മന്ത്രിയുടെ അഴിമതി - TopicsExpress



          

മന്ത്രിയുടെ അഴിമതി ഉറക്കെ വിളിച്ചു പറഞ്ഞ ബാലകൃഷ്ണപിള്ള ആരോടോ അച്ചാരം വാങ്ങി എന്ന് കോണ്‍ഗ്രസ്സിന്റെ പത്രം വീക്ഷണം. പത്രം കോണ്‍ഗ്രസ്സിന്റെ ആകുന്പോൾ വീക്ഷണം വികലമായല്ലേ പറ്റൂ. ബാറുകാരോടും ആഭരണക്കടക്കാരോടും ക്വാറി ഉടമകളോടും വനം കൊള്ളക്കാരോടും ഫ്ലാറ്റ് കച്ചവടക്കാരോടും മറ്റും കോടാനുകോടി അച്ചാരം വാങ്ങി മന്ത്രി എന്ന് പറഞ്ഞു ഞെളിഞ്ഞു നടക്കുന്നവരൊന്നുമല്ല കുറ്റക്കാർ വീക്ഷണത്തിന്റെ കോങ്കണ്ണ് വീക്ഷണത്തിൽ. അത് ജന സമക്ഷം വിളിച്ചു പറയുന്നവർ ആണ് അച്ചാരം വാങ്ങിയതെന്ന്! കേരള കോണ്‍ഗ്രസ്സും മുസ്ലീം ലീഗും നടത്തുന്ന അഴിമതിയുടെ പ്രതിഫലക്കാശ് ആ പാർട്ടിക്കാർ മാത്രമാണോ കൊണ്ട് പോകുന്നത്? കോണ്‍ഗ്രസ്സിനും അതിൽ നിന്ന് നക്കാപ്പിച്ച കിട്ടാറില്ലേ?ഇതൊക്കെ നാട്ടുകാർക്ക് നല്ലവണ്ണം അറിവുള്ളതല്ലേ. കഴിഞ്ഞ 10 കൊല്ലം കോണ്‍ഗ്രസ് കേന്ദ്രത്തിൽ നടത്തിയ അച്ചാരം വാങ്ങലിന്റെ കഥകൾ അറിയണമെങ്കിൽ വിനോദ് റായിയുടെ Not Just An Accountant എന്ന പുസ്തകം മുഴുവൻ വായിക്കണ്ടല്ലോ, ഏതാനും അദ്ധ്യായങ്ങൾ വായിച്ചാൽ പോരെ! നാട് കട്ടുമുടിച്ചതിന്റെ ചരിത്രമല്ലേ അത് മുഴുവൻ! എന്നിട്ട് യാതൊരു ലജ്ജയും ഇല്ലാതെ ബാലകൃഷ്ണപിള്ള അച്ചാരം വാങ്ങിച്ചു എന്ന് കൂവി വിളിച്ചു നല്ല പിള്ള ചമയുന്നു കോണ്‍ഗ്രസ്സുകാർ! Antonio: Mark you this, Bassanio, The devil can cite Scripture for his purpose. An evil soul, producing holy witness, Is like a villain with a smiling cheek; A goodly apple rotten at the heart; O, what a goodly outs de falsehood hath! (Merchant of Venice - Shakespeare)
Posted on: Thu, 22 Jan 2015 18:39:17 +0000

Trending Topics



ours
Si vede che non siamo un paese di gnomi, gli svizzeri che lo sono,
Dites à un homme politique, un ministre, un député etc... de ne
Alright ladies and gentlemen. Riff of the week! B minor. Left hand

Recently Viewed Topics




© 2015