മുഖങ്ങള്‍ ആദ്യമൊക്കെ - TopicsExpress



          

മുഖങ്ങള്‍ ആദ്യമൊക്കെ രാവിലെ ഓഫീസിലേക്കുള്ള തിരക്ക് പിടിച്ച ഓട്ടത്തിനിടയില്‍ റെയില്‍ പാളത്തിനു സമീപം ആ വലിയ ഇലഞ്ഞി മരത്തിനു താഴെ വീല്‍ ചെയറില്‍ ഇരിക്കുന്ന കറുത്ത് പൊക്കം കുറഞ്ഞ ആ മനുഷ്യനെ ഞാന്‍ കാണാത്ത മട്ടില്‍ പോകുമായിരുന്നു.അയാള്‍ ഒരു യാചകനായത് കൊണ്ടല്ല ഞാന്‍ അയാളെ കണ്ടാല്‍ മുഖം തിരിച്ചത്.സാമാന്യം കേടുപാടുകളൊന്നും ഇല്ലാത്ത യുവാവായ ആ മനുഷ്യന്‍ എന്ടിനു യാചക വൃത്തി ചെയുന്നു എന്നുള്ള ഒരു ഇഷ്ടക്കേട് അയാളെ പറ്റി എന്റെ മനസ്സില്‍ ഉണ്ടായിരുന്നു.തൂവെള്ള നിറത്തിലും ക്രീം നിറത്തിലും ഉള്ള ഷര്ട്ടു കളും ട്രൌസറുമായിരുന്നു അയാളുടെ വേഷം.നല്ല കറുത്ത ഉരുളന്‍ കല്ലുകള്‍ പോലെ വെയിലില്‍ അയാളുടെ വലിയ നെറ്റി തിളങ്ങി നിന്നു.കാശു കൊടുക്കുന്നവരോടും കൊടുക്കതവരോടും അയാള്‍ നിഷ്കളങ്കമായി വലിയ തടിച്ച ചുണ്ടുകള്‍ വിടര്ത്തി പുഞ്ചിരി തൂകി. ഇംഗ്ലീഷ് സംസരിക്കന്‍ അറിയാവുന്ന യാചകരെ മുംബെങ്ങും കണ്ടില്ലാത്തത് കൊണ്ടാകാം ആദ്യമായി അയാളെന്നോട് “ഗുഡ് മോര്ണിം ഗ് മാഡം” എന്ന് വിനയത്തോടെ പറഞ്ഞപ്പോള്‍ തെല്ലൊന്നു അബരപ്പോടെ കേട്ട് ഒന്ന് കൈ വീശി ചിരിച്ചു.പക്ഷെ പിന്നീട് ആ “ഗുഡ് മോര്ണിം ഗ് മാഡം” ഒരു പതിവായി. മാത്രമല്ല. വൈകുന്നേരം ഓഫീസ് വിട്ടു വരുമ്പോള്‍ ഗുഡ് ഈവനിങ്ങും അയാള്‍ എന്നോട് പറയാന്‍ തുടങ്ങി. ദിവസവും ഉള്ള പാളങ്ങള്ക്ക് കുറുകെ പായനുള്ള എന്റെ യാത്രയില്‍ അയാളൊരു പതിവ് കാഴ്ചയായി..പതിവു കാഴ്ച ഒരു നാള്‍ മുടങ്ങിയാല്‍ പരസ്പരം കാരണം ചോദിക്കാനും തുടങ്ങി. പക്ഷെ സൌഹൃദത്തിന്റെ നിറത്തിലും ഞാന്‍ അയാളെ പൂര്ണ മായി വിശ്വസിച്ചിരുന്നില്ല.അതുകൊണ്ടാകാം ഒരിക്കല്‍ അയാള്‍ പുഞ്ചിരി തൂകി വച്ച് നീട്ടിയ ചോക്ലേറ്റ് ഞാന്‍ കഴിക്കാന്‍ ഒന്ന് മടിച്ചത്.ഞാന്‍ നല്കു ന്ന കാശു വാങ്ങാന്‍ അയാള്‍ കൂട്ടാക്കിയതുമില്ല.അത് എന്നെ വിഷമിപ്പിച്ചിരുന്നു.അയാളുടെ പേര് ചോദിയ്ക്കാന്‍ പോലും ഞാന്‍ മിനക്കെട്ടില്ല.ഉള്ളില്‍ ഒരു ആത്മാര്ഥഷതയും ഇല്ലാതെ ഞാന്‍ അയാളെ “ഫ്രണ്ട്” എന്ന് വിളിച്ചു. എങ്ങോട്ടോ പോകാന്‍ ചൂളം വിളിച്ചു പായുന്ന തീവണ്ടികള്‍ പാളം കടക്കുവോളം ഞങ്ങള്‍ കൊച്ചു വര്ത്തനമാനം പറഞ്ഞു.. മറുനാട്ടിലെ പണക്കാര്‍ ചിലപ്പോ നമ്മുടെ സ്വന്തം മണ്ണില്‍ പിച്ചക്കാരുടെ വേഷം കെട്ടാറുണ്ട് എന്ന സത്യമോ മിഥ്യയോ ആയ ഒരു കേള്വി് കേട്ടിരുന്നത് കൊണ്ടാകും ഞാന്‍ അയാളോട് വീടിനെ പറ്റി ചോദിച്ചു. അയാളുടെ വീട് ആന്ധ്രയില്‍ ആണെന്നും വീട്ടില്‍ അച്ഛനമ്മമാരുന്ടെന്നും അയാള്‍ പറഞ്ഞു.വലിയ വീടാണോ എന്നാ എന്റെ ചോദ്യത്തിന് ഒരു കള്ള ചിരിയോടെ വിനയ ഭാവത്തില്‍ “ മീഡിയം “ എന്ന് അയാള്‍ പറഞ്ഞു.ഞാന്‍ കേട്ട കേള്വി് ചിലപ്പോ ഇയാളുടെ കാര്യത്തില്‍ ശരിയാകാമെന്നു പലപ്പോഴും തോന്നിയിരുന്നു.അപ്പോഴേക്കും ട്രെയിന്‍ പൊയ് പാളങ്ങള്‍ വീണ്ടും തെളിഞ്ഞിട്ടുണ്ടാകും.അയാളോട് ചോദിക്കാനുള്ള ഒരു പിടി ചോദ്യങ്ങള്‍ ബാക്കി വച്ച് ഞാന്‍ പാളങ്ങള്ക്കുപ്പുറം ഓടി മറയും. . രാവിലെ ചോറാണ്കഴിക്കുന്നതെന്നും വൈകുന്നേരം വരെ വിശപ്പിനെ തടയിടാന്‍ അതാണ് നല്ലതെന്നും ഒരിക്കല്‍ അയ്യാള്‍ പറഞ്ഞു.ഞാന്‍ പുട്ടും കടലയുമാണ് കഴിച്ചതെന്ന് പറഞ്ഞപ്പോള്‍ “സൂപ്പര്‍” എന്ന മട്ടില്‍ അയാള്‍ ആംഗ്യം കാട്ടി.ഞാന്‍ പിന്നീടു പുട്ടുണ്ടാക്കിയപ്പോള്‍ ഒരു പൊതി കെട്ടി.അയാള്ക്ക് വേണ്ടി..അത് നോക്കി നിന്ന അമ്മ “പ്രാന്ത് “ എന്ന് പറഞ്ഞു തെല്ലോന്നക്ഷേപിച്ചു.പക്ഷെ അയാളെ പറ്റി പറഞ്ഞപ്പോള്‍ ഒരു കഷ്ണം കൂടി കൂട്ടി പൊതിയാന്‍ സമ്മതം നല്കി്.ഞാന്‍ അത് അയാള്ക്ക് കൊടുത്തു ദ്രിതിയില്‍ പാളങ്ങള്‍ കടക്കുമ്പോള്‍ മെല്ലെ ഒന്ന് തിരിഞ്ഞു നോക്കി.ഞാന്‍ നോക്കില്ല എന്നറിഞ്ഞിട്ടും എന്നും അയാള്‍ കൈ ഉയര്ത്തി് വീശി എനിക്ക് യാത്ര പറയാറുണ്ടെന്നു അന്ന് ഞാന്‍ മനസ്സിലാക്കി. ദൂരെ എന്നെ കാണുമ്പോഴേ അയാളുടെ മുഖത്തെ സന്തോഷം ഞാന്‍ കണ്ടിരുന്നു.ഒരിക്കല്‍ പതിവിനു വിപരീതമായി എന്റെ സീമന്ത രേഖയില്‍ സിന്ദൂരം കണ്ട് അയാളുടെ കണ്ണുകള്‍ വിടര്ന്നു .നിറഞ്ഞ ചിരിയോടെ അയാള്‍ താലികെട്ടുന്ന രീതിയില്‍ ആന്ഗ്യം കാട്ടി എന്നോട് രഞ്ജു ഏട്ടനെ പറ്റി ചോദിച്ചു .”ബ്രദര്‍ എന്ട്െ ചെയുന്നു.?” ഞാന്‍ അദ്ദേഹതെ പറ്റി പറഞ്ഞു. ഒരു ദിവസം ഉണ്ടായതും ഞാന്‍ കണ്ടതുമായ നന്മ തിന്മകളൊക്കെ രഞ്ജു ഏട്ടനോട് വിവരിച്ചാണ് എന്റെ ദിവസങ്ങള്‍ ഏറെയും അവസാനിക്കുന്നത്‌. അതില്‍ ആയാളും ഒരു ഭാഗമായിരുന്നു.അതുകൊണ്ട് തന്നെയാണ് അയാളെ കാണാനുള്ള മോഹം രണ്ജ്ജുനു തോന്നിയതും.ഒരിക്കല്‍ അവിചാരിതമായി എന്റെയൊപ്പം രണ്ജ്ജുവിനെയും മകള്‍ ദേവയെയും കണ്ട് അയാള്‍ സണ്ടോഷതോടെ കൈ കൂപ്പി.”ഹലോ ബ്രദര്‍ “ എന്ന് പറഞ്ഞു നിറഞ്ഞ ചിരിയോടെ അയാള്‍ രഞ്ജു വിനെ അഭിവാദ്യം ചെയ്തു.”സ്വീറ്റ് ഗേള്‍ “ എന്ന് പറഞ്ഞു അയാള്‍ മോള്ക്ക് ‌ കൈ കൊടുത്തു.ഇംഗ്ലീഷില്‍ സാമാന്യം നല്ല രീതിയില്‍ ഉള്ള അയാളുടെ സംസാരം രണ്ജ്ജുനെയും അത്ഭുദപ്പെടുത്തിയിരുന്നു.കപടമല്ലാത്ത ഒരു ജാള്യത അയാളുടെ ഉള്ളില്‍ നിരഞ്ഞിരുന്നതുകൊണ്ടോ എന്തോ രഞ്ജു നേടിയ കാശു വാങ്ങാന്‍ അയാള്‍ മടിച്ചു.ഒടുവില്‍ കാശ് അയാളുടെ പോക്കറ്റില് തിരുകി രഞ്ജു പറഞ്ഞു. “you called me brother.right? so don’t hesitate .god bless u “.(“മടിക്കണ്ട.നെ എന്നെ ബ്രദര്‍ എന്നല്ലേ വിളിച്ചത് .ദൈവം അനുഗ്രഹിക്കട്ടെ “).അയാളുടെ കണ്ണുകള്‍ സന്തോഷത്താല്‍ ഈറനണിഞ്ഞു. ആ പാളങ്ങള്‍ മുറിച്ചു പതിവായി കടക്കുന്ന എല്ലാ ആളുകള്ക്കും അയാള്‍ കൂട്ടുകാരനായിരുന്നു.പക്ഷെ എന്തുകൊണ്ടോ എന്നില്‍ ഒരു പ്രത്യേകത സൌഹൃദം അയാള്ക്ക് ഉണ്ടെന്നു എനിക്ക് തോന്നി.അതെന്നെ ശരിക്കും സന്തോഷിപ്പിച്ചു. പിന്നെയും എന്റെ ദിനങ്ങളില്‍ അയാളൊരു ഭാഗമായി. കഴിഞ്ഞ വെള്ളിയാഴ്ച പതിവുപോലെ തിടുക്കത്തില്‍ ഞാന്‍ യാത്ര പറഞ്ഞു പോകനോരുങ്ങവേ അയാള്‍ പറഞ്ഞു,. “I am going to andra “ ഞാന്‍ പെട്ടെന്ന് തിരിഞ്ഞു. തിരിച്ചു അയാളുടെ അടുത്തേക്ക് നടന്നു.”എപ്പോ തിരിച്ചു വരും” ആദ്യം നിഷ്കളങ്കമായി ചിരിച്ചു.പിന്നെ പതുക്കെ പതുക്കെ ചിരി മാ ഞ്ഞു.ചുണ്ടുകള്‍ മലര്ന്നു.ഇനി അയാള്‍ വരില്ല എന്നാണ് പറയുന്നത് എന്നെനിക് മനസ്സിലായി.”എന്താ വരാത്തെ” മറുപടി ഒരു ചിരി മാത്രമായിരുന്നു.ഞാന്‍ പോകുന്ന ബസ്സിന്റെ ഹോണടി കെട്ടൊന്നു ഞെട്ടി.സമയം വൈകിയിരുന്നു.വൈകുന്നേരം കാണാമെന്നു പറഞ്ഞു ഞാന്‍ ഓടി.പാളങ്ങള്‍ കടക്കുവോളം ഉള്ളില്‍ ചെറിയൊരു വിഷമം തോന്നി. പക്ഷെ പിന്നീട് വൈകുന്നേരം അയാളെ വീണ്ടും കാണും വരെ ഞാന്‍ അയാളെ പറ്റി ചിന്തിച്ചതും ഇല്ല.അയാള് പോയലെനിക്കെന്താ? അയാള്‍ എനിക്കും അപ്പോഴും ഒരു അപരിചിതനായിരുന്നു വൈകുന്നേരം വീണ്ടും കണ്ടപ്പോള്‍ ഞാന്‍ ഗുഡ് ഈവനിംഗ് പറഞ്ഞു. “convey my regards to brother and deva ..and on Monday I am leaving.and there is a special gift for u “ അയാള്‍ പറഞ്ഞു അതുകേട്ടു എനിക്ക് കൂടുതലൊന്നും പറയാന്‍ തോന്നിയില്ല.ഞാന്‍ ചിരിച്ചു കൊണ്ട് “ ഓക്കേ ഞാന്‍ പറയാം ബൈ “ എന്ന് പറഞ്ഞു. തിങ്കള്‍ അയാളെ വീണ്ടും കണ്ടു.രാത്രി വണ്ടിക്കാണ് അയാള്‍ പോകുന്നതെന്ന് പറഞ്ഞു.എന്നെ മറക്കരുതെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ സ്പെഷ്യല്‍ ഗിഫ്റ്റിന്റെ കാര്യം അയാള്‍ ഓര്മെപ്പെടുത്തി.വൈകുന്നേരം തീര്ച്ചതയായും കാണാമെന്നു ഉറപ്പു നല്കിറ.പോകാന്‍ തിരിയുമ്പോള്‍ ഞാന്‍ അയാളെ നോക്കി വെറുതെ ചോദിച്ചു “ why I am special ?” അത് കേട്ട് അയാള്‍ ഉറക്കെ ചിരിച്ചു. പാളങ്ങള്ക്ക്പുറത്തു നിന്ന് ഞാന്‍ അയാളെ വീണ്ടും തിരിഞ്ഞൊന്നു നോക്കി.അപ്പോഴും അയാള്‍ ഉറക്കെ ചിരിച്ചു കൈ വീശുന്നുണ്ടായിരുന്നു.എനിക്ക് വിഷമം തോന്നി.ഞാന്‍ കൈ ഉയത്തി വീശി. തിരക്ക് പിടിച്ച അന്നത്തെ ദിവസം ഞാന്‍ ഓഫീസില്‍ നിനും ഇറങ്ങാന്‍ പതിവിലും വൈകി. ബസ്‌ സ്റ്റാന്ഡിടല്‍ എത്തിയപ്പോഴേക്കും മഴ തമര്ത്തു പെയ്യാന്‍ തുടങ്ങി.വല്ല വിധേനയും ഒരു ബസില്‍ പാഞ്ഞു കയറി. പരപ്പനങ്ങാടി ബസ്‌ സ്റ്റാന്ഡിനല്‍ രഞ്ജു കാത്ത് നിലക്കാമെന്ന് പറഞ്ഞിരുന്നു.തുലാമാസത്തിന്റെ സവിശേഷത പോലെ അന്ന് സൂര്യനും വേഗം മാഞ്ഞു.ഇരുട്ടു വീണു തുടങ്ങിയിരുന്നു. സാദാരണ ബസിറങ്ങി പാളങ്ങള്‍ മുറിച്ചു അപ്പുറം കടന്നാണ് പോകേണ്ടത്.അങ്ങനെ ആണല്ലോ അയാളെ പരിചയപ്പെട്ടത്‌.പക്ഷെ അന്ന് രഞ്ജു വണ്ടി കൊണ്ട് വന്ന കാരണം ആ വഴി ആയിരുന്നില്ല പോകേണ്ടത്.മേല്പ്പാ ലം വഴി പോകാം. ഞാന്‍ രണ്ജ്ജുന്റെ വണ്ടിയില്‍ ചാടി കയറി.വണ്ടി മെല്ലെ നീങ്ങുമ്പോള്‍ പാളങ്ങള്‍ കണ്ട് അയാളുടെ ഓര്മ പെട്ടെന്ന് വന്നു.രഞ്ജു ഏട്ടനോട് കാര്യങ്ങള്‍ പറഞ്ഞു. ഞാന്‍ അയാളെ കാണാതെ പോകുന്നത് തെറ്റാണെന്ന് രഞ്ജു പറഞ്ഞു.അയാളുടെ ഉള്ളില്‍ ഒരു ആത്മാര്ത്ത സുഹൃത്ത് ഉണ്ടെന്നു എന്നെക്കാളും മുമ്പേ രഞ്ജു മനസ്സിലാക്കിയിരുന്നു.വണ്ടി റോഡരികില്‍ നിര്ത്തി രഞ്ജു കാത്ത് നില്ക്കാ മെന്ന് പറഞ്ഞു. അയാള്‍ പൊയ്ട്ടുണ്ടാകുമെന്ന് എന്റെ മനസ്സ് പറഞ്ഞു. ഞാന്‍ അയാളിരിക്കുന്ന സ്ഥലം ഇരുട്ടില്‍ പരത്തി. ആ വലിയ മരത്തിന്റെ വലിയ ചില്ലകള്‍ ആകാശത്ത് ഇരുട്ടില്‍ തെളിഞ്ഞു കണ്ട്.അതിനു താഴെ അയാളുടെ വീല്‍ ചെയറിന്റെ തിളക്കവും.ദൂരെ നിന്ന് എന്നെ കണ്ട് അയാള്‍ കൈ കാട്ടി വിളിച്ചു. “I am waiting for you. You usually come at 5.15. y late? Its ok at last you came “ അയാളുടെ വാകുക്കള്‍ എന്നെ ഒരുപാടു സതോഷിപ്പിക്കുകയും വിഷമിപ്പിക്കുകയും ചയ്തു. ഞാന്‍ ആശ്ചര്യ പൂര്വ്വം ചോദിച്ചു “u wrer waiting for me ?” അയാള്‍ അതെ എന്നര്ത്ഥനത്തില്‍ മൂളി.എന്നിട്ട് കൈയില്‍ കരുതിയിരുന്ന നീല പോളിത്തീന്‍ കവര്‍ എന്റെ നേര്ക്ക് ‌ നീട്ടി.അതില്‍ ഒരു ചെറിയ കാര്ഡ്ന ബോര്ഡ്ശ പെട്ടി ആയിരുന്നു.ഞാന്‍ പിന്നെയും അല്ഭുടപെട്ടു.അതിനുള്ളില്‍ എന്താണെന്ന എന്റെ ചോദ്യത്തിന് അയാളുടെ മറുപടി ഇതായിരുന്നു “open it from your hom.its a small memory.and read it from inside “ “ ഇനി കാണില്ല അല്ലെ ?” അയാള്‍ മറുപടി പറയാന്‍ തുടങ്ങും മുന്പ് എന്റെ രണ്ടു പരിചയക്കാര്‍ എന്നെ പിന്നില്‍ നിന്ന് വിളിച്ചു. “ എയലെന്ത ഇരുട്ടത് ഇവടെ?ഇതാരാ “ അവരുടെ മുഖതൊരു സംശയ ഭാവം . ഞാന്‍ ചങ്കൂറ്റത്തോടെ ആത്മാര്ത്ഥ തയോടെ പറഞ്ഞു”ഇതെന്റെ ഫ്രണ്ടാ ..നാളെ പുള്ളി ആന്ധ്രക്ക് പോവാ .ഞാന്‍ യാത്ര പറയാന്‍ വന്നതാ “ അവര്‍ പുച്ചഭാവത്തില്‍ ചിരിച്ചു കൊണ്ട് പൊയി. അവര്‍ പോയപ്പോ ഞാന്‍ എന്റെ ബാഗില്‍ നിന്നും മോള്ക്കാ യി കരുതിയിരുന്ന ആ ചോക്ലേറ്റ് എടുത്തു. “എനിക്ക് പോകാനായി.രഞ്ജു വെയിറ്റ് ചെയ്യുന്നുണ്ട്.happy journey don’t forget me and kerala “ ഞാന്‍ ചോകലോറെ അയാള്ക്ക് നല്കിന.ഇരുട്ടില്‍ അയാളുടെ മുഖം എനിക്ക് വ്യക്തമായില്ല. തിരിച്ചു വീട്ടിലെത്തി സമ്മാന പൊതി പൊട്ടിക്കാനുള്ള ക്ഷമ കിട്ടിയില്ല.ഞാന്‍ വണ്ടിയില്‍ വച്ച് തന്നെ പൊളിച്ചു. അതില്‍ ഒരു ചെറിയ പിസ്ത കേക്ക് ആയിരുന്നു.കൂടെ ഒരു കുറിപ്പും .വടിവൊത്ത ഇംഗ്ലീഷില്‍ അയാളുടെ കൈ എഴുത്തുകള്‍ “This is a sweet cake box and its for u ,ur husband and deva .this is my sweet memory how s t?.k don’t delete me from your mobile memory.gud bye by ur frnd balu” “അതെ അയാളൊരു നല്ല സുഹൃത്താണ് ഞാന്‍ നിന്നോട് പറഞ്ഞതല്ലേ “ രഞ്ജു അത് പറയുമ്പോള്‍ എന്റെ കണ്ണും നിറഞ്ഞു. ബാലു അതായിരുന്നു അയാളുടെ പേര്.അപരിചിതനായ,ഞാന്‍ പേര് പോലും ചോദിയ്ക്കാന്‍ മറന്നുപോയ ,എനിക്ക് മറക്കാന്‍ കഴിയാത്ത ,നല്ല ഒരു സുഹൃത്ത്. എല്ലാവരുടെയും ജീവിതത്തിലും ഇതുപോലുള്ള മുഖങ്ങള്‍ ഉണ്ടാകും പക്ഷെ നമ്മള്‍ അവര്ക്ക് പ്രാധാന്യം കൊടുക്കാതെ അപ്രസക്തരായി അവര്‍ കടന്നു പോകുന്നു.
Posted on: Sat, 25 Oct 2014 11:55:39 +0000

Trending Topics



Recently Viewed Topics




© 2015