മമ്മൂട്ടി അറിയാന്‍..., - TopicsExpress



          

മമ്മൂട്ടി അറിയാന്‍..., മലയാള സിനിമയുടെ മേല്‍വിലാസമായിരുന്ന പ്രേംനസീറിന്റെ പകരക്കാരനായി കാലചക്രം എന്ന ചിത്രത്തിലെ , കടത്തു കാരന്‍റെ റോളില്‍ വന്നു , കാലചക്രത്തെ പിറകോട്ടു തള്ളി മാറ്റി സകലകലാവല്ലഭന്‍ കമല്‍ ഹാസനെ പോലും പകരക്കാരനാക്കി മലയാള സിനിമയെ ഉഴുതുമറിച്ചു ദേശാന്തരങ്ങളുടെ കടവ് കടത്തിയ ഒരേ , ഒരു നാമം തന്നെയാണ് , മമ്മൂട്ടി ബോളിവുഡിലും , കോളിവുഡിലും , ടോളിവുഡിലും , സാന്റ്ല്‍ വുഡിലും , ഇന്ത്യന്‍ ഇഗ്ലീഷ് ചിത്രത്തിലും തനിച്ചു നായകനായി താരമൂല്യത്തിന്റെ വെന്നികൊടി പാറിപറപ്പിച്ച ഒരേ ഒരു മലയാള നാമം . തെന്നിന്ത്യയില്‍ നിന്നും കൂടുതല്‍ തവണ ദേശീയ പുരസ്ക്കാരത്തിനായ് ഔദ്യോഗികമായി നോമിനേറ്റ് ചെയ്യപെട്ട ഏക ........ നാമം . പാശ്ചാത്യ ഭാഷയിലൂടെ മികച്ചനടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ ഒരേ ഒരു തെന്നിന്ത്യന്‍ .... നാമം. മൂന്നു ദേശീയ അവാര്‍ഡ് വെട്ടിപ്പിടിച്ച മലയാളിയുടെ പകരം വെക്കാനില്ലാത്ത ..നാമം . ആന്ധ്രാപ്രദേശിലെ ഏറ്റവും പ്രചാരമുള്ള ദിനപത്രം വടെരാ മെഗാ വഡു മജിസ്ട്രേറ്റ് അഭിനയമു എന്ന് പുകഴ്ത്തി പൂമാല ചാര്‍ത്തിയ ... ;നാമം. ആര്യസംസ്കാരവും ,ദ്രാവിഡ സംസ്കാരവും ,കൊടികുത്തി വാണ തമിഴ്സിനിമയുടെ ബോക്സ് ഓഫീസിനെ ഇളക്കി മറിച്ചു 362 കൊണ്ട് വീര ചരിതം എഴുതിയ മലയാള ........നാമം. നായകന്‍റെ പേര് കേള്‍കുമ്പോള്‍ മൊഴി മാറ്റ ചിത്രങ്ങളുടെ തമ്പുരാക്കന്‍മ്മാര്‍ക്ക് പോലും മുട്ട് വിറച്ച .........നാമം . മലയാളിയുടെ അക്ഷര വിസ്മയം എം .ടി വാസുദേവന്‍നായര്‍ മുതല്‍ പാശ്ചാത്യനിരൂപകന്‍ ഡറിക്ക് മാല്‍ക്കം വരെ വാഴ്ത്തപെടുത്തിയ .......നാമം. ഫാന്‍സ്‌ അസോസിയേഷന്‍, മാഗസിന്‍ , ജീവകാരുണ്യം പോലുള്ള വൈ ചിത്ര വിപ്ലവങ്ങള്‍ മലയാള സിനിമയില്‍ പൊട്ടിമുളപ്പിച്ച. നാമം. അഭിനയം അഭിനിവേശവുമായും , ആശയങ്ങള്‍ ആദര്‍ശവുമായും , കഴിവ് മികവുമായും സമ്മേളിച്ചു നിന്ന് ഇന്ത്യന്‍ സിനിമയെ പ്രകമ്പനം കൊള്ളിച്ച മമ്മൂട്ടി യെന്ന നാമത്തെ , വിശേഷണങ്ങള്‍ കൊണ്ട് വിശേഷിപ്പിക്കാന്‍ ഇല്ലോളവും , കുന്നോളവുമല്ല കടലോളം തന്നെയുണ്ട്‌. പക്ഷെ , മൂന്നര പതിറ്റാണ്ട് പിന്നിടുന്ന ഇന്ത്യന്‍ സിനിമയുടെ ഒരേ ഒരു ഭാവാഭിനയ ചക്രവര്‍ത്തി ഇപ്പോള്‍ എത്തിനില്‍ക്കുന്നത്, വന്‍ വീഴ്ചകളുടെ മഹാതമ്പുരാനായി മൂന്നാംകിട ചിത്രങ്ങളുടെ അപ്പലോസ്തനായി ആവര്‍ത്തന വിരസതകളുടെ തോഴനായി ഗതി കിട്ടാതെ അലയുന്ന മാന്ത്രിക രഥ ത്തിന്‍റെ തേരാളിയെന്ന പോലെ , എട്ടും പൊട്ടും തിരിയാത്ത അറപ്പും മടുപ്പും ഉളവാക്കുന്ന ലോഡുകണക്കിനു ചിത്രങ്ങളില്‍ അഭിനയിച്ചു , മലയാള സിനിമയുടെ മഹാചരിത്രങ്ങളെ മറവുചെയ്യുകയാണ് . ഉപചാപക സ്തുതിബിംഭങ്ങളുടെ ആശ്രമപൂന്തോപ്പിലെ തൊട്ടാല്‍ വിരിയുന്ന പൂക്കളെ നോക്കി അനശ്വരത കൈ വരിക്കുന്ന മുനിവര്യനെ പോലെ . ആര്‍ക്ക് വേണ്ടി ? എന്തിനു വേണ്ടി ? ആരെ ബോധ്യപെടുത്താന്‍ വേണ്ടി ? എം.ഒ.ദേവസ്യയുടെ മകന്‍ ജോര്‍ജ്ജിനും , ഫാന്‍സ്‌ അസോസിയേഷന്‍സ് സ്തുതിപാടകര്‍ക്കും , അപ്പുറം മലയാളി എന്നൊരു വര്‍ഗ മുണ്ടെന്നു മനസ്സിലാക്കാന്‍ പാണപറമ്പില്‍ മുഹമ്മദ്‌കുട്ടി ക്ക് കഴിയാതെ പോവുന്നത് കൊണ്ടാണ് , ആഗസ്റ്റ്‌ 15മുതല്‍ , മംഗ്ലീഷ് വരെ യുള്ള 20നു മുകളില്‍ ചിത്രങ്ങളില്‍ ഒരെണ്ണം പോലും യഥാര്‍ത്ഥ ആസ്വാദകര്‍ കൊണ്ടാടാതെ പോയത് . മലയാള സിനിമയുടെ ബോക്സ് ഓഫിസ് റെക്കോര്‍ഡ്കള്‍ ബ്രേക്ക് ചെയ്യാതെ ഓടി മറിഞ്ഞത് . പത്തോ ,നൂറോ സീറ്റുള്ള എതെന്ക്കിലും സിറ്റിയിലെ ഒരു മള്‍ട്ടിപ്ക്ല്സ് തിയേറ്ററില്‍ 50 ദിവസം തികച്ചു കൊണ്ട് ചരമ മടയുന്ന ചിത്രങ്ങളിലെ നായകനാവേണ്ട താരമല്ല, നിങ്ങള്‍ . ബെഞ്ചും , കസേരകളും , ബാല്‍ക്കണികളും നിറഞ്ഞു കവിഞ്ഞു പരക്കി ഒഴുക്കിയ മലയാള സിനിമയുടെ ഒരേ ഒരു താരം തന്നെയായിരുന്നു നിങ്ങള്‍ . നിങ്ങള്‍ തോല്‍ക്കുമ്പോയൊക്കെ ഒപ്പം തോല്‍ക്കുന്നത് മലയാള സിനിമയും കൂടെയാണ് . അനേകം കലാകാരന്‍മാരാണ് . ഒട്ടനവധി ടെക്നിഷ്യന്‍മാരാണ് . ഇനിയും നിങ്ങളെ തേടി വരാനിരിക്കുന്ന അനേകം പുതുമുഖ പ്രതിഭകളാണ് . നിങ്ങളുടെ ചിത്രം തരംഗ മാവാതെ പോയത് കൊണ്ടായിരുന്നു പരമ്പരാഗത മലയാള സിനിമയുടെ തിയേറ്റര്‍ അഡ്വാന്‍സ് സമ്പ്രദായം കുത്തിയോലിച്ചു പോയത് . നിങ്ങളുടെ ചിത്രങ്ങള്‍ കൊതുകിന്‍റെ ആയുസ്സുമായ് വന്നു തീയേറ്ററുകളില്‍ നിന്ന് പ്രേക്ഷകരെ അകറ്റിയപ്പോയും , പ്രതീക്ഷകളെ പോലും കബറടക്കിയപ്പോയുമായിരുന്നു . സാറ്റ്ലൈറ്റ് ഉപജീവനം മലയാള സിനിമക്ക് മുന്നിലും ,നിങ്ങളുടെ പിന്‍ തലമുറക്ക്‌ മുന്നിലുമായി നിസ്സഹായരായി നിലച്ചു പോയത് . മമ്മൂട്ടിക്ക് സാറ്റ്ലൈറ്റ് ഉണ്ട് , തിയേറ്റര്‍ അഡ്വാന്‍സ് ഉണ്ട് എന്ന് കേള്‍ക്കാനല്ല , മമ്മൂട്ടിയാണ് സാറ്റ്ലൈറ്റ് ഭീമന്‍ , എന്നുകേള്‍ക്കാനാ മലയാള സിനിമക്കിഷ്ട്ടം . കാരണം , നിങ്ങളാണ് മലയാള സിനിമയുടെ യഥാര്‍ത്ഥ തുരപ്പ് ചീട്ട് . അത് തെളിയിക്കാന്‍ സോഷ്യല്‍ മീഡിയായില്‍ നിങ്ങളുടെ ചിത്രവും വെച്ച് തന്തയും, തള്ളയുമില്ലാതെ, ഊരും പേരുമില്ലാതെ, പറക്കുന്ന നപുംസക അധ:പതന വീര ശൂര പോരാളികളുടെ ആവശ്യകത മലയാള സിനിമക്ക് വേണ്ട , മമ്മൂട്ടിക്കും വേണ്ട . കാരണം , മമ്മൂട്ടി യെന്നാല്‍ മലയാള സിനിമയാണ് . മലയാളിയുടെ സ്വകാര്യ അഹങ്ക്കാരമാണ് . ദ്രിശ്യ സംസ്ക്കാരത്തിന്റെ മാന്യതയെ കുറിച്ചോ , മലയാള സിനിമയുടെ അനിവാര്യതയെ കുറിച്ചോ , മമ്മൂട്ടിയെന്ന ആവശ്യകതയെ കുറിച്ചോ , ഒരു ബോധവുമില്ലാതെ വരുന്നവര്‍ക്ക് മുന്നില്‍ തല കുനിക്കുന്ന നിങ്ങള്‍ സ്വന്തം ചരിത്രം ചുവന്ന മഷികൊണ്ട് തുടച്ചു മാറ്റികൊണ്ടിരിക്കുകയാണ് . ദ്രിശ്യ വും ,മെമ്മറീസും, മനസ്സിലാവാതെ പോവുകയും , സൈലന്‍സും , മ്ന്ഗ്ലീഷും മനസ്സിലാക്കി ചെയ്യുകയും ചെയ്യുന്ന നിങ്ങള്‍ ജീവിതത്തില്‍ അഭിനയിക്കാതെ മാറി നില്‍ക്കുന്ന സായാന്തന നിമിഷമുണ്ടെങ്ക്കില്‍ മനസ്സിനെ ശാന്തമാക്കി സ്വന്തം കരിയറിലേക്ക് ഒരു തീര്‍ഥയാത്ര നടത്തണം . ചന്തുവും , വാറുണ്ണിയും , ബലറാമും , ഒക്കെ കൂടി രാജമാണിക്യ ത്തെയും കൂട്ടി വന്നു നിങ്ങളെ തന്നെ പഞ്ഞിക്കിട്ട് പെട്ടിയും പടവും മടക്കിച്ചു കാശിക്കു പറഞ്ഞയക്കും . 100 വികലാംഗകുട്ടികളുടെ അച്ഛനെന്ന മഹിമയില്‍ സ്തുതിവായ്പ് പാടേണ്ട ചരിത്രമല്ല , മമ്മൂട്ടി. മമ്മൂട്ടി എന്ന ചരിത്രം പിറക്കാനിരിക്കുന്ന മറ്റൊരു സിനിമാ തലമുറയുടെ ഇതിഹാസകാവ്യമാവേണ്ട , മഹാ ചരിതമാണ്. By Ashiq Rock to- Mammootty
Posted on: Mon, 04 Aug 2014 08:05:32 +0000

Trending Topics



Recently Viewed Topics




© 2015