർ വേഗം രണ്ടു സെക്കൻഡിൽ താഴെ കൈവരിക്കാനാണ് ഗിസിയുടെ ശ്രമം. 32 കാരനായ ഗിസി മുൻപ് ഒരു ബസ് ഡ്രൈവറായിരുന്നു. youtube/watch?v=WREyAicJXkM
Posted on: Thu, 13 Nov 2014 06:53:57 +0000

Trending Topics



Recently Viewed Topics




© 2015