മലപ്പുറത്ത് വി എസ്സിനെ - TopicsExpress



          

മലപ്പുറത്ത് വി എസ്സിനെ കാലുകുത്താൻ അനുവദിക്കാത്തതിനെ തുടർന്ന് സി പി എം മറ്റു പതിമൂന്നു ജില്ലകളിലും മുസ്ലിം ലീഗിനെ ഉപരോധിക്കാൻ തുടങ്ങി. ഇതേതുടർന്ന് മലപ്പുറത്തേക്ക്ഉള്ള ചരക്കു നീക്കം തടസ്സപ്പെട്ടു . മലപ്പുറം ലീഗ് എം എൽ എ മാർക്കും മന്ത്രിമാർക്കും മലപ്പുറം വിട്ടുപോകാൻ കഴിയാത്തതിനാൽ അവർ മലപ്പുറത്ത് കുടുങ്ങിയിരിക്കുകയാണ് . ലീഗുകാരെ തിരുവനന്തപുരത്ത് കാലുകുത്താൻ അനുവദിക്കില്ലെന്ന് അവിടത്തെ സി പി എമ്മുകാർ നിലപാടെടുത്തതിനാൽ നിയമസഭയിൽ എത്താൻ ലീഗ് മന്ത്രിമാർക്കും എം എല് എ മാർക്കും കഴിഞ്ഞിട്ടില്ല. .മലപ്പുറത്തുള്ള മന്ത്രിമാർക്ക് തിരുവനന്തപുരത്ത് എത്തുന്നതിനായി ഹെലികൊപ്റ്റെർ അടിയന്തിരമായി അയക്കണമെന്ന് ആവശ്യം ഉന്നയിച്ചെങ്കിലും തിരുവനന്തപുരത്ത് ഇറങ്ങാൻ അനുവദിക്കില്ലെന്ന നിലപാടിൽ സി പി എം പ്രവർത്തകർ ഉറച്ചു നിൽക്കുന്നതിനാൽ അതും നടന്നില്ല ഇതിനിടെ നിയമസഭ മലപ്പുറത്തേക്ക് മാറ്റി സ്ഥാപിച്ചാൽ മാത്രമേ മേലിൽ നിയമസഭയിൽ എത്താൻ കഴിയൂ എന്ന് ലീഗ് ഉന്നതാധികാര സമിതി മലപ്പുറത്ത് പറഞ്ഞു .. പറഞ്ഞത് പറഞ്ഞു ഇനിയിപ്പോ എങ്ങനെ ഊരാം എന്ന ആലോജനയിലാണ് ലീഗ്... മലപ്പുറത്താണെങ്കിൽ കഷ്ടിച്ച് ഒരാഴ്ചക്ക് കൂടിയുള്ള വിഭവങ്ങളെ ഉള്ളൂ .. ഇതിൽ മലപ്പുറത്തെ മറ്റു പാര്ട്ടിക്കാരും പെട്ടുപോയല്ലോ എന്നതാണ് ഖേദകരം ഒരു മുസീബത് ഇറക്കുമ്പോൾ അങ്ങനെയാണല്ലോ അനുഭവിക്കുക തന്നെ
Posted on: Wed, 26 Jun 2013 17:37:57 +0000

Trending Topics



Recently Viewed Topics




© 2015