▶▶▶●●● മലബാര്‍ ഗോൾഡ്‌ - TopicsExpress



          

▶▶▶●●● മലബാര്‍ ഗോൾഡ്‌ പണി പാളുമോ ? 10 ലക്ഷം രൂപ deposit ചെയ്‌താൽ പ്രതിമാസം 10000 രൂപ ലാഭ വിഹിതം ( പലിശ ) . അതായത് കൊല്ലം 120,000 രൂപ . ഇത്രയും പലിശ നൽകണമെങ്കിൽ അവരുടെ ചിലവുകൾ പരസ്യം ഉള്പ്പടെ എത്ര ലാഭം അവർ ഉണ്ടാക്കണം ചുരുങ്ങിയത് 2 ലക്ഷം എങ്കിലും വേണ്ടേ ? അന്തർദേശീയ തലത്തിൽ സ്വർണ്ണത്തിന്റെ വില ( ഈ അടുത്ത് ഇറക്കുമതി തീരുവ കൂട്ടുന്നത്‌ വരെ ) ഏകദേശം ഒന്ന് തന്നെ . ഈ സ്ഥിതിയിൽ മുകളിൽ വിവരിച്ച രീതിയിൽ ഏത് സ്ഥാപനത്തിന് പണം തിരിച്ചു കൊടുക്കാൻ കഴിയും . അവിടെയാണ് തെക്ക് / മാഞ്ചിയം / ആട് കഥകൾ ആവർത്തിക്കുന്നത്‌ . മെയ്യനങ്ങാതെ എങ്ങനെ പണം ഉണ്ടാക്കാം എന്ന മലയാളിയുടെ ചിന്ത മുതലെടുക്കപ്പെടുന്നത് അവിടെയാണ് . ലോകത്തിൽ ഏറ്റവും എളുപ്പത്തിൽ ചതിപ്പെടുന്നതും മലയാളി തന്നെ . ഒന്ന് ആലോചിച്ചാൽ മലയാളിക്ക് ഇങ്ങനെ തന്നെ വരണം . ലോകത്തിൽ വിദ്യാഭ്യാസം വേസ്റ്റ് ആയ ഒരേ ഒരു സംസ്ഥാനം ദൈവത്തിന്റെ സ്വന്തം നാട് മാത്രം ആകും . ഇനി ഈ സ്വർണ്ണ സൂപ്പര് മാർക്കെറ്റ് മുതലാളിമാർ വില്ക്കുന്നത് സ്വര്ണ്ണം തന്നെ ആണോ എന്നാര്ക്കറിയാം ..... ഇത് പറയാതെ വയ്യ .....●●●◀◀◀
Posted on: Tue, 26 Nov 2013 03:29:01 +0000

Trending Topics



Recently Viewed Topics




© 2015