ബാഷോയുടെ യാത്രയിലൂടെ 6 ( - TopicsExpress



          

ബാഷോയുടെ യാത്രയിലൂടെ 6 ( Bashos Journey - സ്വതന്ത്ര വിവർത്തനം ) ******************************************************************************************* ഞാൻ വീട്ടിലേയ്ക്ക് മടങ്ങുകയാണ്. ഒന്പതാം മാസത്തിന്റെ അവസാനമായിരിക്കുന്നു.അവിടെ അമ്മയുടെ മുറിയിൽ ഒരു പാല്പ്പാത്രം മറന്നു വച്ചിരുന്നു. ഒരു അടയാളം പോലും അവശേഷിപ്പിക്കാതെ ഇന്നത്‌ മഞ്ഞിൽ മൂടിപ്പോയിരിക്കുന്നു. പഴയത് സകലവും മാറിയിരിക്കുന്നു. സഹോദരങ്ങളുടെ തലമുടി മുഴുവൻ നരച്ചിരിക്കുന്നു. ഞങ്ങൾ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് അവ വിളിച്ചോതുന്നു ;അവരുടെ കണ്ണുകളിൽ വാര്ധക്യത്തിന്റെ നിഴലുകൾ ! ഒരു പെട്ടി തുറന്നു കാട്ടുകയാണ് ഒരു സഹോദരൻ. ഒന്ന് നോക്ക് , അമ്മയോടുള്ള ആരാധന നിനക്ക് ഈ മുടിയിഴകളിൽ ചാർത്താം . ഉരാഷിമയുടെ മാന്ത്രിക പെട്ടിപോലെ , നിന്റെ കണ്പുരികങ്ങൾക്ക് വരെ അപ്പോൾ പ്രായമേറും കരങ്ങളാൽ തൊടുകിൽ , ഉരുകുവാൻ വെമ്പുന്നു ഒഴുകും ചുടു കണ്ണീരിനാൽ ! In the Photograph - Bashos residence in Iga Ueno
Posted on: Thu, 10 Jul 2014 08:22:48 +0000

Trending Topics



Recently Viewed Topics




© 2015