ബിജെപി ഓരോ - TopicsExpress



          

ബിജെപി ഓരോ ഇന്ത്യക്കാരന്‍റെയും ഉന്നമനം ലക്ഷ്യമിടുന്നു. രാജ്യം സ്വാതന്ത്ര്യം കിട്ടി 67 വര്ഷം കഴിഞ്ഞിട്ടും ജനതയില്‍ മുക്കാല്‍ പങ്കും പട്ടിണിക്കാര്‍ ആണ്. പകുതിപേര്‍ തൊഴില്‍ ഇല്ലാത്തവര്‍ ആണ്. കാല്‍ ഭാഗം വീടും മറ്റു സൌകര്യങ്ങളും ഇല്ലാത്തവര്‍ ആണ്. ഇത്രനാള്‍ രാജ്യം ഭരിച്ച കോണ്‍ഗ്രസ് ജനങ്ങളുടെ ഉന്നമനം ലക്ഷ്യം വെച്ചിരുന്നു എങ്കില്‍ ഈ കാലയളവ്‌ ഒരു നവഭാരതം കെട്ടിപ്പടുക്കാന്‍ ധാരാളം മതിയായിരുന്നു. എന്തിന്‍റെ കുറവാണ് ഇന്ത്യക്കുള്ളത്? പ്രകൃതി വിഭവങ്ങള്‍, കാലാവസ്ഥ, ജലസമൃദ്ധി, സമ്പുഷ്ടമായ കൃഷി ഭൂമി, മാനവ വിഭവം എല്ലാം കൊണ്ടും ലോകത്തോട് കിടപിടിക്കാന്‍ കെല്‍പ്പുള്ള ഭാരതം എങ്ങിനെ ദരിദ്രനാരായണന്മാരുടെ ആവാസ കേന്ദ്രം ആയി? മാറ്റം. അതാണ്‌ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. നമ്മുടെ അടുത്ത തലമുറക്കെങ്കിലും, ഇവിടെ അന്തസ്സോടെ, അഭിമാനത്തോടെ, സ്വയം പര്യാപ്തയോടെ ജീവിക്കേണ്ടേ? അന്‍പത് ലക്ഷം ഇന്ത്യാക്കാര്‍ ഇന്നും ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിത്യവൃത്തിക്കായി പിച്ച തെണ്ടുകയാണ്. ഇത് എത്രനാള്‍ തുടരണം? ബിജെപി പ്രതിജ്ഞാബദ്ധമാണ്. ഓരോ ഇന്ത്യക്കാരന്‍റെയും പുരോഗതി, ജാതി മത, വര്‍ണ്ണ, പ്രാദേശിക വ്യത്യാസം ഇല്ലാതെ! അതാണ്‌ ബിജെപിയുടെ മുദ്രാവാക്യം! സമൃദ്ധി വിളയാടുന്ന ഒരു ഭാരതം! അന്തസ്സും അഭിമാനവും ഉള്ള ഒരു മാതൃഭൂമി!അതിനുള്ള തീവ്രശ്രമത്തില്‍ താങ്കളുടെ തെറ്റിദ്ധാരണകള്‍ താങ്കളുടെ കടമയില്‍ നിന്നും താങ്കളെ അകറ്റി നിര്‍ത്തുന്നു എങ്കില്‍, താങ്കള്‍ ജീവിതത്തില്‍ ചെയ്യുന്ന ഏറ്റവും വലിയ അപരാധം ആയിരിക്കും അത്! ഇനിയും, താങ്കള്‍ക്ക് സംശയങ്ങള്‍ ഏറെയുണ്ട് എങ്കില്‍ താങ്കളുടെ വിയോജിപ്പുകള്‍ ഹൃദയപൂര്‍വ്വം രേഖപ്പെടുത്തുക! അങ്ങിനെ രാജ്യപുനര്‍നിര്‍മ്മിതിയില്‍ പങ്കാളികള്‍ ആവുക! ഒരു ജനതയുടെ സുദീര്‍ഘമായ സ്വപ്നം പൂവണിയാന്‍ നമുക്ക് ഒന്നിച്ചണിചേരാം! മാറ്റം അനിവാര്യമാണ്, മാറ്റത്തിനൊഴികെ! Join BJP for a better kerala ......... Be part of the change you wish to see ........... We blame the society but we forget the fact that we are the society .......... Let us take the responsibility to change our society let the change start with us ................ Say no to CPM -CONGRESS adjustment politics ..... Kindly give your suggestions and instructions in your valuable comments .... We value each and every opinion .........
Posted on: Sun, 30 Nov 2014 09:14:59 +0000

Trending Topics



Recently Viewed Topics




© 2015